Sunday 13 March 2011

എത്രതരം മനുഷ്യര്‍ ഉണ്ട്‌??

 ഫ്രണ്ട്‌ലൈന്‍ എന്ന മാഗസിനില്‍ വായിച്ച ഒരു സംഭവം പറയട്ടെ....
രണ്ടു കുട്ടികള്‍. ഏഴു വയസ്സായ ആണ്‍ക്കുട്ടിയും പതിനൊന്ന് വയസ്സായ പെണ്‍ക്കുട്ടിയും.
ദൂരെയൊരു നഗരത്തില്‍ ഫാക്ടറി തൊഴിലാളി ആയിരുന്ന അച്ഛന്‍ ക്ഷയം ബാധിച്ചും,

 മറ്റെന്തോ ശാരീരിക ബുദ്ധിമുട്ടിനാല്‍ അമ്മയും ജോലി ചെയ്യുവാന്‍ ആകാതെ വീട്ടിലിരിക്കുന്നു.
അച്ഛന്‍ ജോലിച്ചെയ്യുന്ന കാലത്ത് ഉപയോഗിച്ചിരുന്ന,

 ഫാക്ടറിയിലെ യൂണിഫോം ഷേട്ട് ധരിച്ച്,ആണ്‍ക്കുട്ടി ,
 വീട്ടില്‍ ആകെയുള്ള ഒരു പ്ലൈറ്റ്‌മായി രാവിലെ സ്കൂളില്‍ പോകും.
 ഉച്ചക്ക്, സ്കൂളില്നി്ന്നും ലഭിക്കുന്ന ഭക്ഷണം ആ പ്ലൈറ്റില്‍ ആക്കി ഓടി വീട്ടിലെത്തും.
 ആ പ്ലൈറ്റ്‌ കൂടാതെ വീട്ടിലുള്ളത് പഴകി ദ്രവിച്ച മറ്റൊരു പാത്രം മാത്രമാണ്. 
തനിക്ക് ലഭിച്ച ഉച്ചഭക്ഷണം ആ പാത്രത്തിലേക്ക് മാറ്റി, പ്ലൈറ്റ്‌ അവന്‍ തന്‍റെ ചേച്ചിക്ക് കൈമാറും.
 ഒപ്പം അവന്‍ ധരിച്ചിരിക്കുന്ന ഷേട്ടും!!! 
അവന്‍ വരുന്നത് വരെ ആ പതിനൊന്നുവയസ്സായ പെണ്‍ക്കുട്ടി അവളുടെ കുടിലിന്‍റെ ഇരുണ്ട മൂലയില്‍ ഒരു പഴന്തുണി മാത്രം ദേഹത്തിട്ട് പുറത്തിറങ്ങാന്‍ ആവാതെ ഇരിക്കുകയാണ്.
ആണ്‍ക്കുട്ടി കൈമാറിയ പ്ലൈറ്റ്‌മായി, അവന്‍ ഊരി നല്കിയയ ഷേട്ടും ധരിച്ച്

 അവള്‍ സ്കൂളിലേക്ക് ഓടും, ഉച്ചഭക്ഷണം കൊടുത്ത് തീരുന്നതിന് മുന്‍പേ അവിടെ എത്തുന്നതിനായി......
ആണ്‍ക്കുട്ടി കൊണ്ടുവന്ന ഭക്ഷണം അവനും അച്ഛനും പങ്കിട്ടു കഴിക്കും.

 സ്കൂള്‍ വിട്ട് വൈകീട്ട് വീട്ടിലെത്തുന്ന പെണ്‍ക്കുട്ടി, തനിക്ക് ലഭിച്ച ഉച്ചഭക്ഷണവും ഒപ്പം കൊണ്ടുവരും. അത് അവളും അമ്മയും ചേര്‍ന്ന് കഴിക്കും....
ഇതാണ് ആ ബീഹാറി കുടുംബത്തിന്‍റെ ഒരു ദിവസത്തെ ഭക്ഷണം!!!
ഒരു കാര്യം ചോദിച്ചോട്ടെ.......,
ഒരു നേരത്തെ ഭക്ഷണം കഴിക്കുവാന്‍ നിവൃത്തിയില്ലാത്ത കുട്ടികള്‍ പോലും നമുക്ക് ചുറ്റും ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കുവാന്‍ നമുക്ക്‌ എന്താണ് അവകാശം??






      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

11 comments:

  1. വല്ലാതെ മനസ്സില്‍ക്കൊണ്ടു.
    ഇത്തരം വാര്‍ത്തകള്‍ പുറത്തു കൊണ്ടു വന്നതില്‍ അഭിനന്ദങ്ങള്‍.
    children of heaven എന്ന ചിത്രത്തിലെ കുഞ്ഞുങ്ങളെ ഓര്‍ത്ത് പോയി..

    ReplyDelete
  2. കെവിന്‍ കാര്‍ടെര്‍ എന്ന ഫോട്ടോഗ്രാഫര്‍ടെ ആ കുപ്രസിദ്ധമായ ചിത്രം ഓര്‍മ്മ വന്നു... മരണാസന്നയായ കുഞ്ഞും ഇരയുടെ ജീവന്‍ പൊലിയുന്നത് കാത്തു അക്ഷമന്‍ ആയി ഇരിക്കുന്ന ശവംതീനി കഴുകനും... അതു പോലെ ഹോണ്ട് ചെയ്യുന്നു ഈ കഥ.... അല്ല ജീവിതം.

    ReplyDelete
  3. ശരിയാണ് ബിജു ....നമുക്കൊന്നും ഭക്ഷണം കഴിക്കാന്‍ യാതൊരു അര്‍ഹതയും ഇല്ല ...!

    ReplyDelete
  4. മിനി, ഫൈസൂ , മെയ്‌ഫ്ലവര്‍.... നന്ദി!!!

    ReplyDelete
  5. ഞാനു ഓര്‍ത്തുപോയത്.. children of heaven നില്‍ഒരു ഷൂവിനു വേണ്ടി കാത്ത് നില്‍ക്കുന്ന ഷഹറയെയും ആ പഴകിയ ഷൂവുമായി ഓടിവരുന്ന അലിയെയുമാണ്‍.. ഇവിടെ ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവര്‍ ജീവിക്കുമ്പോള്‍ നാം ഇപ്പോഴും നമ്മുടെ ആവലാതികള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ്‍

    ReplyDelete
  6. നമ്മളൊന്നും അറിയുന്നില്ല.
    എത്ര ഭക്ഷണമാണ് പാഴാക്കിക്കളയുന്നത്.
    എന്നിട്ടും നമ്മുടെ ആര്‍ത്തി തീരുന്നില്ല.

    ReplyDelete
  7. sufsil, ex-pravaasini..... thanks

    ReplyDelete
  8. nammude ee lokathil inganeyum oru nerathe bhakshanam polum labhikkathe jeevikkunnavar undennu nam thirichariyanam..

    ReplyDelete
  9. Really heart touching one ....
    mind is full of frames of Children of Heaven.. by Majid Majidi

    ReplyDelete
  10. really a touching story.............

    ReplyDelete
  11. ശരിയാണ്‌. നമുക്ക് ഭക്ഷണം കഴിക്കാന്‍ ഒരു അര്‍ഹതയും ഇല്ല. എന്നിട്ടും നമുക്ക് പരാതിയാണ്‌, ചിക്കന്‌ എരിവു കൂടിപ്പോയി അല്ലെങ്കില്‍ ബീഫിനു ഉപ്പ് കുറഞ്ഞു പോയി എന്നൊക്കെ. മറ്റു ചിലരാണെങ്കില്‍ വീട്ടിലെ വളര്‍ത്തു നായ്ക്കളുടെ ബെര്‍ത്ത് ഡേ ആഘോഷിക്കുന്നു. മറ്റു ചിലര്‍ക്ക് പാലുകൊണ്ട് അഭിഷേകം നടത്തുന്നു....

    ReplyDelete