Sunday 3 February 2013

ചില നാട്ടുവിശേഷങ്ങള്‍.. ....


"കുട്ട്യേ...."

വിളിക്കേട്ട് നോക്കിയപ്പോള്‍ ഭാസ്ക്കരേട്ടനാണ്.  ബാല്യകാലത്തും കൌമാരനാളുകളിലും അദ്ദേഹം എന്‍റെ സഖാവായിരുന്നു. ഇപ്പോള്‍ ഏതാണ്ടൊരു അറുപതഞ്ച് വയസ്സ് പ്രായംക്കാണും.
ബ്രൂസ്‌ലി ഒരു വികാരമായിരുന്ന ബാല്യകാലത്ത്, ഭാസ്കരേട്ടന്‍ നാട്ടിന്‍പുറത്തെ പൊതുവേദികളില്‍ ഇരുന്ന് ഇടയ്ക്കിടെ പറയാറുള്ള ബ്രൂസ്‌ലി കഥകള്‍ കേട്ടാണ് ഞാന്‍ അദ്ദേഹത്തിന്‍റെ ഒരു ആരാധകനായി മാറിയത്.

ബ്രൂസ്‌ലിയോടൊപ്പം സ്റ്റണ്ട്  സീനുകളില്‍ അഭിനയിക്കാന്‍ വരുന്ന നടീനടിന്മാരുടെ മാതാപ്പിതാക്കളില്‍നിന്നും സമ്മതപത്രം ഒപ്പിട്ട് വാങ്ങാറുണ്ടെന്നും, യുവാക്കളായ മക്കളെ സിനിമാ സെറ്റില്‍ കൊണ്ടാക്കുന്ന മാതാപ്പിതാക്കള്‍ പലപ്പോഴും കരഞ്ഞുക്കൊണ്ടാണ് തിരികെ വീട്ടിലേക്ക് പോകാറ് എന്നും, പത്തും പതിനഞ്ചും ചെറുപ്പക്കാരാണ് ഓരോ ചിത്രത്തിന്‍റെ ഷൂട്ടിംഗ്  കഴിയുമ്പോഴും ബ്രൂസ്‌ലിയുടെ ഇടിക്കൊണ്ട് മരിക്കുന്നത് എന്നും അറിഞ്ഞപ്പോള്‍ നിസാരക്കാരനായ ഒരു നടനെയല്ല ഞാന്‍ ആരാധിക്കുന്നത് എന്നോര്‍ത്തു എനിക്ക് എന്നോട്തന്നെ ഒരു ആരാധനതോന്നി.

ഈന്തപ്പഴം അടുക്കിവച്ചപ്പോലെ, ബ്രൂസ്‌ലിയുടെ ദേഹംമുഴുവന്‍ നിറഞ്ഞുകിടക്കുന്ന  മസ്സിലുകള്‍ കണ്ട് അദ്ധേഹത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ബോധംക്കെട്ട് വീണു എന്ന് ഭാസ്കരേട്ടനില്‍ നിന്നും അറിഞ്ഞപ്പോള്‍ ബ്രൂസ്‌ലി മരിച്ചതില്‍ എനിക്ക് ആത്മാര്‍ഥമായി ദുഖം തോന്നി.

ഭാസ്കരേട്ടന്‍ പറയുന്നത് സാമാന്യം ഭേദപ്പെട്ട നുണകള്‍ അല്ലേയെന്ന്‍ എനിക്ക് സംശയം തോന്നാന്‍ ഇടവന്നത് ഗാന്ധിജിയുടെ മരണസാമയത്തെ കുറിച്ച് അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങളിലൂടെയാണ്. പലപ്പോഴും അദ്ദേഹം, താന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഗാന്ധിജിയുമായി വ്യക്തിപരമായ അടുപ്പം തനിക്കുണ്ടെന്നും അവകാശപ്പെടാറുണ്ട്.

അതെല്ലാം എനിക്ക് വിശ്വാസമായിരുന്നു. പക്ഷെ, ഗാന്ധിജിയുടെ മരണസമയത്ത് താന്‍ കൂടെയുണ്ടെന്നും, വെടി കിട്ടിയ ഉടന്‍ തന്‍റെ കൈ പിടിച്ചുക്കൊണ്ട് ഗാന്ധിജി , "ചതിച്ചു ഭാസ്കരാ...." എന്ന് പറഞ്ഞെന്നും എന്നെ അറിയിച്ചപ്പോള്‍ ചെറുപ്രായമായിരുന്നിട്ടും അത് വിശ്വസിക്കുവാന്‍ എനിക്ക് വല്ലാതെ ബുദ്ധിമുട്ട് തോന്നി.

ഇക്കാര്യങ്ങള്‍ അമ്മയോട് പറഞ്ഞപ്പോള്‍, അയാള്‍ വെറുതേ നുണകള്‍ പറയുന്നതാണെന്നും മേലാല്‍ അയാളുടെ വീട്ടില്‍പോയിരിക്കരുത് എന്നുമുള്ള നിര്‍ദേശം കിട്ടി.

പിന്നീട് കുറച്ചുക്കാലത്തെ ഇടവേളക്ക് ശേഷം എന്‍റെ കൌമാരത്തിന്‍റെ അവസാന നാളുകളിലാണ്‌ ഞാന്‍ ഭാസ്കരേട്ടന്‍റെ കഥകളുടെ കേള്‍വിക്കാരന്‍ ആകുന്നത്.  നാട്ടിലും സമീപദേശങ്ങളിലുമായി ഭാസ്കരേട്ടന്‍  നടത്തിവരുന്ന അവിഹിത ബന്ധങ്ങളുടെ നീലകലര്‍ന്ന വിവരണമാണ് ആ സമയങ്ങളില്‍ ഭാസ്കരേട്ടനില്‍നിന്നും ലഭിക്കാറ്‌. നാട്ടിലെ പല മാന്യന്മാരുടെയും തനിനിറം ബോധ്യപ്പെടുത്തിത്തന്നത് ഭാസ്കരേട്ടനാണ്. പിന്നീട് ജീവിത പ്രാരബ്ധങ്ങള്‍ ആയപ്പോള്‍ ഭാസ്ക്കരേട്ടന്‍റെ കഥകള്‍ക്ക് ചെവികൊടുക്കുവാനുള്ള സമയം ഇല്ലാതെയായി.  നാട്ടില്‍നിന്നും അടര്‍ന്ന് മാറിയപ്പോള്‍ ഏറെ വര്‍ഷങ്ങളായി ഭാസ്ക്കരേട്ടനെ കാണാറും ഇല്ലായിരുന്നു.

ഇന്ന്, രാവിലെ ജോഗ്ഗിംഗ്ന് ശേഷം റോഡിന്‍റെ അരിക് പറ്റി നടന്ന് വരുമ്പോള്‍  പറമ്പില്‍നിന്നും ഒരു വിളി,
"കുട്ട്യേ...."

വിളിക്കേട്ട് നോക്കിയപ്പോള്‍ ഭാസ്ക്കരേട്ടനാണ്.
പ്രായം ആയെങ്കിലും ഇപ്പോഴും ആരോഗ്യത്തിന് ഒട്ടും കുറവില്ല. കുറച്ചു സമയംക്കൊണ്ട് കുറേഏറെ കാര്യങ്ങള്‍ ആള്‍ പറഞ്ഞു.

"ഈ മൊബീല്‍ ഫോണില്‍ ഇടണ ഒരു ഇച്ചിരിപ്പോന്ന തുണ്ടില്ലേ.... അതൊരെണ്ണം കിട്ടാന്‍വല്ല വഴീം ഇണ്ടോ? "

വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന കരുതലോടെയാണ് ഭാസ്കരേട്ടന്‍ അത് ചോദിച്ചത്.  ഒരു പുതിയ സിം എടുക്കുന്നതിനെ കുറിച്ചാകാം പുള്ളി പറയുന്നതെന്ന് കരുതി ഞാന്‍ പറഞ്ഞു,

" ഭാസ്കരേട്ടന്‍ ഒരു ഫോടോയും എന്തെങ്കിലും തിരിച്ചറിയല്‍ രേഖകളുമായി നമ്മടെ വേണൂസില്‍ ചെന്നാല്‍ മതി. അവിടന്ന് കിട്ടും."

" അതിന്‍റെയൊക്കെ ആവശ്യണ്ടോ അതൊരെണ്ണം കിട്ടാന്‍....  ? ഇവിടെ എല്ലാ പിള്ളേര്‍ടേം കയ്യില് അതിണ്ടേ. ഞാന്‍ ഉദ്ദേശിച്ച സാധനം തന്ന്യല്ലേ കുട്ടീം പറയണത്, കറുത്ത നിറത്തില് ഇച്ചിരിപോന്ന ഒരു സാധനം... ഈ സിനിമ്യോക്കെ നെറച്ചിടണത്..."

മെമ്മറി കാര്‍ഡിനെ കുറിച്ചാണ് പുള്ളി പറയുന്നതെന്ന് എനിക്ക് മനസ്സിലായി.

"ഭാസ്കരേട്ടന് എന്തിനാ അത്?"

പണ്ട്, നീലകഥകള്‍ പറയുമ്പോള്‍മാത്രം ഭാസ്കരേട്ടന്‍റെ മുഖത്ത് പ്രകടമാകുന്ന കുസൃതി കലര്‍ന്ന ചിരി പുറത്തെടുത്ത് ആള്‍ പറഞ്ഞു,

"ചെക്കന്‍ ഗള്‍ഫീന്ന് ഒരു മൊബീല് കൊണ്ടോന്നിട്ട്ണ്ടേ... ഈ സാധനം അതിലിട്ടാ സിനിമ കാണാന്‍ പറ്റൂന്ന് ചെലര് പറഞ്ഞു. കൊറച്ച് ഇംഗ്ലീഷ് സിനിമോള് കിട്ട്യാല്‍ കൊള്ളാം. കാശ് എത്രാച്ചാലും വേണ്ടില്ല. പക്ഷെ നെറക്കുംമ്പോ പരമാവുധി നെറക്കണം. കാരണം ഇടക്കടെക്ക് മാറ്റി നെറക്കാന്‍ പോവാന്‍ ഇന്നേക്കൊണ്ട് പറ്റില്ല."

ഇന്നേവരെ ഫോണിന്‍റെ മെമ്മറി കാര്‍ഡില്‍ ഞാന്‍ ഇത്തരം സിനിമകള്‍ സൂക്ഷിച്ചിട്ടില്ല. കുറേകാലം എന്‍റെ ലാപ്ടോപില്‍ ഇത്തരം സിനിമകളുടെ ഒരു നല്ല കളക്ഷന്‍ ഉണ്ടായിരുന്നു. പക്ഷെ, കുറേ നാള്‍ മുന്‍പേ അത് മൊത്തം ഞാന്‍ നിര്‍ദയം ഡിലിറ്റ് ചെയ്തു കളഞ്ഞു.

പെട്ടെന്ന് എനിക്കൊരു കുസൃതി തോന്നി. ഇന്നലെ ഇടവക പള്ളീലെ ഒരു പ്രമാണി എന്നെ റോഡില്‍വച്ച് കണ്ടപ്പോള്‍ പിടിച്ചുനിര്‍ത്തി കുറച്ചുസമയം ഉപദേശിച്ചിരുന്നു.  എന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരത്തിനായി ദിവസവും രണ്ട് മണിക്കൂര്‍വീതം ശാലോം ടിവി കാണണം എന്നും അങ്ങേര് നിര്‍ദേശിച്ചിരുന്നു. അപ്പന്‍റെ പ്രായമുള്ള മനുഷ്യനായതിനാല്‍ തിരിച്ച് ഞാനൊന്നും പറഞ്ഞിരുന്നില്ല. അയാളുടെ മൂത്തമകന്‍ ദുബായിയില്‍ നല്ലൊരു ജോലിയിലാണ്. മകള്‍ ലണ്ടനില്‍ നെഴ്സാണ്. ഇയാള്‍ക്ക് മിലിട്ടറിയില്‍ നിന്നുമുള്ള പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഇക്കാരണങ്ങളാല്‍ മറ്റുള്ളവരെ ഉപദേശിക്കാനും, ഏതു പ്രശ്നത്തിന്‍റെയും പരിഹാരത്തിനായി ദിവസവും രണ്ട് മണിക്കൂര്‍വീതം ശാലോം ടിവി കണ്ടാല്‍മതി എന്ന തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കാനും അയാള്‍ക്ക്‌ വേണ്ടുവോളം സമയവും മനസും ഉണ്ടാകും. എന്തായാലും അയാള്‍ക്കൊരു ചെറിയ പണി ഇരിക്കട്ടേയെന്ന്‍ കരുതി ഞാന്‍ ഭാസ്ക്കരേട്ടനോട് പറഞ്ഞു,

" ഭാസ്കരേട്ടന്‍ ഒരു നൂറു രൂപയുംക്കൊണ്ട് നമ്മുടെ മിലിട്ടറി ജോണിയുടെ വീട്ടില്‍ ചെന്നാല്‍ മതി. ആവശ്യംപ്പോലെ വിവിധ തരത്തിലുള്ള സിനിമകളും നിറച്ച് തിരിച്ചു പോരാം."

"അയാള്‍ക്ക് ഇമ്മാതിരി ഏര്‍പ്പാടുകള്‍ ഉണ്ടോ...?

ഞാന്‍ പറഞ്ഞത് ഭാസ്കരേട്ടന് വിശ്വാസമായില്ല.

"പിന്നല്ലാതെ...., അയാള് വീട്ടില് കമ്പ്യൂട്ടറും വച്ച് ഇത് തന്ന്യാണ് പരിപാടി. ഇന്നാട്ടിലെ എല്ലാ പിള്ളേരും അയാള്‍ടെ കയ്യീന്നാ ഇതൊക്കെ നിറക്കണത്. പിന്നെ, പുത്യേ ഒരാള് ചെന്ന് ചോദിച്ചാ പറ്റില്ലാനും, ഇവിടെ അമ്മാതിരി പണികളൊന്നും ഇല്ലെന്നും ഒക്കെ പറയും. പക്ഷെ കാര്യാക്കണ്ട. അവിടെന്ന് എഴുന്നേറ്റ് പോരാണ്ട് കുറച്ചുനേരം ഇരുന്നാ സംഭവം നടക്കും. ഭാസ്കരേട്ടനോട് ഇതെല്ലാം ആരാ പറഞ്ഞതെന്ന് ചോദിച്ചാല്‍ ധൈര്യമായി എന്‍റെ പേര് പറഞ്ഞോ. ഇനിയും ഇത്തരം ചില ആവശ്യക്കാരെ ഞാന്‍ അയാളുടെ വീട്ടിലേക്ക് വിടാനായി ഉദ്ദേശിക്കുന്നുണ്ട് എന്നതുംക്കൂടെ ഒന്ന് പറഞ്ഞേക്ക്... അത് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഭാസ്ക്കരേട്ടന് കാശില് എന്തെങ്കിലും കുറവ് കിട്ട്യേക്കും"

" കാശിലൊന്നും കൊറവ് വേണന്നില്ല്യാ.... ഇക്ക് കാര്യം നടന്നാ മതി."

ഭാസ്ക്കരേട്ടന്‍ സംഗതി വിശ്വസിച്ചെന്ന്‍ എനിക്ക് ബോധ്യമായി. ഞാന്‍ വീട്ടിലേക്കുള്ള നടത്തം ആരംഭിച്ചപ്പോള്‍ ഭാസ്ക്കരേട്ടന്‍ എന്നോട് ചോദിച്ചു,

" കച്ചോടൊക്കെ എങ്ങനെ പോണു? അല്ല, കച്ചോടം തന്ന്യല്ലേ ഇപ്പോഴും?"

മറുപടിയായി ഒന്ന് ചിരിച്ച് ഞാന്‍ നടത്തം തുടര്‍ന്നു.

ഭാസ്ക്കരേട്ടന്‍ ഇത്തരം ആവശ്യങ്ങള്‍ ഇനി എന്‍റെ മുന്നില്‍ അവതരിപ്പിക്കാന്‍ ഇടയില്ല, മിലിട്ടറി ജോണി ഉപദേശിക്കാനും.



Wednesday 7 November 2012

ഇത്തരം പെണ്‍ക്കുട്ടികളോട് ദേഷ്യപ്പെടുന്നതില്‍ തെറ്റുണ്ടോ?


ജന്മദിന ആശംസകള്‍ അറിയിക്കുന്നതിനായാണ് ഫിദയെ വിളിച്ചത്. ഇന്ന് ക്ലാസ്സില്‍ പോകുന്നില്ലെന്നും, ഏറ്റവും അടുത്ത രണ്ട് സ്നേഹിതമാരോടൊപ്പം കായിക്കയുടെ ഹോട്ടലില്‍നിന്നും ബിരിയാണി കഴിക്കാന്‍ പോകുന്നതായും അവള്‍ അറിയിച്ചു. നല്ല രണ്ട് ചുരിദാറിനും, സ്നേഹിതമാര്‍ക്ക് ട്രീറ്റിനും ഉള്ള കാശ് കെട്ട്യോന്‍ അയച്ച്ക്കൊടുത്തിട്ടുണ്ടത്രേ... പിറന്നാള്‍ പ്രാമാണിച്ച് നല്‍കുന്ന ട്രീറ്റിന്‍റെ ഭാഗമാകാന്‍ അവള്‍ എന്നേയും ക്ഷണിച്ചു. തിരക്കുകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും എത്തിയിരിക്കുമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക്നല്‍കി.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ചാണ്, തലശ്ശേരി ദേശത്തെ ഉമ്മച്ചിക്കുട്ട്യോള്‍ടെ മൊഞ്ചിന്‍റെ പര്യായം ആക്കാവുന്ന റൂഫീദ എന്ന സുന്ദരിക്കുട്ടിയെ കാണുന്നതും പരിചയപ്പെടുന്നതും. ഏറണാകുളത്ത് അയാട്ട കോഴ്സ്‌ പഠിക്കുന്ന ഫിദ, പഠനത്തിന്‍റെ ഭാഗമായുള്ള ട്രെയിനിംഗിനാണ് അന്ന് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഫിദയുമായുള്ള പരിചയം വളരെ വേഗംതന്നെ നല്ലൊരു സൗഹൃദത്തിലേക്കെത്തി. പിന്നീട് ഫിദയുടെ ഭര്‍ത്താവും സഹോദരങ്ങളും കുടുംബാങ്ങങ്ങളും എല്ലാവരുമായി നല്ലയൊരു സൌഹൃദം വളര്‍ത്തിയെടുക്കുവാനും സാധിച്ചു.

ജി സി ഡി എ കോംപ്ലക്സില്‍ മറൈന്‍ഡ്രൈവിനോട്‌ അഭിമുഖമായി സ്ഥിതിചെയ്യുന്ന അമുല്‍ ഐസ് ക്രീം പാര്‍ലറില്‍നിന്നും നാല് ഐസ് ക്രീമുകള്‍ വാങ്ങി ഞാനും ഫിദയും അവളുടെ രണ്ട് സ്നേഹിതമാരും മറൈന്‍ഡ്രൈവിലെ ഒരു തണല്‍മരത്തിന് ചുവട്ടില്‍ ഇരുന്നു. ക്ലാസിലും ഹോസ്റ്റ്ലിലും നടക്കുന്ന തമാശകളും, ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റുകളെക്കുറിച്ചും, മറൈന്‍ഡ്രൈവില്‍ തണല്‍മരചുവട്ടില്‍ ഇരുന്ന് കഥപറയുന്ന കമിതാക്കളെക്കുറിച്ചുമെല്ലാം സംസാരിച്ച് ഞങ്ങള്‍ രസംക്കൊണ്ടിരിക്കുംമ്പോഴാണ് രണ്ട് പെണ്‍ക്കുട്ടികള്‍ ഫിദയെയും കൂട്ടുക്കാരികളെയും കണ്ട് ഞങ്ങള്‍ ഇരിക്കുന്നിടത്തേക്ക് വന്നത്. വന്ന പെണ്‍ക്കുട്ടികളില്‍ ഒരുവള്‍ എന്നോടൊപ്പം ഇരുക്കുന്ന സ്നേഹിതമാരെ അഭിസംബോധനചെയ്ത രീതി എനിക്കൊട്ടും സുഖകരമായി തോന്നിയില്ല. 

എന്‍റെ ഒരു സുഹൃത്തിനെ മറ്റൊരു വ്യക്തിക്ക് പരിചയപ്പെടുത്തുംമ്പോഴോ, എന്‍റെ ഏതെങ്കിലുമൊരു സുഹൃത്ത്‌ അയാളുടെ പരിചയക്കാരോടൊപ്പം നില്‍ക്കുന്ന സമയത്ത് ആ വ്യക്തിയോട് എനിക്ക് സംസാരിക്കേണ്ടിവരികയാനെങ്കിലോ ആ സുഹൃത്തിനെ അങ്ങേയറ്റം ബഹുമാനിച്ചുക്കൊണ്ട് മാത്രമേ ഞാന്‍ അത് ചെയ്യാറുള്ളൂ. ഒരുപക്ഷെ, ഞങ്ങള്‍ തനിച്ചായിരിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നത്‌ പച്ചത്തെറി ആയിരിക്കും! എങ്ങില്‍പ്പോലും മറ്റൊരാളുടെ സാനിധ്യത്തില്‍ ഞാന്‍ എന്‍റെ സ്നേഹിതര്‍ക്ക് അര്‍ഹിക്കുന്നതിലുമധികം ബഹുമാനം നല്‍കാറുണ്ട്. അതാണ്‌ ശരി എന്ന വിശ്വാസം ഉള്ളതിനാലാകാം ഒട്ടും മര്യാദയോ ബഹുമാനമോ ഇല്ലാത്ത വാക്കുകളോടെ എന്‍റെ സ്നേഹിതമാരെ ആ പെണ്‍ക്കുട്ടികള്‍ സമീപിച്ചതില്‍ എനിക്കല്‍പ്പം നീരസം തോന്നി.

വന്നവരില്‍ ഒരുവള്‍ ആ കുറഞ്ഞ സമയംക്കൊണ്ട് വളരെ ഉച്ചത്തില്‍, ഏതൊക്കെയോ സഹപാഠികളായ ആണ്‍ക്കുട്ടികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൂട്ടിക്കൊണ്ടിരുന്നു. അവളോടൊപ്പം ഉള്ള പെണ്‍ക്കുട്ടി അല്‍പ്പം മര്യാദയുള്ളവള്‍ആയി തോന്നി... അവള്‍ സംസാരത്തിലും പെരുമാറ്റത്തിലും മിതത്വം പാലിക്കുകയും കൂടെയുള്ളവളുടെ സംസാരം ഇടയ്ക്കിടെ അലര്‍ച്ചയായി മാറുമ്പോള്‍ അവളെ ചുറ്റുപാടുകളെകുറിച്ച് ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയും ചെയ്തു. 

ബഹളം കൂട്ടിക്കൊണ്ടിരുന്ന ആ പെണ്‍ക്കുട്ടിയെ ഒരുതരത്തിലും പരിചയപ്പെടെണ്ടിവരരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇത്തരത്തില്‍ പലപ്പോഴും എന്‍റെ മനസ്സ്‌ ചില തീരുമാനങ്ങള്‍ എടുക്കാറുണ്ട്. അപൂര്‍വ്വം ചില വ്യക്തികളെ കണ്ടുമുട്ടുംമ്പോഴേ, ഇവര്‍ ഒരു കാരണവശാലും എന്‍റെ ജീവിതത്തില്‍ കടന്നുവരുവാന്‍ പാടില്ലാത്തവര്‍ ആണെന്ന് ഞാന്‍ മാനസികമായി തീരുമാനിക്കും. പിന്നീട്  അവരുമായി സംസാരിക്കുവാന്‍ ഇടവരുന്ന എല്ലാ സാഹചര്യവും ഞാന്‍ പരമാവുധി ഒഴിവാക്കും. അഥവാ, സംസാരിക്കേണ്ടി വരികയാണെങ്കില്‍ എന്‍റെ സമീപനം ഒട്ടും സൌഹാര്‍ദ്ദപരവും ആയിരിക്കാറില്ല. എന്നാല്‍ മറ്റ്ചിലരുമായി ഇടപ്പെടുമ്പോള്‍, ഇവര്‍ നമ്മുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വ്യക്തിയാണെന്ന് നമ്മള്‍ സ്വയം പറയും. അത് അങ്ങിനെത്തന്നെ ആയിരിക്കുകയും ചെയ്യും. അവര്‍ നമ്മളെ ഓര്‍ക്കാത്ത ദിവസങ്ങള്‍ ഉണ്ടായിരിക്കില്ല, നമ്മള്‍ അവരെയും. അതിനായി അവരെ നമ്മള്‍ സ്ഥിരമായി വിളിക്കുകയോ മെയില്‍ ചെയ്യുകയോ ഒന്നും വേണ്ട. ഇതൊന്നും ഇല്ലാതെതന്നെ ഇരുവര്‍ക്കിടയിലും നിശബ്ദമായ ഒരു ആശയവിനിമയം നടക്കുന്നുണ്ടായിരിക്കും. പരസ്പരം എന്തും തുറന്നുപറയുവാന്‍ ഇരുവര്‍ക്കും മനസ്സും വിശ്വാസവും ഉണ്ടായിരിക്കും. സമയമാകുമ്പോള്‍ നമ്മുടെ ജീവിതത്തിലെ നിറസാനിധ്യമായി അവര്‍ കടന്നുവരികതന്നെ ചെയ്യും.

ഇത്രത്തോളം, മറ്റ് വ്യക്തികളെ പുച്ചിച്ചുക്കൊണ്ട് മാത്രം സംസാരിക്കുന്ന ഒരാളോട് സംസാരിക്കേണ്ടിവരികയെന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. എന്‍റെ സുഹൃത്തുക്കളുടെ അടുത്തുനിന്നും, പ്രത്യേകിച്ച് അവരുടെ രണ്ട് സുഹൃത്തുക്കള്‍ വന്ന് സംസാരിച്ചുക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍ വ്യക്തമായ ഒരു കാരണമില്ലാതെ മാറിപ്പോവുന്നത് തികച്ചും മര്യാദക്കേടാണ്. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണയായി ഞാന്‍ ചെയ്യാറുള്ള ഒരു കാര്യമാണ് “ഫെയ്ക് കോള്‍” ആക്ടിവേറ്റ് ആക്കുക എന്നത്. ഫോണിലെ ഫെയ്ക് കോള്‍ ആക്ടിവേഷന്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഫോണില്‍ ചെയര്‍മാന്‍ എന്ന പേരില്‍ ഒരു കോള്‍ വരും. ഉടനെ ഞാന്‍ അത് അറ്റന്‍ഡ് ചെയ്ത് വളരെ ഗൌരവമുള്ള ഏതോഒരു വിഷയം സംസാരിക്കുന്നതായി ഭാവിക്കുകയും, “ ദാ, ഞാന്‍ പതിനഞ്ചു മിനിറ്റിനകം അവിടെ എത്തിയേക്കാം... “ എന്ന് ഫോണിലൂടെ പറഞ്ഞ്, ആരില്‍നിന്നാണോ എനിക്ക് ഒഴിഞ്ഞുമാറണ്ടത് ആ വ്യക്തിയോട്, വിളിച്ചത് കമ്പനി ചെയര്‍മാന്‍ ആണെന്നും വളരെ അത്യാവശ്യമായി അദ്ധേഹത്തെ കാണേണ്ടതായുണ്ടെന്നും ബോധ്യപ്പെടുത്തി, ക്ഷമാപണം ചെയ്താണ് ഞാന്‍ രംഗം വിടാറുള്ളത്.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ സന്ദര്‍ഭത്തില്‍ എനിക്ക് ഫെയ്ക്‌ കോള്‍ സംവിധാനം ഉപയോഗിക്കുവാനാകാതെപ്പോയ്‌... കാരണം, മൊബൈല്‍, ജീന്‍സ്‌ന്‍റെ പോക്കെറ്റില്‍ കിടന്നമര്‍ന്ന്‍ ഇടയ്ക്കിടെ ഫെയ്ക്‌ കോള്‍ തനിയെ ആക്ടിവേറ്റ് ആകുന്നതിനാല്‍ “ചെയര്‍മാന്‍ കോളിംഗ്” എന്ന് സ്ക്രീനില്‍ കാണുമ്പോള്‍ അദ്ദേഹം ശെരിക്കും വിളിക്കുന്നതാണോ അതോ ഫെയ്ക്‌ കോള്‍ ആണോ എന്ന് ഞാന്‍ കണ്ഫ്യൂസ്ഡ് ആയിപ്പോകുക പലപ്പോഴും പതിവായിരുന്നു. ഇങ്ങനെ പലപ്രാവശ്യം സംഭവിച്ചപ്പോള്‍ ഫെയ്ക്‌ കോള്‍ സംവിധാനം ഞാന്‍ ഡിയാക്റ്റിവെയ്റ്റ്‌ ചെയ്തു. 

ഇനിയെന്ത്ചെയ്യും എന്നോര്‍ത്ത് ഇരിക്കുമ്പോഴാണ്, “ ഇതാരാ?” എന്ന് എന്നെ ചൂണ്ടിക്കാട്ടിയുള്ള ആ പെണ്‍ക്കുട്ടിയുടെ ചോദ്യം. ഫിദ അതിന് മറുപടി നല്‍കുന്നതിന് മുന്‍പേ അവളുടെ അടുത്ത ചോദ്യം വന്നു, “ ഇന്നത്തെ സ്പോണ്സര്‍ ആണോ?”. അതിന്, ജീവിതത്തില്‍ അവള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത തരത്തിലൊരു മറുപടി എന്‍റെ വായില്‍ വന്നതാണ്... പക്ഷെ ഞാന്‍ അത് പറഞ്ഞില്ല. പകരം ഫിദ ഈ ചോദ്യത്തെ എങ്ങിനെ കൈക്കാര്യം ചെയ്യുന്നു എന്ന് ശ്രദ്ധിച്ചിരുന്നു. അവളുടെ ആ ചോദ്യത്തോടെ ഫിദയുടെയും അവളുടെ രണ്ട് സ്നേഹിതമാരുടെയും മുഖത്ത് ഇരുള്‍വീണു. ഒരു നിമിഷത്തെ നിശബ്ധക്ക് ശേഷം ഫിദ ആ രണ്ട് പെണ്‍കുട്ടികളോടായി പറഞ്ഞു, ഇത് ബിജുചേട്ടന്‍. എന്‍റെ ബെസ്റ്റ്‌ ഫ്രണ്ട് ആണ്. ഉടന്‍തന്നെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പെണ്‍ക്കുട്ടികളില്‍ ഒരുവള്‍ “ ഇപ്പോള്‍ ഞങ്ങളുടെയും ബെസ്റ്റ്‌ ഫ്രണ്ട് ആണ്.” എന്നുംക്കൂടെ അതില്‍ കൂട്ടിചേര്‍ത്തു. 

വലിയൊരു അത്ഭുതം കേട്ടമട്ട് “ ഓഹോ!” എന്ന് ശബ്ദമുണ്ടാക്കിയതിനുശേഷം എനിക്ക്നേരെ തിരിഞ്ഞ് അവള്‍ സ്വയം പരിചയപ്പെടുത്താന്‍ ഉദ്ദേശിച്ചുക്കൊണ്ട് പറഞ്ഞു, “ അയാം സാന്ദ്ര മാത്യു.” ഫിദയോടൊപ്പം ഉണ്ടായിരുന്ന സ്നേഹിതമാര്‍ അത്ക്കേട്ട് പെട്ടെന്ന്‍ ചിരിച്ചു. ഉടനെ അവള്‍ പറഞ്ഞത് തിരുത്തിക്കൊണ്ട് ഫിദ പറഞ്ഞു, “സന്ധ്യാ.., സന്ധ്യാ ടി എം ന്നാണ് ഇവളുടെ പേര്”. ഫിദയെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവള്‍ എന്നോട് തുടര്‍ന്നു, “ആക്ച്വലി അതെന്‍റെ ഒഫീഷ്യല്‍ നെയിം ആണ്. പക്ഷേ, വീട്ടിലും ഫ്രണ്ട്സെര്‍ക്കിളിലും എല്ലാം സാന്ദ്ര എന്നാണു എന്‍റെ പേര്.” 
നിന്‍റെ പേര് എന്ത് മൈരാണെങ്കിലും എനിക്കെന്താ എന്ന മട്ടില്‍ ഞാന്‍ തലയാട്ടി. 

അവളോടോപ്പമുള്ള പെണ്‍ക്കുട്ടിയുടെ പേര് പാര്‍വതി എന്നാണെന്ന് അറിയാന്‍ സാധിച്ചു. എന്‍റെ വിരലിലെ വെഡിംഗ് റിംഗ് കണ്ടിട്ടാകാം, “ ചേട്ടന്‍ മാര്യേഡ് ആണോ..?” എന്ന് അവള്‍ ചോദിച്ചു. അതെയെന്നു ഞാന്‍ മറുപടിയും നല്‍കി.

“ അല്ലെങ്കിലും കല്യാണം കഴിഞ്ഞോര്‍ക്കാ ഇപ്പോള്‍ സൂഖേട് കൂടുതല്. പെണ്‍മ്പിളെരോടൊപ്പം കുറുങ്ങികൂടിയിരിക്കുന്നവന്മാരെ നോക്കിയാല്‍ അതില്‍ ഭൂരിഭാഗവും കല്യാണം കഴിഞ്ഞവരായിരിക്കും.” ഇത്രയും പറഞ്ഞുക്കൊണ്ട് കൂടെയുള്ള പാര്‍വതി എന്ന പെണ്‍ക്കുട്ടിയെ ഉദ്ദേശിച്ചു അവള്‍ തുടര്‍ന്നു, 

“ ദാ ഒരുത്തി കണ്ടില്ലേ, കൊച്ച് ഒരെണ്ണം ഉണ്ട് പക്ഷെ സിംകാര്‍ഡ് രണ്ടെണ്ണമാ.... കെട്ട്യോന്‍ ബീവറേജസ്‌ ഷോപ്പിലെ കാച്ചോടോം കഴിഞ്ഞ് രാത്രി വന്ന് ഒരു നമ്പറിലേക്ക് വിളിയോട് വിളിയാ... പക്ഷെ ആശാത്തി ഫോണ്‍ എടുക്കില്ല. എന്താ കാരണം..., കെട്ട്യോന് അറിയാത്ത മറ്റേ ഫോണില്‍ ക്ലാസ്സിലെ ആമ്പിള്ളാരും ബസ്‌ സ്റ്റോപ്പില്‍ വച്ച് പരിചയപ്പെട്ടോരും എല്ലാം മാറി മാറി വിളിചോണ്ടിരിക്കായിരിക്കും. എന്നിട്ട് പിറ്റേന്ന് ക്ലാസ്സില്‍ കയറുന്നതിനുംമുന്‍പേ കേട്ട്യോനെ വിളിച്ചുപറയും, ‘ചേട്ടാ.. ഞാന്‍ ഇന്നലെ ഉറങ്ങിപ്പോയി’ എന്ന്....  പാവം കെട്ട്യോന്‍ അതും വിശ്വസിച്ചിരിക്കും. വീട്ടില്‍ നിന്നാല്‍ ഇതൊന്നും നടക്കില്ല, അതുക്കൊണ്ട് ഇല്ലാത്ത കാരണങ്ങളും പറഞ്ഞ് ഹോസ്റ്റലില്‍ നില്‍ക്കുന്നു. എന്ത് വേണമെങ്കിലും കാണിച്ചുക്കൂട്ടാം... എന്തെങ്കിലും പറ്റിപ്പോയാലും പേടിക്കണ്ട. മാര്യേഡ് ആണല്ലോ, സെയ്ഫാ....”

കൂടെ ക്കൊണ്ട്നടക്കുന്ന കൂട്ടുക്കാരിയെ കുറിച്ചാണ് അവള്‍ ഇത്രയും പറഞ്ഞത്. ഒരു ലോക്ലാസ്സ്‌ തേവിടിശ്ശിക്ക് ആവശ്യമായ എല്ലാ സ്വഭാവ വിശേഷങ്ങളും തനിക്കുണ്ട് എന്ന് ഓരോ വാക്കുകള്‍ പറയുന്നതിലൂടെയും ആ പെണ്‍ക്കുട്ടി വ്യക്തമാക്കികൊണ്ടിരിക്കുകയാണ്. അത്തരം സ്വഭാവക്കാരുടെ പ്രകടമായ ലക്ഷണമാണ് എല്ലാവരെയും മോശക്കാരായി അവതരിപ്പിക്കല്‍. എല്ലാവരുടെയും ഉള്ളതും ഇല്ലാത്തതുമായ അസാന്മാര്‍ഗിക (?) പ്രവര്‍ത്തനങ്ങളെ ഹൈലൈറ്റ്‌ ചെയ്ത് അവതരിപ്പിച്ചുക്കൊണ്ട്, സ്വന്തം മനസ്സില്‍, താന്‍ ചെയ്തുക്കൊണ്ടിരിക്കുന്ന വൃത്തിക്കേടുകളെക്കുറിച്ചോര്‍ത്ത് പെരുകിക്കൊണ്ടിരിക്കുന്ന അവനവനോടുള്ള പുച്ഛം കുറച്ചുക്കൊണ്ടുവരുവാന്‍ ഇത്തരക്കാര്‍ വ്യഥാ ശ്രമിച്ചുക്കൊണ്ടേ ഇരിക്കും. എന്തായാലും പാര്‍വതി എന്ന പെണ്‍ക്കുട്ടി ഇതുതന്നെ കേള്‍ക്കണം എന്ന് ഞാന്‍ മനസ്സില്‍ കരുതി. ഇത്തരം ചവറുകളോടൊപ്പം നടക്കുമ്പോള്‍ ഇതിനുമപ്പുറത്തേക്ക് മറ്റൊന്നും ലഭിക്കുവാന്‍ ഇടയില്ലെന്ന് അനുഭവംക്കൊണ്ട്തന്നെ ബോധ്യപ്പെടണം.

പിന്നീട്, എനിക്കും ഫിദക്കും ഇടയിലായുള്ള സ്ഥലത്ത് ഇരുന്നായി അവളുടെ സംസാരത്തിന്‍റെ തുടര്‍ച്ച. അതോടെ അവള്‍ ഉടനെയൊന്നും വിട്ടുപ്പോകാന്‍ ഇടയെല്ലെന്നു എനിക്ക് ബോധ്യമായി. അവളുടെ സംസാരങ്ങളില്‍ ശ്രദ്ധിക്കാതെ, വിനോദ സഞ്ചാരികള്‍ക്കായുള്ള ബോട്ടില്‍ യാത്രക്കായി ആളുകളെ ക്യാന്‍വാസ്‌ ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച് ഞാന്‍ ഇരുന്നു.

അവള്‍ ഏതൊക്കെയോ ആളുകളെ കുറിച്ചുള്ള സംസാരം തുടര്‍ന്നുക്കൊണ്ടെയിരുന്നു. ഫിദയുടെയും മറ്റ് സ്നേഹിതമാരുടെയും മുഖത്തുള്ള നീരസഭാവം എനിക്ക് വ്യക്തമാണ്. പക്ഷെ അവള്‍ അതൊന്നും ഗൌനിക്കാതെ അവളുടെ സംസാരം തുടരുന്നു. സംസാരത്തിനിടക്ക് അവളുടെ ഫോണ്‍ ഇടയ്ക്കിടെ ശബ്ദിക്കുകയും, വല്ലാത്തൊരു ശല്ല്യം എന്ന രീതിയില്‍ അവള്‍ അത് കട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. പലപ്രാവശ്യം ഇത് ആവര്‍ത്തിച്ചപ്പോള്‍ വന്നുക്കൊണ്ടിരിക്കുന്നത് ആരുടെ കോള്‍ ആണെന്ന് പാര്‍വതി അന്വേഷിച്ചു.

“ ഇത് ആ മറൈന്‍ എഞ്ചിനീയറിംഗ് നു പഠിക്കണ ചെക്കനാടീ..., നമ്മള്‍ സുഭാഷ്‌ പാര്‍ക്കില്‍ വച്ച് പരിചയപ്പെട്ടില്ലേ...” ഇങ്ങനെ പാര്‍വതിക്ക്‌ മറുപടി നല്‍കിക്കൊണ്ട് അവള്‍ ഞങ്ങളോടെല്ലാമായി തുടര്‍ന്നു, “ കുറച്ചുദിവസായി അവന്‍ വിളീം കഥപ്പറച്ചിലും തുടങ്ങീട്ട്. ഒരു മൂന്നാല് പ്രാവശ്യം ഞാന്‍ അവനെക്കൊണ്ട് റീചാര്‍ജ്‌ ചെയ്യിപ്പിച്ചു. ഇപ്പൊ റീചാര്‍ജ്‌ ചെയ്യാന്‍ പറയുമ്പോ അവനൊരു വെഷമം... നമുക്കെന്തിനാ ഈ എരപ്പകളെ. പറഞ്ഞാല്‍ ഉടന്‍ ചാര്‍ജ്‌ ചെയ്തുതരുന്നവന്മാര്‍ നമ്മളെ വിളിക്കാന്‍ ക്യു നില്‍ക്കാ....”

അതെന്തായാലും എനിക്ക് നന്നേ ബോധിച്ചു. ഇങ്ങനെ മിനക്കെട്ടിരുന്ന് ഇവള്മാരെ വിളിച്ച് ആണുങ്ങളുടെ പേര് കളയുവാന്‍ ഇറങ്ങിതിരിച്ചിരിക്കുന്ന കുറേ ഡാഷ്‌കളുണ്ട്. അവറ്റകള്‍ക്ക് ഇവളെപ്പോലുള്ളവരുടെ കയ്യില്‍നിന്നും ഇമ്മാതിരി പണിതന്നെ കിട്ടണമെന്ന് ഞാന്‍ മനസ്സില്‍ കരുതി. പണ്ട്, ഞങ്ങളുടെ ഫാന്‍സി ഷോപ്പില്‍ ഞാന്‍ വൈകുന്നേരങ്ങളില്‍ പോയിരിക്കാറുണ്ടായിരുന്നു. അവിടെ മൊബൈല്‍ റീചാര്‍ജ്‌ കൂപ്പണുകളും വില്‍പ്പനക്കായി ഉണ്ടായിരുന്നു. ഐഡിയയുടെ പത്തുരൂപ വിലയുള്ള രണ്ട് റീചാര്‍ജ്‌ കൂപ്പണുകള്‍ സ്ഥിരമായി ചില പ്ലസ്‌ടു പയ്യന്മാര്‍വാങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചുതുടങ്ങി. ഇരുപത് രൂപയുടെ കൂപ്പണ്‍ നല്‍കിയാല്‍ അവര്‍ വാങ്ങാറില്ല. അവര്‍ക്ക് രണ്ട് പത്തിന്‍റെ കൂപ്പണുകള്‍തന്നെ വേണം. ഇവന്മാര്‍ രണ്ട് പത്തിന്‍റെ കൂപ്പണുകള്‍ വാങ്ങുന്നതിന്‍റെ കാരണം അതിലൊരുത്തന്‍ രഹസ്യമായി എനിക്ക് പറഞ്ഞുതന്നു. ഇവരെല്ലാവരും മാറി മാറി ഏതോ ഒരു പെണ്ണിനെ രാത്രി വിളിക്കാറുണ്ട്. അവള്‍ക്ക് പത്തുരൂപ വിലവരുന്ന റീചാര്‍ജ്‌ കൂപ്പണ്‍ന്‍റെ പിന്‍ നമ്പര്‍ മെസ്സേജ് ചെയ്തുകൊടുത്താല്‍ അവള്‍ ആ പിന്‍ നമ്പര്‍ ഉപയോഗിച്ച് അവളുടെ മൊബൈല്‍ ചാര്‍ജ് ചെയ്തതിനുശേഷം ആ അയച്ചുക്കൊടുത്തവന് ഒരു മിസ്സ്‌കോള്‍ അടിക്കും. അപ്പോള്‍ ആ മിസ്സ്‌കോള്‍ ലഭിച്ചവന് അവളെ വിളിക്കുകയും, കുറച്ച് സമയത്തേക്ക് എന്ത് തോന്നിവാസവും പറയുകയും ആവാം. ഈ അനുവദിച്ചുക്കിട്ടിയ സമയംക്കൊണ്ട് അവന്‍റെ കഴിവ്‌പ്പോലെ ഒന്നോ രണ്ടോ ഈങ്ക്വുലാബ് വിളികളും ആവാം! ഈ സന്ധ്യ എന്ന് പറഞ്ഞവളുടെ സംസാരം കേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് ഈ സംഭവമാണ്. ഇനി അവള്‍തന്നെയോ ഇവള്‍ എന്ന് ആശങ്കയും തോന്നാതിരുന്നില്ല. 

എല്ലാവരെയും നിശബ്ദ കേള്‍വിക്കാര്‍ ആക്കിക്കൊണ്ട് അവള്‍ അവളുടെ വൃത്തിക്കെട്ട സംസാരം തുടര്‍ന്ന്കൊണ്ടേയിരുന്നു. അവള്‍ പറഞ്ഞുക്കൊണ്ടിരിക്കുന്ന പലതിനും നല്ല മറുപടികള്‍ നല്‍കുന്നതിനായി എനിക്ക് തീവ്രമായ ആഗ്രഹം തോന്നുന്നുണ്ടെങ്കിലും അവളോട്‌ സംസാരിക്കുന്നതിനായുള്ള താല്പ്പര്യക്കുറവ് മൂലവും, അവള്‍ പറയുന്ന ഒന്നുംതന്നെ എന്നെ നേരിട്ട് ബാധിക്കാത്ത കാര്യങ്ങള്‍ ആയതിനാലും ഞാന്‍ നിശബ്ദത തുടര്‍ന്നു. പിന്നെയും കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് ജന്മനാ ലഭിച്ച ഭ്രാന്ത്‌ ഒന്ന് ഉഷാറാവാന്‍ തുടങ്ങി. ഇനിയും അവളുടെ സംസാരം കേട്ടുള്ള ഇരുപ്പ് തുടര്‍ന്നാല്‍ ഞാന്‍ ആ കായലിലെ വൃത്തിക്കെട്ട വെള്ളത്തിലേക്ക്‌ എടുത്തുചാടിയെക്കുമോ എന്നുപ്പോലും ഞാന്‍ ഭയന്നു. ഞാന്‍ മറ്റുള്ളവര്‍ കാണാതെ നോട്ടത്തിലൂടെ ഫിദയെ എന്‍റെ കടുത്ത അതൃപ്തി അറിയിച്ചു. 

ഫിദ എന്‍റെ മനസ്സ് ഉള്‍ക്കൊണ്ടു. സന്ധ്യയുടെ സംസാരത്തിനിടയില്‍ ഇടപ്പെട്ടുക്കൊണ്ട്തന്നെ ഫിദ ചോദിച്ചു, “നിങ്ങള്‍ ഇനിയെന്താ പരിപാടി?”
സന്ധ്യ, പറഞ്ഞുകൊണ്ടിരുന്ന വിശേഷങ്ങള്‍ നിര്‍ത്തിക്കൊണ്ട് ഫിദയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു, “ഞങ്ങള്‍ക്കിനി എന്താ.... വൈകീട്ട് ആവുന്നതുവരെ സമയംപ്പോണം. നേരത്തെ ഹോസ്റ്റലില്‍ ചെന്ന് കേറിയാല്‍ മനുഷ്യന് ബോറടിച്ച് വട്ടാവും.” പിന്നീട് അവള്‍ ഞങ്ങളോട് എല്ലാവരോടുമായി ചോദിച്ചു, “ നിങ്ങള്‍ എന്ത്ചെയ്യാന്‍ പോവാ?”
“ ഞങ്ങള്‍ കായിക്കേടെ ഹോട്ടലീന്ന് ബിരിയാണി കഴിക്കാന്‍ പോവാ...” ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുവള്‍ മറുപടിനല്‍കി. അത് പറഞ്ഞവളെ ഞാനും ഫിദയും ഒന്നിച്ചാണ് രൂക്ഷമായി നോക്കിയത്. ഇനി ഹോട്ടലിലേക്കുംക്കൂടെ ഇവളെ എഴുന്നുള്ളിച്ചാല്‍ പൂര്‍ത്തിയായി. ഇവളോടൊപ്പം പോകേണ്ടി വരികയാണെങ്കില്‍ സംഭവം ക്യാന്‍സല്‍ ചെയ്തേക്കാമെന്ന് ഞാന്‍ തീരുമാനിച്ചു.

ഞങ്ങളോടൊപ്പം ഉള്ളവളുടെ മറുപടി കേട്ടതും സന്ധ്യ ചാടിയെഴുനേറ്റു. പിന്നെ എന്നെ നോക്കിക്കൊണ്ട് ഒരു വൃത്തിക്കെട്ട ചിരിയോടെ അവള്‍ പറഞ്ഞു, “വെറുത്യല്ല ഇവര് ചേട്ടനെ ഇവടെ പിടിച്ചിരുത്തിയിരിക്കുന്നത് ല്ലേ? എന്തായാലും ഞങ്ങളിവിടെ വന്നത് ചേട്ടന് നന്നായി. ഞങ്ങളെപ്പോലുള്ള രണ്ട് സുന്ദരിമാര്‍ക്കുംക്കൂടെ ബിരിയാണി വാങ്ങിതരുവാനുള്ള ഒരു യോഗം ചേട്ടന് കിട്ടീലോ.... ഇനി ഒരു മാസത്തേക്ക് അതിനെക്കുറിച്ചോര്‍ത്തു ചേട്ടന് പുളകംകൊള്ളാം.

എന്‍റെ ബ്ലഡ്‌ പ്രഷര്‍ കൂടിവരുന്നത് എനിക്ക് വ്യക്തമായി അറിയാം. അവളുടെ തന്തക്കും തള്ളക്കും തെറിവിളിക്കാനാണ് ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നത്. പിന്നെതോന്നി എന്തിനു വീട്ടിലിരിക്കുന്നവരെ പറയണം, പറയേണ്ടത് ഇവളെക്കുറിച്ച്തന്നെ പറഞ്ഞെക്കാമെന്ന്. എന്‍റെ ഈ തോന്നലുകളെ ഒന്നുംക്കൂടെ പരിപോഷിപ്പിക്കുന്നതരത്തില്‍ അവള്‍ സംസാരം തുടര്‍ന്നു.

“ കുറച്ച് ദിവസം മുന്‍പ്‌ ഒരുത്തന്‍ ചെലവ് ചെയ്യാന്‍ വന്നു, അഞ്ഞൂറ് രൂപേം കൊണ്ട്. അത്തരം എച്ചിക്കാശ് വച്ചുള്ള ചിലവാണേല്‍ പോന്നുചേട്ടാ ഇപ്പോഴേ പറയാം നമ്മള്‍ അതില്‍ ഒതുങ്ങില്ല. അങ്ങിനെയുള്ള ചെലവ് ഇവര്‍ക്കൊക്കെതന്നെ കൊടുത്താല്‍ മതി. നമ്മള് നല്ലയൊരു നിലവാരത്തിലെ പോകു...”

“ എങ്ങിനെയാണ് നിന്‍റെ നിലവാരം?” ഞാന്‍ ചോദിച്ചു. ചോദിക്കുന്നതിനൊപ്പം എന്‍റെ സമീപത്തായി വച്ചിരിക്കുന്ന അവളുടെ പേഴ്സ് ഞാന്‍ എടുത്ത് തുറന്ന് നോക്കുകയും ചെയ്തു. പണ്ട് കേരളവര്‍മ കോളേജില്‍ വച്ച് ഞങ്ങള്‍ ഒരു കൂട്ടമായി ഇരിക്കുമ്പോള്‍ എന്‍റെ അടുത്തിരുന്നിരുന്ന ഒരു പെണ്‍ക്കുട്ടിയുടെ ബാഗ്‌ ഞാന്‍ തുറന്നു. ഞാന്‍ തുറക്കുന്നത് അവള്‍ കണ്ടില്ല. അതിലെ ഒരു കടലാസുപൊതി ഞാന്‍ തുറന്നു നോക്കിയപ്പോള്‍ അതില്‍ വിസ്പെര്‍ ന്‍റെ സാനിട്ടറി പാഡ്. അത് എല്ലാവരും കണ്ടു. ചില മറ്റവന്‍മാര്‍ അതുംപറഞ്ഞ് അവളെ കുറേ കളിയാക്കി. അവള്‍ കരച്ചിലോട് കരച്ചില്‍. അതിനുശേഷം ആദ്യമായാണ് ഒരു പെണ്‍ക്കുട്ടിയുടെ പേഴ്സ് തുറക്കുന്നത്.

“നിലവാരം എങ്ങിനെയാണെന്ന് ചോദിച്ചാല്‍.... അത്യാവശ്യം നല്ലയൊരു ട്രീറ്റ്‌ തരാന്‍ ശേഷി ഉള്ളവരോടൊപ്പം മാത്രമേ ഞങ്ങള്‍ പോകാറുള്ളൂ.” അവള്‍ പറഞ്ഞു. ഈ സമയം അവളുടെ പേഴ്സില്‍ എത്ര രൂപയുണ്ട് എന്ന് ഞാന്‍ നോക്കി. ഒരു പത്തിന്‍റെ നോട്ടും, പഴയൊരു അഞ്ചിന്‍റെ നോട്ടും രണ്ട് രൂപക്കുള്ള ചില്ലറകളും അതിലുണ്ട്. അത് ഞാന്‍ ഞങ്ങള്‍ ഇരിക്കുന്നിടത്ത് കുടഞ്ഞിട്ടു. പിന്നീട് അവളോട്‌ ഞാന്‍ ചോദിച്ചു, 
“ സ്വന്തമായി വല്ലതും വാങ്ങണമെങ്കില്‍ അതിന് നിവൃത്തിയൊന്നും ഇല്ല, അല്ലെ?” 

“ചേട്ടനെപ്പോലുള്ളവര് ഇങ്ങനെ ഞെരംമ്പടിച്ച് കയ്യില്‍ കാശുംവച്ച് ചെലവുചെയ്യാന്‍ പെണ്‍പില്ലേരെ അന്വേഷിച്ച് നടക്കുമ്പോ ഞങ്ങളെന്തിനാ കാശുംക്കൊണ്ട് നടക്കുന്നെ? നിങ്ങളെപ്പോലുള്ളവരുടെ കയ്യിലുണ്ടെല്‍ അത് ഞങ്ങളുടെ കയ്യില്‍ ഉള്ളപ്പോലെതന്നെയല്ലേ..”

“അത് ശരിയാ... ചെലവ്‌ ചെയ്യാന്‍ ആളുണ്ടങ്കില്‍ പിന്നെ കയ്യില് കാശ് വക്കേണ്ട കാര്യം ഇല്ല്യ. ചെലവ് ചെയ്യാന്‍ ഞങ്ങള്‍ ആണുങ്ങള് തയ്യാറാണ്താനും. പക്ഷെ, എന്ത് ചെലവ് നിങ്ങള്‍ക്ക് ചെയ്യണം എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ റേഞ്ച് വച്ചായിരിക്കും. അതല്ലാതെ നിന്‍റെയൊക്കെ ആവശ്യം പരിഗണിച്ചല്ല. നീയെന്‍റെ കൂടെ വരികയാണെങ്കില്‍ ഈ കാഴ്ചപ്പാടിലും പെരുമാറ്റത്തിലുമുള്ള നിന്‍റെ റേഞ്ച് കണക്കാക്കിയാല്‍ നിനക്ക് എന്ത് വാങ്ങിത്തരാമെന്ന് ഞാന്‍ പറയട്ടെ...? 

ഇത് ഞാന്‍ പറഞ്ഞപ്പോള്‍, ഇനിയെന്താണ് ഞാന്‍ പറയുവാന്‍പോകുന്നത് എന്ന ഭാവത്തില്‍ ഫിദയും കൂട്ടുക്കാരികളും എന്നെ നോക്കുന്നുണ്ടായിരുന്നു.

“ആ, പറയൂ പറയൂ... കേള്‍ക്കട്ടെ.” സന്ധ്യ ഒരുതരം ചമ്മലും പുച്ഛവും കലര്‍ന്ന ഭാവത്തില്‍ എന്നോട് പറഞ്ഞു.

“ ഗോലിയുള്ള കുപ്പിയില്‍ നിറച്ച സോഡാ നീ കണ്ടിട്ടുണ്ടോ?”
“ഉണ്ടെങ്കില്‍?” അവള്‍ ഗൌരവത്തില്‍ ആയിതുടങ്ങി. ഞാന്‍ തുടര്‍ന്നു,

“ എനിക്ക് അറിയാവുന്നതില്‍വച്ച് ഏറ്റവും വിലക്കുറഞ്ഞ സോഡാ ആ കുപ്പിയില്‍ കിട്ടുന്നതാണ്. നീ എന്‍റെയൊപ്പം വെറുതേ വരികയാണെങ്കില്‍ അങ്ങിനെ ഒരുകുപ്പി സോഡാ വാങ്ങിത്തരാം. അതല്ല, കൂടെ കിടക്കാന്‍ തയ്യാറായാണ് വരുന്നതെങ്കില്‍ ആ സോഡയില്‍ ഒരു പകുതി നാരങ്ങേം പിഴിഞ്ഞ് ഇത്തിരി ഉപ്പും ഇട്ടുതരാം. ഇതിനും അപ്പുറത്തേക്ക് എന്തെങ്കിലും തരുവാനുള്ള റേഞ്ച് നിനക്കുണ്ടെന്ന് ഞാന്‍ എന്നല്ല, എല്ലിനുറപ്പുള്ള ഒരാണും പറയില്ല.”

ഞാന്‍ ഇത് പറഞ്ഞതും അവളുടെ മുഖത്ത് എന്നോടുള്ള വെറുപ്പും ദേഷ്യവും നിറഞ്ഞു. അവള്‍ ഫിദയോടായി പറഞ്ഞു,
 “ ഇത്രേം സ്റ്റാന്‍ഡെഡ് ഉള്ളവരാണ് നിന്‍റെ ഫ്രണ്ട്സ് എന്ന് ഞാന്‍ അറിഞ്ഞില്ല.” 

“ഇതിനേക്കാള്‍ വല്ല്യ സ്റ്റാന്‍ഡെഡോന്നും നിന്നോട് കാണിക്കേണ്ട കാര്യം ബിജുവേട്ടനില്ല. ഇത്രപ്പോലും കാണിക്കേണ്ട കാര്യവും ഇല്ല. അത്രേം തറ ആയിരുന്നു നിന്‍റെ സംസാരം.” അവള്‍ക്കുള്ള ഫിദയുടെ മറുപടി!

ഫിദ ഇതുപ്പോലെ ഒരു മയമില്ലാതെ മറുപടി നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഫിദയുടെ മറുപടിക്കേട്ട് അവള്‍ വര്‍ദ്ധിച്ച ദേഷ്യത്തോടെ ഞങ്ങള്‍ ഇരിക്കുന്നിടത്ത് വച്ചിരിക്കുന്ന അവളുടെ കുടയും പേഴ്സും എടുത്ത് പോകാന്‍ തയ്യാറായിനിന്നുക്കൊണ്ട് ഫിദയോട് പറഞ്ഞു,
 “ഈ വക തെണ്ടികളുടെ കൂട്ട് നിനക്കൊക്കെതന്നേ പറ്റൂ... കൊണ്ട് നടന്നോ, കെട്ട്യോന്‍ ഗള്‍ഫീന്ന് എത്തണവരെ സൂഖേട് തീര്‍ക്കണല്ലോ...” 

വായില്‍വന്ന ഒരു മുട്ടന്‍തെറി വിളിച്ച് ഇരുന്നിടത്ത്നിന്ന് എഴുനേറ്റതു മാത്രമേ പിന്നീടുള്ള ഒരു മുപ്പതു സെക്കന്റ്‌ സമയത്തെക്കുറിച്ച് എനിക്കൊര്‍മയുള്ളൂ. എന്തൊക്കെയോ ഞാന്‍ വിളിച്ച് പറഞ്ഞു. എനിക്ക് അങ്ങിനെ ഒരു പ്രശ്നമുണ്ട്. ചിലപ്പോള്‍ വളരെപ്പെട്ടെന്ന് ഞാന്‍ ദേഷ്യപ്പെട്ട്പ്പോകും. ഏതാനും സെക്കന്റ്‌കള്‍ മാത്രമാണ് ആ ദേഷ്യം ഉണ്ടാകുക. പക്ഷെ ആ സമയം എന്തെല്ലാമാണ് പറയുന്നതെന്ന് എനിക്കുതന്നെ യാതൊരു ഐഡിയയും ഉണ്ടാവില്ല.

ഫിദ എന്‍റെ കയ്യില്‍പ്പിടിച്ചു ശക്തമായി വലിച്ചപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടായത്. ഞങ്ങള്‍ ഇരിക്കുന്നതിന്‍റെ സമീപപ്രദേശത്തായി ഇരിക്കുന്ന എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. ഞാന്‍ ഒന്ന് ശാന്തമായി. സന്ധ്യയും പാര്‍വതിയും ഞങ്ങള്‍ക്കടുത്തുനിന്നും നടന്നുപോയി. എന്‍റെ കയ്യില്‍പ്പിടിച്ച് ഉന്തിക്കൊണ്ട് എന്നെ മറൈന്‍ഡ്രൈവില്‍നിന്നും പുറത്തേക്ക് കടത്തുവാന്‍ ഫിദ ശ്രമിച്ചുകൊണ്ടിരുന്നു.

ഒരിക്കല്‍, ഓഫീസ്‌ ക്ലീന്‍ ചെയ്യുവാന്‍ വരുന്ന സ്ത്രീ, ഓഫീസിലെ സ്ത്രീകളായ സ്റ്റാഫ്‌കളെ കുറിച്ച് എന്തൊക്കെയോ വാസ്തവവിരുദ്ധമായ മോശം കാര്യങ്ങള്‍ സമീപ ഓഫീസുകളില്‍പ്പോയി പ്രചരിപ്പിക്കുന്നതായി  അറിഞ്ഞപ്പോള്‍ അവരെ പുറത്താക്കുവാന്‍ ഞാന്‍ എച്ച് ആര്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. അത് ഒഴിവാക്കുന്നതിനായി ആ സ്ത്രീ ഞങ്ങളുടെ ചെയര്‍മാന്‍ ഡോ: ബിജു കര്‍ണനെ കണ്ട് കുറേ കരയുകയും, താന്‍ ഒരു രോഗിയാണെന്നും ഈ ജോലി നഷ്ട്ടപ്പെട്ടാല്‍ മറ്റൊന്ന് ലഭിക്കുക എളുപ്പമല്ലെന്നും അറിയിക്കുകയും ഉണ്ടായി. ചെയര്‍മാന്‍ നല്ലയൊരു മനുഷ്യനാണ്. ഒപ്പം നല്ലയൊരു മനുഷ്യസ്നേഹിയുമാണ്. അദ്ദേഹം എന്നെവിളിച്ച് ആ സ്ത്രീ പറഞ്ഞ കാര്യങ്ങളെല്ലാം അറിയിക്കുകയും, ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ക്ക് ഒരു പരിഗണന കൊടുക്കാം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, തന്‍റെ മേലുധ്യോഗസ്ഥരായ സ്ത്രീകളെ കുറിച്ച് അപവാദപ്രചരണം നടത്തുകയെന്നത് ഒരുതരത്തിലും അവഗണിക്കപ്പെടേണ്ട ഒരു തെറ്റല്ല എന്ന കര്‍ശന നിലപാട് ഞാന്‍ എടുത്തതിനാല്‍, ആ സ്ത്രീയെ ഒഴിവാക്കുകതന്നേ ചെയ്തു.

പിന്നീട് ഈ സംഭവത്തെക്കുറിച്ച് ഞാനും ബിജു കര്‍ണ്ണനും തമ്മില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരം ആയിരുന്നു, “ നമ്മളുമായി ഇടപ്പെടുന്ന സ്ത്രീകള്‍, അവര്‍ ആരുമായിക്കൊള്ളട്ടെ... ചെറുപ്രായക്കാരോ വൃദ്ധകളോ, സമ്പന്നരോ ദരിദ്രരോ... എന്തുമായിക്കൊള്ളട്ടെ, ഒരിക്കലും ത്രിപ്തമല്ലാത്തതോ വിഷമിക്കുന്നതോ ആയ മനസ്സോടെ അവര്‍ നമ്മളെ വിട്ടുപ്പോകരുത്. എന്തു കാര്യത്തിനായി അവര്‍ നമ്മളെ സമീപിച്ചാലും തിരിച്ചുപ്പോകേണ്ടത് നിറഞ്ഞ മനസ്സോടെ ആയിരിക്കണം. അവരുമായി എന്ത് ഇടപാടുകള്‍ നടത്തേണ്ടിവന്നാലും ലാഭം അവര്‍ക്ക്തന്നേ ആയിരിക്കട്ടെ. അതിനുള്ള ഫലം നമുക്ക് ഈശ്വരന്‍ തരും. നമ്മള്‍മൂലം ഒരു സ്ത്രീ വിഷമിചിട്ടുണ്ടെങ്കില്‍, അവളുടെ കണ്ണീരു വീണിട്ടുണ്ടെങ്കില്‍ ഒരുക്കാലത്തും നമ്മുടെ മനസ്സിനോ, ബിസിനസ്സിനോ, കുടുംബത്തിനോ സമാധാനം ലഭിക്കില്ല.

അതിന്ശേഷം എന്നാല്‍ കഴിയാവുന്നവിധത്തിലെല്ലാം ബിജു കര്‍ണ്ണന്‍റെ വാക്കുകളെ പിന്തുടരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം പ്രകോപനപരമായ സാഹചര്യത്തിലായാലും സ്ത്രീകളോട് ഞാന്‍ കയര്‍ത്ത് സംസാരിക്കാറില്ല. അവര്‍ക്കെതിരായി ഒരു തീരുമാനവും എടുക്കാറില്ല. അതുക്കൊണ്ട് അദ്ദേഹം പറഞ്ഞപ്പോലെ എന്തെങ്കിലും ലാഭം ഉണ്ടായോ എന്ന്ചോദിച്ചാല്‍ ഇല്ല. എന്നാല്‍ പ്രത്യേകമായി ഒരു നഷ്ട്ടവും ഉണ്ടായിട്ടില്ല. എന്തുക്കൊണ്ടോ ഈയൊരു സാഹചര്യത്തില്‍ എനിക്ക് നിയന്ത്രിക്കാനായില്ല. ചെയര്‍മാന്‍ പറഞ്ഞത് സത്യമാവുകയാണെങ്കില്‍ ഇപ്പോള്‍ വളരെ സമാധാനത്തില്‍പോകുന്ന ജീവിതത്തില്‍ എന്തെങ്കിലുമെല്ലാം സംഭവിച്ചേക്കാം. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ അറിയിക്കാം. പിന്നീട് നിങ്ങളും സ്ത്രീകളുമായി ഇടപെഴുകുമ്പോള്‍ സൂക്ഷിച്ചെക്കുമല്ലോ...

Sunday 14 August 2011

അവിഹിതം. (A)


(തികഞ്ഞ അശ്ലീലവും, സദാചാരവിരുദ്ധവും ആയതിനാല്‍ ഈ പോസ്റ്റിന്‍റെ വായന പ്രായപ്പൂര്‍ത്തിയായ സദാചാരവിരുദ്ധര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.)

രാത്രിയില്‍ അന്യ വീടിന്‍റെ മതില്‍ ചാടുവാനായി ആദ്യമായി എന്നെ പ്രേരിപ്പിച്ചത് ജെയിന്‍ ചേച്ചിയാണ്. പള്ളിയില്‍നിന്നും മടങ്ങിവരുന്ന ജെയിന്‍ ചേച്ചിയെ കാണുന്നതിനായി ഗീവറുഗീസ് പുണ്ണ്യവാളന്‍റെ പ്രതിഷ്ട്ട കുടിയിരുത്തിയ കപ്പേളയുടെ വിശാലമായ പടികളില്‍ ഞെരുങ്ങിയിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടാകാറുണ്ട്.
സിനിമാനടി പത്മപ്രിയ്യ നന്നായി വെളുത്താല്‍ എങ്ങനെയിരിക്കും, അതാണ് ജെയിന്‍ ചേച്ചി. കൃത്യതയോടെ വരിഞ്ഞ്ചുറ്റിയുടുത്തിരിക്കുന്ന സാരി ഒഴിഞ്ഞ് നില്‍ക്കുന്ന, പാല്‍പോലുള്ള വയറിന്‍റെ ദര്‍ശനം നല്‍കുന്ന സുഖത്തിനായാണ് ഞാനടക്കമുള്ള വായില്‍നോക്കികള്‍ കപ്പേളക്ക് മുന്‍പില്‍ വരിയിട്ടിരിക്കുന്നത്.
അന്നൊന്നും ഒരിക്കലും കരുതിയിട്ടില്ല ജെയിന്‍ ചേച്ചിയുമായി ഇത്രയും അടുത്ത ഒരു സൌഹൃദം എനിക്കുണ്ടാകുമെന്ന്. ഒരു പ്രത്യേക കാരണത്താല്‍ പരിചയപ്പെട്ട അവരോട്, പല കാരണമില്ലായ്മയും കാരണമാക്കി എന്തും പറയാവുന്ന ഒരു സൌഹൃദ തലത്തിലേക്ക് ഞാന്‍ എത്തിച്ചേരുകയായിരുന്നു.

രാത്രിയില്‍ സാധിക്കാവുന്നയത്രനേരം ഫോണില്‍ സംസാരിക്കുന്നതാണ് ഞങ്ങളുടെ പ്രധാന കലാപരിപാടി.
മരണത്തിനും അപ്പുറത്തെ നിത്യജീവന്‍, സാന്മാര്‍ഗികതയുടെ നിര്‍ബന്ധകത,റോമിലിരിക്കുന്ന പോപ്പ്‌, ഇറാക്കും ജോര്‍ജ്ജ് ബുഷും,  യുദ്ധഭൂമിയിലെ വിലാപങ്ങള്‍, വൈദേശിക കുത്തകകള്‍, ഇങ്ങനെ വിവിധ മേഘലകളെ ബന്ധിപ്പിചെത്തുന്ന ഞങ്ങളുടെ സംസാരം പാതിരാവോടടുക്കുമ്പോള്‍,
സാനിയ മിര്‍സയുടെ തുട, രേഷ്മയുടെ പെര്‍ഫോമന്‍സ്‌, വൈവിധ്യ അനുഭൂതികള്‍, സ്വയം ഭോഗത്തിന്‍റെ ആവശ്യകത എന്നിങ്ങനെ വികാരവല്ക്കരിക്കപ്പെടുകയാണ് പതിവ്‌.
അവസാനം പറഞ്ഞ വിഷയങ്ങളിലുള്ള ജെയിന്‍ ചേച്ചിയുടെ വര്‍ണനാ മികവ് എടുത്ത് പറയേണ്ടതാണ്.
ആ മികവില്‍ ലയിച്ച്, മൂലളുകള്‍ക്ക് കനം കുറഞ്ഞ്, ശ്വാസഗതി വര്‍ദ്ധിച്ച അവസ്ഥയില്‍ ഞാന്‍ എത്തിച്ചേരുമ്പോള്‍ പൊടുന്നന്നെ ആ സംസാരം അവിടെവച്ച് അവസാനിപ്പിച്ച് ജെയിന്‍ചേച്ചി പറയും,
“ ഇങ്ക്വിലാബ് വിളിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊന്നുമോനെങ്കില്‍ അതിന്‍റെ ക്രെഡിറ്റ്‌ എനിക്ക് വേണ്ട. തന്നത്താനങ്ങ് ചെയ്താല്‍ മതി.”
പിന്നീട്, “ പ്ലീസ്‌...” എന്ന്പോലും പറയുവാനുള്ള സമയം എനിക്ക്തരാതെ ഫോണ്‍ കട്ടാക്കി സ്വിച്ച് ഓഫ്‌ ആക്കുകയും ചെയ്യും.
ഞാന്‍ എന്തോപ്പോയ അണ്ണാന്‍റെ കൂട്ട് ഹിറ്റ്ലര്‍ സിനിമയില്‍ മച്ചാന്‍ വര്‍ഗീസ്‌ കിടക്കുന്നപ്പോലെ മേലോട്ട്നോക്കി കിടക്കും.

നല്ല തണുപ്പുള്ള ഒരു മഴക്കാല രാത്രിയില്‍ ജെയിന്‍ചേച്ചിയുടെ സംസാരംകേട്ട് ചൂടുപ്പിടിച്ച് കിടക്കുമ്പോള്‍ അപ്രതീക്ഷിതമായി ജെയിന്‍ചേച്ചിയില്‍നിന്നും ആ ചോദ്യമുണ്ടായി,
“ നീയിങ്ങോട്ട് വരുന്നോ?”
ഞാന്‍ പ്രതീക്ഷിച്ചിരിക്കുന്ന ചോദ്യം. എങ്ങിനെ അങ്ങോട്ട്‌ ചോദിക്കും എന്നതിനെക്കുറിച്ച് നിരന്തരം ആകുലപ്പെട്ടിരുന്ന ചോദ്യം. ഇപ്പോഴിതാ ഒട്ടുംഅങ്ങട് നിരീക്കാത്ത നേരത്ത് മുന്‍പിലവതരിച്ചിരിക്കുണു.
ആ ചോദ്യം കേട്ടനിമിഷം മുതല്‍ മണ്ണുത്തിയിലെ നേഴ്സറികളില്‍, ചെടികള്‍ക്ക് വളമിടാനായി ആട്ടിന്‍ക്കാട്ടം വല്ല്യ കല്ലൊരലുകളില്‍ ഇട്ട് ഇടിക്കുന്ന കൂട്ടാണ് എന്‍റെ നെഞ്ച് ഇടിക്കുന്നത്. എങ്കിലും ഒന്നുമേ മനസ്സിലാകാത്തപോലെ നിഷ്കളങ്കമായി ഞാന്‍ ചോദിച്ചു, “എങ്ങോട്ട്?

ഈ ചോദ്യംചോദിച്ച സമയംക്കൊണ്ട് ഞാന്‍, വീട്ടുക്കാരറിയാതെ ബൈക്ക് ഉന്തി പുറത്തേക്ക് ഇറക്കുന്നതുമുതല്‍ ജെയിന്‍ ചേച്ചിയുടെ വീട്ടില്‍ എത്തിച്ചേരുന്നവരേക്കുള്ള കര്‍മ്മപരിപാടികളുടെ കാര്യത്തില്‍ ഏകദേശധാരണയില്‍ എത്തിയിരുന്നു.
“അതിവേഗം ബഹുദൂരം” എന്ന ഉമ്മന്‍ചാണ്ടി ലെയനില്‍ ആ സമയത്ത് പെട്ടെന്നൊരു വിശ്വാസം തോന്നിയതിനാല്‍, സാധാരണ രീതിയില്‍ ആവശ്യമായി വരുന്നതിന്‍റെ നാലിലൊന്ന് സമയംക്കൊണ്ട് ഞാന്‍ ജെയിന്‍ചേച്ചിയുടെ വീടിനടുത്തെത്തി.

അസമയത്ത് റോഡ്‌സൈഡില്‍ ബൈക്ക്കണ്ട് ആളുകള്‍ സംശയിക്കെണ്ടെന്നു കരുതി, റോഡിനിരുവശവും പരന്നുകിടക്കുന്ന പാടത്തിനരികിലായുള്ള ഒരു വൈക്കോല്‍ കൂനയില്‍ ബൈക്ക്‌ ചാരിയിട്ട് അതില്‍ വൈക്കോല്‍ ഇട്ട് മൂടിക്കൊണ്ടിരിക്കുമ്പോള്‍ ജെയിന്‍ചേച്ചി വിളിച്ചു.
“നീ വരുന്നില്ലേ?”
വീടിനടുത്തുതന്നെ ഉണ്ടെന്നും, ബൈക്ക്‌ വൈക്കോല്‍ക്കൊണ്ട് മൂടുകയാണെന്നും ഞാന്‍ അറിയിച്ചു.
“പിന്നേ..., വരുമ്പം മുന്‍വശത്തെ റോട്ടിലൂടെ വരരുത്, ആ വര്‍ക്ക് ഷോപ്പില് ചെലപ്പോ ആളുകളുണ്ടാകും.”
“പിന്നെ എതിലൂടെ വരും?”
“പിന്‍വശത്തൂടെ, പാടം വഴി വന്നാല്‍ മതി.”
“പാടത്ത് മുഴുവന്‍ വെള്ളല്ലേ? ആകെ ചളിക്കെട്ടി കെടക്കായിരിക്കും”
“നീ വേണോങ്കില്‍ വാ, അല്ലേല്‍ തിരിച്ച്പ്പൊക്കോ...”

കുറെയേറെ കഷ്ട്ടപ്പെട്ടാലും ജെയിന്‍ചേച്ചിയുടെ അടുത്ത് എത്തണം എന്നുതന്നെ ഞാന്‍ തീരുമാനിച്ചു. കാരണം, ഈ ശുഷ്ക്കാന്തിയുംക്കൊണ്ട് നടക്കാന്‍ തുടങ്ങീട്ട് ഇശ്ശി കാലായി.
ഇതൊന്ന് എവിടേലുംക്കൊണ്ട് പ്രയോഗിക്കാന്‍ ഇക്കാലമത്രയും തരപ്പെട്ടിരുന്നില്ല.
ഈ ഫോണ്‍ സംസാരവും ഈങ്ക്വിലാബ് വിളിയും മാത്രമായി എത്രക്കാലംന്നച്ചാ... എന്ന്‍ ചിന്തിക്കാന്‍ തുടങ്ങീട്ട് കുറച്ചായിരുന്നു. അപ്പോഴാണ്‌ നേര്‍ക്ക്നേര്‍ ഏറ്റുമുട്ടാന്‍ ഇങ്ങനെ ഒരു അവസരം ഒത്തത്. അത് പ്രയോചനപ്പെടുത്താതിരിക്കരുതല്ലോ.

നിലാവെളിച്ചത്തില്‍ പാടംമൊത്തമായി ഞാന്‍ ഒന്ന് വിലയിരുത്തി. ഉഴുതുമറിച്ച് നല്ല വൃത്തിയായി വരമ്പ് കെട്ടിയിട്ടിരിക്കുന്നു.
വരമ്പിലൂടെ നേരെ കുറേ നടന്ന്, പിന്നെ വലത്തോട്ട്തിരിഞ്ഞ് വീണ്ടും കുറേ നടന്നാല്‍ ജെയിന്‍ചേച്ചിയുടെ വീടിന് പുറകുവശം എത്താം. പക്ഷേ, വരമ്പ്‌ ഒഴിവാക്കി പാടം മുറിച്ചുകടന്നാല്‍ ഇതിന്‍റെ പകുതി സമയംമതി എന്നതിനാല്‍ ഞാന്‍ ആ വഴി തീര്‍ച്ചപ്പെടുത്തി.

റോഡിനെയും വയലിനെയും ബന്ധിപ്പിക്കുന്ന കൊച്ചു കരിങ്കല്‍ഭിത്തിയില്‍ കയറിനിന്ന്, മൊബൈല്‍ഫോണില്‍ നിന്നുമുള്ള അല്പ്പ പ്രകാശത്തിന്‍റെ സഹായത്താല്‍ ഇഴജന്തുക്കള്‍ ഒന്നും സമീപത്തില്ലെന്ന് ഉറപ്പുവരുത്തി, ഞാന്‍ പാടത്തെക്കിറങ്ങി.

വളരെ അടുത്തദിവസങ്ങളിലാണ് പാടം ഉഴുതിരിക്കുന്നത്. മണ്ണെല്ലാം ഇളകിക്കിടക്കുന്നു.
കൂട്ടിന് ചെറിയ നിലാവെളിച്ചമുണ്ട്. ഞാന്‍ ഓരോ കാല്‍വൈപ്പും വളരെ ശ്രദ്ധാപൂര്‍വ്വമാണ് നടത്തുന്നത്. എന്നിട്ടും ഒരുപാടിടങ്ങളില്‍ കാല്‍ ചെളിയില്‍ പൂഴ്ന്നു. അവ വലിചെടുക്കുവാനുള്ള ശ്രമത്തിനിടയില്‍ ഞാന്‍ ചെളിവെള്ളത്തില്‍ കുളിക്കുകയും ചെയ്തു.

“എന്തായി?” പാടം ഏതാണ്ട് തീരാറായപ്പോള്‍ ജെയിന്‍ചേച്ചിയുടെ അന്വേഷണം.
 ‘കള്ളി, ഞാന്‍ എത്താണ്ട് തിരക്കായി....’ എന്ന് ഒരു ഉള്‍ക്കുളിരോടെ ചിന്തിച്ചുക്കൊണ്ട് ഞാന്‍ മറുപടി കൊടുത്തു, “പാടം തീരാറായി. ഇപ്പൊ എത്തും.”

“പാടം കഴിഞ്ഞാല്‍ പിന്നങ്ങട്, കൊറച്ച് ഭാഗം നെറയെ പൊന്ത്യാ...”
“വല്ല പാമ്പും ഇണ്ടാവോ?” അല്‍പ്പം ശങ്കയോടെ ഞാന്‍ അന്വേഷിച്ചു.
“ഇണ്ടാവാണ്ടിരിക്കില്ല്യ.” ജെയിന്‍ചേച്ചിയുടെ വളരെ കൂള്‍ ആയുള്ള മറുപടി.
“പിന്നേ.....,” ജെയിന്‍ചേച്ചി തുടര്‍ന്നു.
“ പൊറകിലെ മതിലിന്‍റെ അടുത്തായിട്ട് ഒരു കിണറ്‌ണ്ട്”
“കിണറോ.....??” ഞാന്‍ നടത്തം നിര്‍ത്തി ചോദിച്ചു.
“ആ... കിണറ്. ഇങ്ങനെ വട്ടത്തില്, നല്ല ആഴായിട്ട്.... ആളുകള് അതീന്ന് വെള്ളോംക്കെ കോരി എടുക്കും......”
“വിസ്തരിക്കണ്ട, കിണറ് എന്താണെന്ന് എനിക്കറിയാം. അതിവടെക്കൊണ്ട് പണ്ടാറടങ്ങീത് എന്തിനാന്നാ ചോദിച്ചത്?” അല്‍പ്പം ഈര്‍ഷ്യത്തോടെ ഞാന്‍ ചോദിച്ചു.
“അവടെ കിണറ് കുഴിച്ചേന്‍റെ കാരണം പറയാനല്ല ഞാന്‍ വിളിച്ചത്. കിണറിനു ചുറ്റുമതിലില്ല, ആ ഭാഗത്ത്‌ നെറയെ പൊന്ത്യായതോണ്ട് അത് പെട്ടന്ന് കാണേം ഇല്ല. അതില് ചെന്ന്ചാടി ആ വെള്ളം നാശാക്കണ്ട.”
“അപ്പൊ എങ്ങനെ മനസ്സിലാകും കെണറാണോ അല്ലയോഎന്ന്?” ഞാന്‍ ആശങ്കപ്പെട്ടു.
“അതിനൊരു വഴീണ്ട്... നീ നേരങ്ങട് നടക്കാ.. അതിനെടക്ക് കാല് നെലത്തൊറക്കാണ്ട് ഒരു കുഴീല്‍ക്ക് ‘പൊതോം’ ന്നന്നെ വീഴണപോലെ തോന്ന്യാ, ഒറപ്പിച്ചോ കെണറന്യാ..”

അതിന് മറുപടിയായി BIS 916 മുദ്രയുള്ള നല്ല ലേറ്റസ്റ്റ് ഒരു തെറിയാണ് എന്‍റെ വായില്‍ വന്നത്. പക്ഷേ അങ്ങേതലയ്ക്കല്‍ ജെയിന്‍ചേച്ചി ആയതിനാല്‍ അത് ഞാന്‍ വായില്‍ ഒതുക്കി.
ജെയിന്‍ചേച്ചി തുടര്‍ന്നു:
“വീടിന്‍റെ പിന്‍ഭാഗത്തിന്‍റെ മേപ്പ്‌ ഇണ്ടാക്കി, അതില് കെണറിരിക്കണ സ്പോട്ട് അടയാളപ്പെടുത്തിട്ട് നിന്‍റെ കയ്യില് കൊണ്ട്തരാന്‍ ഇപ്പൊ എനിക്ക് സൌകര്യപ്പെടില്ല. നീയാ കെണറ്റില് വീഴാണ്ട് ഇവിടെ എത്താണെങ്കില്‍ നമുക്ക് കാണാം. അല്ലെങ്കീ, ഞാന്‍ നാളെ വീട്ടിലോ, പള്ളീലോ വന്ന് കണ്ടോളാം.”

ചുറ്റുമതിലില്ലാത്ത കിണറില്‍ വീഴാതെ, പാമ്പിന് കടിക്കൊടുക്കാതെ ഞാന്‍ ജെയിന്‍ചേച്ചിയുടെ വീടിന്‍റെ മതിലെടുത്ത് ചാടി.

ജെയിന്‍ചേച്ചിയുടെ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ ഈ വീട്ടില്‍തന്നെയാണ് താമസം.
ഭര്‍ത്താവിന്‍റെ അപ്പന്‍ ആജാനുബാഹുവായ ഒരു എക്സ് മിലിട്ടറിക്കാരനാണ്. മാത്രവുമല്ല, അയാള്‍ക്ക്‌ രാത്രിയില്‍ ഉറക്കമില്ലെന്നും വീടിനകത്തും പുറത്തുമായി റോന്തുചുറ്റലാണ് സ്ഥിരമായ ഏര്‍പ്പാടെന്നും ജെയിന്‍ചേച്ചി പറഞ്ഞ് അറിവുണ്ട്.
നല്ല ഒന്നാന്തരം ഒരു തോക്ക് കൈവശമുള്ള അയാള്‍ടെ മുന്‍പിലെങ്ങാനും ചെന്നുപ്പെട്ടാല്‍,
“പുരുഷു എന്നെ അനുഗ്രഹിക്കണം” എന്ന് മീശമാധവന്‍ സിനിമയില്‍ ജഗതി പറയുന്നപോലെ ഡയലോഗടിക്കാന്‍ ചിലപ്പോള്‍ സമയം കിട്ടിയെന്ന് വരില്ല.
അതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം, പതിഞ്ഞ കാല്‍വൈപ്പുകളോടെ ഞാന്‍ വീടിന്‍റെ വര്‍ക്കേരിയക്കടുത്ത് ഏതാണ്ട് എത്തിയതും, അടുക്കളയിലെ ലൈറ്റ് തെളിഞ്ഞു.

വെടിപ്പൊട്ടുന്നതിന് മുന്‍പേ മതിലിനപ്പുറം എത്തിപ്പെടുന്നതിനായി ഞാന്‍ ജീവനുംക്കൊണ്ട് തിരിച്ചോടി. ഓട്ടത്തിനിടക്ക് എന്‍റെ ഒരു ചെരുപ്പ് എവിടെയോ പോയി.
പോയ ചെരുപ്പ് എടുക്കുവാന്‍ ശ്രമിക്കാതെ ഞാന്‍ മതിലില്‍ കഷ്ട്ടപ്പെട്ട് വലിഞ്ഞു കയറി.
ഇങ്ങോട്ട് ചാടാനായി മതിലില്‍ കയറിയപ്പോള്‍ മതിലിനു ഇത്രയും വലുപ്പം തോന്നിയിരുന്നില്ല. മതിലില്‍നിന്നും ഞാന്‍ താഴേക്ക് ചാടി.പക്ഷേ, നിലംത്തൊട്ടില്ല. മതിലിന്മുകളില്‍ ഉയര്‍ന്ന്നില്‍ക്കുന്ന കമ്പിയില്‍ മുണ്ട് കുരുങ്ങി ഞാന്‍ തൂങ്ങിക്കിടന്നു.
അരക്കെട്ടില്‍നിന്നും മുണ്ടിന്‍റെ കുത്തഴിച്ച്മാറ്റിയപ്പോള്‍ മാത്രമാണ് ഞാന്‍ ആ നിലയില്‍നിന്നും സ്വതന്ത്രനായത്. മുണ്ട് നടുഭാഗം മൊത്തം കീറിപോയിരിക്കുന്നു. എന്നാലും സാരല്ല്യ, വെടിക്കൊണ്ടില്ലല്ലോ എന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ ജെയിന്‍ചേച്ചിയുടെ കോള്‍ വന്നു.
“നീയെന്തേ തിരിച്ചോടി പോയത്?”
“നിങ്ങളെന്നെക്കണ്ടോ?” ഞാന്‍ ശ്വാസമടക്കിപ്പിടിച്ച് ചോദിച്ചു.
“പിന്നല്ലാതെ, നീ വരുന്നത്ക്കണ്ടല്ലേ ഞാന്‍ ലൈറ്റ് ഇട്ടത്.”

ഞാന്‍ ഒന്നും മിണ്ടിയില്ല.ഫോണ്‍ കട്ട്ചെയ്ത്, മതിലില്‍ ചാരി കുറച്ച്സമയം ഇരുന്ന് കിതപ്പണച്ചു. ജെയിന്‍ചേച്ചി ഇങ്ങനെ ലൈറ്റ്ഇട്ട് വരവേല്‍ക്കും എന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല.

സിനിമകളിലെല്ലാം കാണുന്നപ്പോലെ,  അതി നിഗൂഡവും, കൂരിരുട്ടും, ചീവീടുകളുടെ വൃത്തിക്കെട്ട ശബ്ദവും ഇടയ്ക്കിടെ വിദൂരതയില്‍നിന്നും കേള്‍ക്കുന്ന തെരുവ് നായ്ക്കളുടെ ഓരിയിടലും എല്ലാം ചേര്‍ന്ന ഒരു സിനിമാറ്റിക് പശ്ചാത്തലത്തില്‍ ഇലയനക്കാതെ മന്ദംമന്ദം പ്രവേശിക്കുന്ന ജാരന്‍.  ഇരുട്ടിന്‍റെ മറവുപ്പറ്റി, അവനായി വാതില്‍ താഴുതിടാതെ കാത്തിരിക്കുന്ന ജാരി. ഇതായിരുന്നു എന്‍റെ മനസ്സില്‍ രാത്രിക്കാലങ്ങളിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചുണ്ടായിരുന്ന ഒരു പിക്ച്ചര്‍. അതിന്‍റെ ഇടയിലാണ്, കപ്പലനിടക്ക് കൈലുംകണാ എന്ന് പറഞ്ഞകൂട്ട് ലൈറ്റ്ക്കൊണ്ട് വിതാനിച്ചിരിക്കണത്.
ഇത്തരമൊരു സാഹചര്യത്തില്‍ ഏതു പോലീസുക്കാരനയാലും കരുതിപ്പോകും, സ്വന്തമായി തോക്കുള്ള ജാരിയുടെ അമ്മാനപ്പനാണ് ലൈറ്റ് ഇട്ടതെന്ന്.

കിതപ്പണഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും മതിലെടുത്ത്ചാടി, ശബ്ദമുണ്ടാക്കാതെ വീടിന് പുറകുവശത്തായുള്ള പൈപ്പില്‍നിന്നും കാലും മുഖവും കഴുകി, പുറകിലെ ഗ്രില്‍ ഡോര്‍നരികില്‍ നിലയുറപ്പിച്ചു.

അടുക്കളയുടെ വാതില്‍ പാതിതുറന്ന് ജെയിന്‍ചേച്ചി നിന്നു. അടുക്കളയില്‍ തെളിച്ചിട്ടിരിക്കുന്ന ബള്‍ബിന്‍റെ പ്രകാശത്തില്‍ അവരുടെ പാതിമുഖം ജ്വലിച്ച്നിന്നു. അവരെക്കാള്‍ സുന്ദരിയായ മറ്റൊരു സ്ത്രീയെ ഞാന്‍ ഇതിനുംമുന്‍പേ കണ്ടിട്ടില്ലെന്ന് എനിക്ക് തോന്നി.

അടുക്കളവാതിലിന്‍റെ കട്ടിളപ്പടിയില്‍ ചാരിനിന്ന് ജെയിന്‍ചേച്ചിയും ഗ്രില്ലിനോട് ചേര്‍ന്ന്നിന്ന് ഞാനും പരസ്പരം അല്‍പ്പസമയം നോക്കിനിന്നു.
“അവസാനം എത്തി, അല്ലേ?” അവര്‍ ചോദിച്ചു.
എത്തിപ്പെട്ടതിനെക്കുറിച്ച് ഒരു ലഘുവിവരണം ഞാന്‍ അവര്‍ക്ക് നല്‍കി. അമ്മാനപ്പനും അമ്മായിയമ്മയും വീട്ടിലില്ല എന്ന വിവരം അറിഞ്ഞപ്പോള്‍ എനിക്കൊരു സമാധാനം തോന്നി. ഒപ്പം ഞാനൊന്ന് ഉഷാറാവുകയും ചെയ്തു. ഗ്രില്ലിന് അപ്പുറവും ഇപ്പുറവുമായിനിന്ന് സംസാരം പുരോഗമിക്കവേ, ഇനിയുള്ള സംസാരം അകത്തിരുന്നാവാം എന്നൊരു നിര്‍ദേശം ഞാന്‍ മുന്നോട്ട് വച്ചു.
“അകത്തിരുന്ന് സംസാരിക്കാറായില്ല. ആദ്യം നമുക്ക് പുറത്തിരുന്ന് കുറേനേരം സംസാരിക്കാം. എന്നിട്ടാവാം അകത്തിരുന്ന്.” ജെയിന്‍ചേച്ചി പുഞ്ചിരിയോടെ പറഞ്ഞു.
ഗ്രില്ലിന് പുറത്തുനിന്ന് ചുറ്റുംനോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു,
“ഇവിടെ എവിടിരിക്കും?”
“ദാ അതുമ്മേ കേറി ഇരുന്നോ..” അരികത്തായി കിടക്കുന്ന അമ്മി ചൂണ്ടിക്കാട്ടിക്കൊണ്ട് ജെയിന്‍ചേച്ചി പറഞ്ഞു.
“ഇതിന്മേലോ!!” ഞാന്‍ ആശ്ചര്യപ്പെട്ടു.
“ ആ.. അതെ. അമ്മീമ്മേ ഇരുന്നാ എന്താ കുഴപ്പം? നിന്‍റെ ഈ ശരീരം താങ്ങാനുള്ള കെല്‍പ്പൊക്കെ അതിന്ണ്ട്. പിന്നെ, മുണ്ട് കീറീട്ട്ണ്ടെങ്കില്‍ സൂക്ഷിക്കണം. മൊളകരച്ച അമ്മ്യാ...”

വര്‍ക്ക്‌ ഏരിയയില്‍ കിടന്ന ഒരു മരക്കസേര ഗ്രില്ലിനടുത്തെക്ക് നീക്കിയിട്ട്, അതില്‍ ഇരുന്ന് ജെയിന്‍ചേച്ചിയും, ഗ്രില്ലിനിപ്പുറം അമ്മിക്ക് മുകളില്‍ കയറിയിരുന്ന് ഞാനും ഏറെനേരം സംസാരിച്ചു. ഫോണിലൂടെ ഇടയ്ക്കെല്ലാം ഞാന്‍ പാടിക്കൊടുക്കാറുള്ള ചില പാട്ടുക്കള്‍ എന്നെക്കൊണ്ട് പതിയെ പാടിപ്പിച്ചു. ഒരു പാട്ടിന്‍റെ നാല് വരി എനിക്കും പാടിത്തന്നു.

കഥപ്പറച്ചിലും പാട്ടുംചേര്‍ന്ന് സമയം ഏറെ കഴിഞ്ഞപ്പോള്‍ ജെയിന്‍ചേച്ചി ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റു. എന്‍റെ മനസ്സില്‍ ലഡുപ്പൊട്ടി. ഞാനും അമ്മിയുടെ മുകളില്‍നിന്നും എഴുനേറ്റ്, ഗ്രില്ലിന്‍റെ വാതില്‍ ജെയിന്‍ചേച്ചി തുറന്ന്തരുമ്പോള്‍ അകത്തേക്ക് കടക്കുവാന്‍ തയ്യാറായി നിന്നു.
“എന്നാ ഇനി പിരിയല്ലേ?”
“പിരിയേ?” ജെയിന്‍ചേച്ചി പറഞ്ഞത്കേട്ട് ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.
“ആ... കെടന്നൊറങ്ങണ്ടേ.., നേരം എന്തോരായിന്നാ വിചാരം?”
“അപ്പോ..... ലൈഗീക ബന്ധം... ഇല്ലേ?” എങ്ങാനും വര്‍ത്തമാനത്തിനിടക്ക് ജെയിന്‍ചേച്ചി അക്കാര്യം മറന്നുപോയതാണെങ്കിലോ എന്നോര്‍ത്ത് ഞാന്‍ ചോദിച്ചു.
“എന്ത്!!!” വലിയൊരു അതിശയം കേട്ടപോലെ ജെയിന്‍ചേച്ചി എന്നോട് ചോദിച്ചു.
“അല്ല, ഈ ലൈഗീക ബന്ധം...... ശാരീരികമായി... ബന്ധപ്പെടണ്ടേ നമുക്ക്...” ഞാന്‍ അല്‍പ്പം മടിച്ച്മടിച്ച് വിശദമാക്കി.
അത്ക്കേട്ട് അല്‍പ്പം ഉറക്കെത്തന്നെ അവര്‍ ചിരിച്ചു.
“അയ്യടാ... ചെക്കന്‍റെ പൂതിക്കൊള്ളാം... നീ ഇതും മനസ്സില്ലിട്ടാണോ ഇങ്ങട് വന്നത്?”
“പിന്നെ ഈ പാതിരാത്രി നിങ്ങളെന്നെ വിളിച്ച് വരുത്തീത് ഒരുമിച്ചിരുന്ന് കൊന്തചൊല്ലാനാണോ?” ഞാന്‍ അല്‍പ്പം അരിശപ്പെട്ട് ചോദിച്ചു.
“ഞാന്‍ പറഞ്ഞോ നിന്നോട് നിന്നെ എന്‍റെ കൂടെ കിടത്താന്ന്? ഇങ്ങോട്ട് വന്നാ കാണാന്ന് പറഞ്ഞു. നമ്മള് കണ്ടു, ഇത്രേം നേരം മിണ്ടി. ഇനി എന്‍റെ പൊന്നുമോന്‍ പോയിക്കിടന്ന് ഒറങ്ങാന്‍ നോക്ക്.”

“ഇത് ഭയങ്കര കഷ്ട്ടാണെ ചേച്ചി... ഞാന്‍ എത്ര പ്രതീക്ഷയോടെ ആണെന്നറിയാമോ ഇങ്ങോട്ട് വന്നത്. ഇനി പോയിക്കിടന്നാല്‍ എനിക്ക് ഉറക്കോം വരില്ല.” ഞാന്‍ ദയനീയമായി പറഞ്ഞു.
ജെയിന്‍ചേച്ചി അല്‍പ്പംകൂടി എന്‍റെ അരികിലെക്കായിനിന്ന് ചോദിച്ചു,
“നിനക്ക് ‘ചാഞ്ചാടിയാടി ഉറങ്ങുനീ’ എന്ന പാട്ട് അറിയോ?”
“എന്തിനാ?” ഞാന്‍ അല്‍പ്പം സംശയത്തോടെ ചോദിച്ചു.
“മുഴുവന്‍ അറിയോ? അത് പറയ്‌..”
“അറിയാം.” ഇനിയൊരു പാട്ടുംക്കൂടെ പാടിക്കൊടുത്താലും വേണ്ടില്ല കാര്യം നടക്കട്ടെ എന്ന് കരുതി ഞാന്‍ പറഞ്ഞു.
“ആ എന്നാലേ..., വല്ല്യ തെരക്ക് ക്കൂട്ടാണ്ട്, ആ പാട്ട് ആദ്യംത്തൊട്ട് സാവധാനം പാടീട്ട് ഒരരൂത്തോടെ നടന്നാ ബൈക്കിന്‍റെ അടുത്തെത്തും. ബൈക്ക്‌എടുത്ത് കത്തിച്ചുവിട്ടാ പാട്ട് തീരണെക്കാട്ടുംമുന്‍പ്‌ വീട്ടിലെത്താം. എന്നിട്ട് കേറിക്കിടന്നോ, നല്ല ഒറക്കം കിട്ടും.”
“മനുഷ്യന്‍ ഇവടെ ചൂട്പ്പിടിച്ച് നിക്കണനേരത്ത് തമാശിക്കല്ലേ....” ഞാന്‍ അല്‍പ്പം ദേഷ്യത്തോടെ പറഞ്ഞു.

“പോയിക്കിടന്ന് ഒറങ്ങടാ ചെക്കാ” എന്ന് എന്നോട് പറഞ്ഞ്, അടുക്കളയില്‍നിന്നും അകത്തേക്കുള്ള വാതില്‍ തുറന്ന് ജെയിന്‍ചേച്ചി പോകാനൊരുങ്ങി.
“ജെയിന്‍ചേച്ചി, നിങ്ങളെന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നു. ഞാന്‍ എന്നും നിങ്ങളെ സ്നേഹിച്ചിട്ടെയുള്ളൂ... നിങ്ങള്‍ക്ക് ഇഷ്ട്ടക്കേടുണ്ടാക്കുന്ന ഒരു വാക്ക് പോലും ഞാന്‍ ഇന്നേവരെ പറഞ്ഞിട്ടില്ല. നിങ്ങള്‍ക്കറിയോ, പട്ടാപ്പകല്പോലും ഞാന്‍ വല്ലോടത്തും നിക്കാണെങ്കില്‍ ഒരു മൂന്ന്വട്ടം ചുറ്റിനും നോക്കും, വല്ല പാമ്പും ഇണ്ടോന്ന്. പാമ്പിനെ അത്രേംപ്പേടിള്ള ഞാന്‍ ഈ കുറ്റാകൂരിരുട്ടത്ത് കാട്പ്പിടിച്ച് കെടക്കണ സ്ഥലത്തോടെ നടന്ന്വന്നു. എന്താ കാരണം..? നിങ്ങളോട് എനിക്ക് അത്രേം ഇഷ്ട്ടള്ളതോണ്ട്. ആ എന്നോട് നിങ്ങള് ഇങ്ങന്യല്ലേ കാട്ടണേ.....”
വളരെ ദയനീയത തുളുമ്പുന്ന ശബ്ദത്തില്‍ ഞാന്‍ ഇത്രേം പറഞ്ഞു.

വര്‍ക്ക് ഏരിയയില്‍നിന്നും അകത്തേക്ക് കടക്കുന്നതിനായി തുറന്നവാതില്‍ അടച്ച്, അതില്‍ ചാരിനിന്ന് ജെയിന്‍ചേച്ചി എന്നെ ഇമവെട്ടാതെ നോക്കി. ആ നോട്ടം നേരെ എന്‍റെ കണ്ണിലൂടെ ഹൃദയത്തില്‍ പ്രവേശിച്ച് ആത്മാവിനെ കുളിരണിയിച്ചു.
‘സംഗതി ഏറ്റിരിക്കുന്നു...’ ഞാന്‍ മനസ്സില്‍ കരുതി.
എന്നെ നിരാശപ്പെടുത്തുന്ന, അവഗണിക്കുന്ന ഒന്നുംതന്നെ ജെയിന്‍ചേച്ചി ചെയ്യുകയില്ല എന്ന എന്‍റെ വിശ്വാസത്തെ ഞാന്‍ ഒന്നുംക്കൂടെ ബലപ്പെടുത്തി.

കണ്ണിമയ്ക്കാതെയുള്ള ആ നോട്ടം ജെയിന്‍ചേച്ചി അല്‍പ്പംനേരം തുടര്‍ന്നു. ഞാനും ഒട്ടും മോശമാക്കിയില്ല. എന്നാല്‍ കഴിയാവുന്നയത്ര വികാരനിര്‍ഭരതയോടെതന്നെ ഞാനും പോസ് ചെയ്തു.

വാതില്‍ക്കല്‍നിന്നും എന്‍റെ അടുത്തെത്തിയ ജെയിന്‍ചേച്ചി, ഗ്രില്ലില്‍ പിടിച്ച നിലയിലിരിക്കുന്ന എന്‍റെ രണ്ട് കൈകള്‍ക്കുംമേലെ പതിയെപിടിച്ചമര്‍ത്തി, എന്‍റെ കണ്ണിലേക്കുള്ള കണക്ഷന്‍ വിടാതെ രണ്ടോ മൂന്നോ നിമിഷങ്ങള്‍ നിന്നു.

ഈ സമയം, തനിക്കുണ്ടെന്ന് രണ്ട്മൂന്ന് തവണ ജെയിന്‍ചേച്ചി അവകാശപ്പെട്ടിട്ടുള്ള, മീശമാധവന്‍ സിനിമയില്‍ കാവ്യമാധവന്‍ ധരിച്ചിരുന്നപോലത്തെ അരഞ്ഞാണം ചുറ്റിക്കിടക്കുന്ന ജെയിന്‍ചേച്ചിയുടെ അരക്കെട്ട്, വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാദസരം ഇട്ട കാല്, ചുമരിനോട് ചേര്‍ത്തിട്ടിരിക്കുന്ന മേശമേല്‍ അമര്‍ത്തിവച്ചിരിക്കുന്ന തടവളയിട്ട കൈകള്‍ ഇങ്ങനെ വളരെ സിമ്പോളിക്കായ ചില ചിത്രങ്ങള്‍ എന്‍റെ മനസ്സില്‍ മിന്നിമറഞ്ഞു.

“വൈകീട്ട് നീ വിളിച്ചപ്പോള്‍ ഞാന്‍ എന്താ ഫോണ്‍ എടുക്കാതിരുന്നതെന്ന് അറിയാമോ?”
മനസ്സിലെ സിമ്പോളിക് ചിത്രപ്രദര്‍ശനം അവസാനിപ്പിച്ച്ക്കൊണ്ട്   ജെയിന്‍ചേച്ചിയുടെ തരളിതമായമായ ശബ്ദത്തിലുള്ള ചോദ്യം.
“ഇല്ല.” ഗ്രില്ലിനകത്ത്ക്കൂടെ ജെയിന്‍ചേച്ചിയുടെ കൈവിരലില്‍ പതിയെ തലോടിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“വൈകീട്ട് ഈ ചുറ്റുവട്ടത്തുള്ള മുഴുവന്‍ ആണുങ്ങളും ഇവിടെ ഇണ്ടായിരുന്നു.”
“എന്തിന്” എനിക്ക് ജിജ്ഞാസയായി.
“ഏതാണ്ട് സന്ധ്യനേരത്ത്........ നമ്മടെ മാളൂണ് കണ്ടത്( മാളു എന്നത് ജെയിന്‍ചേച്ചിയുടെ മകളുടെ ചെല്ലപ്പേരാണ്)... നീ ഇപ്പൊ നിക്കണ അതേസ്ഥലത്ത്.... നല്ല മുട്ടനൊരു പാമ്പ്‌!”
“ഹെന്ത്!!” ഈ ചോദ്യം എന്നില്‍നിന്നും ഒരു അലര്‍ച്ചയായി പുറപ്പെട്ടു.
“ആന്നേ......”
“വല്ല ചേരയും ആവും” ഞാന്‍ ചുറ്റും കണ്ണോടിച്ചുക്കൊണ്ട് പറഞ്ഞു.
“കണ്ടോര് എല്ലാവരും പറഞ്ഞു......, ചേര്യല്ലാന്ന്.”
“ചെര്യല്ലേ...... പിന്നെ?” മൊബൈലില്‍നിന്നുമുള്ള ഇത്തിരി വെളിച്ചത്തില്‍ എന്‍റെ കാലിനുചുറ്റിലുംപരതിക്കൊണ്ട് ഞാന്‍ ചോദിച്ചു.
“ ചെലര്പറഞ്ഞു പുല്ലാനിമൂര്‍ഖനാന്ന്. പക്ഷെ ആ വര്‍ക്ക്ഷോപ്പിലെ പിള്ളേരൊക്കെ പറയണത് അണലിണ്ന്നാ...”
“എന്നിട്ട് കൊന്നില്ലേ?”
“ഇല്ല്യ. വന്നോരോക്കെ കൊറേ നോക്കി, പക്ഷെ.... പാമ്പിന് സമയില്ല്യാത്തോണ്ട് അത് നിന്നുക്കൊടുത്തില്ല കൊല്ലാന്‍.” ഇതും പറഞ്ഞ് ജെയിന്‍ ചേച്ചി വീണ്ടും അകത്തേക്കുള്ള ഡോര്‍ തുറന്നു ഉള്ളിലേക്ക് കയറി.

“ ദേ വിളിച്ച് വരുത്തീട്ടു ഒരുമാതിരി കോപ്പിലെ സ്വൊഭാവം കാണിക്കരുത്ട്ടാ. മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോരോ തോന്ന്യാസങ്ങള് പറഞ്ഞ് ഇണ്ടാക്ക്യാലുണ്ടല്ലോ... ഞാന്‍ ഇവിടെ നിക്കണത് നിങ്ങള്‍ക്ക് ഇഷ്ടല്ല്യ എങ്കില്‍ അത് പറഞ്ഞാമതി. ഞാന്‍ പൊയ്ക്കോളാം....” ഞാന്‍ പറഞ്ഞു. പറഞ്ഞത് ഇങ്ങനെ ആണെങ്കിലും അത് ഏതാണ്ട് കരച്ചില് പോലെ ആയിരിക്കും കേള്‍ക്കുന്നവര്‍ക്ക് ഫീല്‍ ചെയ്യുക.

ജെയിന്‍ ചേച്ചി, തിരിഞ്ഞ്നിന്ന് എന്തോ പറയാനായിതുടങ്ങിയത് നിര്‍ത്തി എന്നോട് ചോദിച്ചു, “നീയിത് എന്തുന്നാ കാണിക്കണേ?”
ഒരുകാല്‍ അമ്മിക്കല്ലിനു മുകളിലും മറ്റെകാല്‍ പരമാവുധി അകത്തി ചുമരിന്‍റെ ഒരു മൂലക്കലും ചവിട്ടി, ഗ്രില്ലില്‍ തൂങ്ങി, സണ്‍ ഷെയ്ട്ന്‍റെ ഉയരത്തോളം തലയുയര്‍ത്തിനില്‍ക്കുന്ന എന്നെക്കണ്ട് ചിരിയോടെ ജെയിന്‍ചേച്ചി വീണ്ടും ചോദിച്ചു,
“അല്ല, ചേട്ടന്‍ നേരംവെളുക്കുംവരെ ഇവടെഇങ്ങനെ തൂങ്ങിനില്‍ക്കാനാണോ ഉദ്ദേശം?”
“പോയൊരു ടോര്‍ച്ച് എടുത്തിട്ട് വാ, നിന്ന് കിണിക്ക്യാണ്ട്” കുറച്ചു ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു.
“ ടോര്‍ച്ചും, പെട്രോള്‍മാക്സൊന്നും ഇവടില്ല്യ. വന്നത് എങ്ങന്യാണെങ്കില്‍ അങ്ങനെന്നെ തിരിച്ചുപോയാമതി. പിന്നെ, എങ്ങാനും ഇവിടെവച്ച് നിന്നെ പാമ്പ്‌ കടിക്കാണെങ്കില്‍ പൊന്നുമോന്‍ എത്രേംപ്പെട്ടെന്നു മതില്ചാടി പുറത്തേക്ക് കടക്കണെ..... നീയെങ്ങാനും ഇവിടെകെടന്ന് അടിച്ച്പോയാ..... ഹോ എനിക്കത് ഓര്‍ക്കാനേവയ്യ! കെട്ട്യോനും പിള്ളേരും ഒക്കെയായി ജീവിക്കുന്ന ഒരു പാവം വീട്ടമ്മയാണെ ഞാന്‍...”

ഇത്രയും പറഞ്ഞ് ആ ദുഷ്ട്ട അകത്ത്കയറി വാതിലും ലോക്ക്ചെയ്ത് പോയി....

എന്‍റെ കാര്യം ആകെ എടങ്ങേറായി. നേരം വെളുക്കുന്നവരെ ഈ സ്ഥിതിയില്‍ തുടരാനാകില്ലല്ലോ. ഞാന്‍ താഴെയിറങ്ങി, ഇരുകാലുകളുടെയും തള്ളവിരല്‍ മാത്രം നിലത്ത്ക്കുത്തി, മൊബൈല്‍ഫോണ്‍ന്‍റെ ഉള്ള വെളിച്ചത്തില്‍ ചുറ്റുവട്ടത്തായി വിഷജന്തുക്കളൊന്നും ഇല്ലെന്ന് ഉറപ്പ്വരുത്തി.

ശേഷം, കളരിദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌ ലോകനാര്‍കാവിലമ്മയെ നമിച്ച്, വലത്തുവച്ച് ഇടത്ത്മാറി കറങ്ങിതിരിഞ്ഞ് ഓതിരം കടകം മറുകടകം ഇവയെല്ലാം മിക്സ്ചെയ്ത് ഒരു പിടിപ്പിടിച്ച് ബൈക്കില്‍ ചെന്ന് വീണു.
കുറച്ചുംക്കൂടെ വിശദമായി പറഞ്ഞാല്‍, മണിച്ചിത്രത്താഴ് സിനിമയില്‍ വെള്ളം വെള്ളം എന്ന് കേള്‍ക്കുമ്പോള്‍ കുതിരവട്ടം പപ്പു ചാടുന്നപ്പോലെ ചാടിചാടി ബൈക്കിനടുത്തെത്തി. മരിക്കാതെ വീടെത്തുകയും ചെയ്തു.


      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

Thursday 28 July 2011

എല്ലാവര്‍ക്കും എന്‍റെ ജന്മദിനത്തിന്‍റെ ആശംസകള്‍!!


1979,ജൂലായ്‌ മാസം 27- തീയതി. മേനാച്ചേരി അന്തോണിയുടെ മകളും, മാളിയേക്കല്‍ പാപ്പച്ചന്‍ മകന്‍ ജോര്‍ജ്ജ്ന്‍റെ ഭാര്യയുമായ മേരിക്ക് രാവിലെ ആറുമണിയോടെ പ്രസവവേദന ആരംഭിച്ചു.
ആ സമയം അവര്‍ ഭര്‍തൃഗൃഹത്തില്‍ അവിടുത്തെ പതിനഞ്ചോളം വരുന്ന അംഗങ്ങള്‍ക്കായുള്ള പ്രഭാതഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. 
മേരിയുടെ ഭര്‍ത്താവിനാല്‍ ആ കുടുംബത്തിലേക്ക് യാതൊരുവിധത്തിലുമുള്ള പ്രയോജനങ്ങളും ലഭ്യമാകാത്തതിനാല്‍ കുടുംബത്തിലെ എല്ലാ ജോലികളുടെയും ബാധ്യത ആ സാധു സ്ത്രീക്കായിരുന്നു. പുലര്‍ക്കാലംമുതല്‍ പാതിരാവ്വരെ നീളുന്ന വിശ്രമമില്ലാത്ത ജോലികള്‍. 
ഗര്‍ഭകാലത്തും അതിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല.


അസഹനീയമായ വേദനയാല്‍ മേരി തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ എത്തിക്കപ്പെട്ടു. ഗര്‍ഭിണികളുടെ നീണ്ടവരിയുടെ അവസാനം വരാന്തയുടെ അരികുപറ്റി അവള്‍ തളര്‍ന്ന് കിടന്നു. 
ഇടയ്ക്കെപ്പോഴോ മെഡിക്കല്‍കോളേജിലെ ബാത്ത്റൂമിന്‍റെ വാതില്‍ക്കല്‍വരെ തനിയെ നടന്നെത്തിയ അവര്‍ അവിടെ ബോധമറ്റു വീണു. അല്‍പ്പസമയത്തിന് ശേഷം ബാത്‌റൂമില്‍ എത്തിയ മറ്റാരൊക്കെയോചേര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്ന മേരിയെ ലേബര്‍ റൂമില്‍ എത്തിച്ചു. 
ഡോക്ടറുടെ നിര്‍ദേശപ്രകാരം ഹലോജന്‍ ലൈറ്റിന്‍റെ കനത്ത വെളിച്ചത്തിന് താഴെ, ഓപ്പറേഷന്‍ ടേബിളില്‍ കിടത്തപ്പെട്ട മേരി അധികം വൈകാതെതന്നെ പ്രസവിച്ചു.


ഇറുക്കിയടച്ച കുഞ്ഞിക്കണ്ണ്‍ ഇടയ്ക്കിടെ ചിമ്മി തുറന്ന് ഞാന്‍ ആദ്യമായി ഈ ലോകത്തെ കണ്ടു. 
മാളിയേക്കല്‍ ജോര്‍ജ്ജ് ഭാര്യ മേരി എനിക്കമ്മയായി, എനിക്കറിയാവുന്ന ഏക ദൈവമായി.


ശെരിക്കും ഞാന്‍ ജനിക്കില്ലായിരുന്നുവത്രേ..... കാരണം, എനിക്ക്മുന്‍പേ എന്‍റെ അമ്മയുടെ ഒരു പുത്രന്‍ പ്രസവത്തില്‍ മരണപ്പെട്ടിട്ടുണ്ട്. അവന്‍, എന്‍റെ ജേഷ്ട്ടന്‍ ജീവനോടെ ഉണ്ടാകുമായിരുന്നെങ്കില്‍ അമ്മ പ്രസവം നിര്‍ത്തുകയും, ആ അമ്മയുടെ മകനാവാനുള്ള ഭാഗ്യം എനിക്ക് നഷ്ട്ടപ്പെടുകയും ചെയ്യുമായിരുന്നു. അങ്ങിനെ എന്‍റെ ജനനത്തിനുമുന്‍പേ, എന്‍റെ ജനനത്തിനായ് ഒരു രക്തസാക്ഷി ജനിച്ചു.


ഇഡ്ഡലി എന്‍റെ പ്രിയ്യപ്പെട്ട ആഹാരമായിരുന്ന ബാല്യകാലത്തിലെ ഒരുനാള്‍, പുലര്‍ച്ചെ എന്നെ വിളിച്ചുണര്‍ത്തി കുളിപ്പിച്ച്, അധികം പഴയതല്ലാത്ത, കല്യാണങ്ങള്‍ക്കും മറ്റും പോകുമ്പോള്‍ മാത്രം എന്നെ ധരിപ്പിക്കാറുള്ള ട്രൌസറും ഷര്‍ട്ടും ഇടുവിച്ച് അമ്മ എന്നെ പള്ളിയില്‍ കൊണ്ടുപ്പോയി. 
അവിടെനിന്നും തിരിച്ച്വരുമ്പോള്‍ വീടിനടുത്തുള്ള സീതമ്മയുടെ ചായക്കടയില്‍നിന്നും എനിക്ക് ഇഡ്ഡലി വാങ്ങിത്തന്നു. രുചിയോടെ ഞാന്‍ അത് കഴിച്ചുക്കൊണ്ടിരിക്കുന്നത് വാത്സല്ല്യപ്പൂര്‍വ്വം നോക്കിക്കൊണ്ടിരുന്ന അമ്മ, ഇടയ്ക്ക് എന്‍റെ മുടിയിഴകളില്‍ തഴുകി മൂര്‍ദ്ധാവില്‍ ചുംബിച്ച് പറഞ്ഞു, 
“ ഇന്നാണ് മോന്‍ ജനിച്ചത്‌. മോന്‍റെ ബര്‍ത്ത്ഡേ!!” 
അതായിരുന്നു എന്‍റെ ഓര്‍മ്മയില്‍ എനിക്ക് ലഭിച്ച ആദ്യ ജന്മദിന സമ്മാനം.


ചെറുപ്പക്കാലത്ത് അമ്മയല്ലാതെ മറ്റാരും എന്‍റെ ജന്മദിനങ്ങള്‍ ഓര്‍ത്തുവെയ്ക്കുകയോ, ആശംസനേരുകയോ ചെയ്യാറില്ലായിരുന്നു. അമ്മയുടേത് ആശംസ എന്നതിനപ്പുറം ഒരുതരം ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു. വളരുമ്പോള്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെകുറിച്ച്, ഞാന്‍ മൂലം കുടുംബത്തിന് ഉണ്ടാകേണ്ട ഉയര്‍ച്ചകളെകുറിചെല്ലാമുള്ള ഓര്‍മപ്പെടുത്തല്‍.


ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിലും, നാലാള്‍ക്ക്മുന്‍പാകെ ആത്മവിശ്വാസത്തോടെ പോയിനില്‍ക്കുവാന്‍ സാധിക്കാവുന്ന തരത്തിലുള്ള വസ്ത്രമൊന്നും ഇല്ലാതിരുന്നതിനാല്‍ പങ്കെടുക്കാനാകാതെ, വീടിന്‍റെ അരമതിലില്‍ കയറി ഒരുഭാഗത്ത്‌ കൂട്ടംകൂടിയിരിക്കുന്ന ഇരുട്ടിന്‍റെ മറവുപറ്റി നോക്കിക്കണ്ട, അയല്‍ക്കാരനായ സമ്പന്നപ്പുത്രന്‍റെ ബര്‍ത്ത്ഡേ പാര്‍ട്ടിയാണ് ഇത്തരത്തിലും ജന്മദിനങ്ങള്‍ ഓര്‍ക്കപ്പെടാം എന്നെനിക്ക് പറഞ്ഞ്തന്നത്. 
പിറ്റേന്ന് അവനു ലഭിച്ച സമ്മാനങ്ങള്‍ അല്‍പ്പം അഹങ്കാരത്തോടെ അവന്‍ എനിക്ക്മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് എനിക്ക് ലഭിക്കാതെപ്പോയ സമ്മാനങ്ങളെകുറിച്ച് ഞാന്‍ ബോധവാനായത്.


തുടര്‍ന്നുവന്ന രണ്ട് വര്‍ഷങ്ങളില്‍ എന്‍റെ ജന്മദിനം ഞാന്‍ ഓര്‍ത്ത്‌വക്കുകയും, സമ്പന്നപ്പുത്രന്‍റെതു പോലെയുള്ള, അല്ലെങ്കില്‍ ഏതാണ്ട് അതുപോലെയുള്ള ഒരു ബര്‍ത്ത്ഡേ ആഘോഷം എന്‍റെ പേരില്‍ നടത്തണമെന്ന് വാശിപ്പിടിക്കുകയും ചെയ്തു. 
കുഞ്ഞുകുഞ്ഞു കള്ളികളോ, കൊച്ചുകൊച്ചു പൂക്കളോ നിറഞ്ഞ വര്‍ണ്ണകടലാസില്‍ പൊതിഞ്ഞ പെട്ടികളില്‍ ആരെങ്കിലുമെല്ലാം എനിക്കും സമ്മാനങ്ങള്‍ നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. രണ്ടും നടന്നില്ല.


സ്കൂള്‍ പഠനക്കാലത്ത് എന്‍റെ എല്ലാ ജന്മദിനത്തിനും സ്കൂള്‍ അവധി ആയിരുന്നു, എനിക്ക് മാത്രം. 
സഹപാഠികളെല്ലാം അവരുടെ പിറന്നാള്‍ദിവസം പുതിയ ഉടുപ്പൊക്കെ ധരിച്ചുവന്ന് ക്ലാസ്സിലെ എല്ലാവര്‍ക്കും മിട്ടായി വിതരണം ചെയ്യുന്ന ഒരു ചടങ്ങ് നടക്കാറുണ്ടായിരുന്നു. പുതിയ ഉടുപ്പിനും, വിതരണം ചെയ്യുവാനുള്ള മിട്ടായിക്കും സ്കോപ്പില്ലാതതിനാല്‍ പിറന്നാള്‍ദിനത്തില്‍ ഞാന്‍ സൌകര്യംപ്പോലെ വീട്ടിലിരിക്കും.


അമ്മക്ക് ശേഷം ആദ്യമായി എനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നതും, മധുരം നല്‍കിയതും മറ്റൊരു മേരിയായിരുന്നു, വീടിനടുത്തുള്ള കൊച്ചുമേരി ചേച്ചി. സ്റ്റെഫി ഗ്രാഫ്‌ എന്നാണ് അവരെ നാട്ടിലെ ചെറുപ്പക്കാര്‍ വിളിച്ചിരുന്നത്‌. 
മേരിചേച്ചി കാഴ്ച്ചയില്‍ ഏതാണ്ട് സ്റ്റെഫിഗ്രാഫ്നെ പോലെയായിരുന്നു. അവര്‍ സ്റ്റെഫിഗ്രാഫ്നേക്കാള്‍ സുന്ദരിയും ആയിരുന്നു. 
മേരി ചേച്ചിയുടെ മകന്‍റെ സുഹൃത്ത്‌ എന്നനിലയില്‍ ആ വീട്ടില്‍ എനിക്ക് തികഞ്ഞ സ്വാതന്ത്രവും, കുടുംബാംഗങ്ങളുമായി വളരെ അടുത്ത ആത്മബന്ധവും ഉണ്ടായിരുന്നു. 
എന്‍റെ പതിനേഴാമത്തെതോ, പതിനെട്ടാമത്തേതോ ജന്മദിനംനാള്‍ മേരിച്ചേച്ചി എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. വാങ്ങിവച്ചിരുന്ന വലിയ പ്ലംകേക്കില്‍ അവര്‍ തെളിച്ചുതന്ന തിരി എന്നെക്കൊണ്ട് ഊതിക്കെടുത്തിച്ചു. ചുവന്ന റിബണ്‍ കെട്ടിയ സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന്‍റെ കത്തി ഉപയോഗിച്ച് ആ കേക്ക് ഞാന്‍ മുറിച്ചെടുക്കുമ്പോള്‍ മേരിചേച്ചിയും, ഭര്‍ത്താവും, എന്നെക്കാള്‍ ഒന്നോ രണ്ടോ വയസ്സിനുമാത്രം ഇളയതായ അവരുടെ മകളുംചേര്‍ന്ന് എനിക്ക് വേണ്ടി  ഹാപ്പി ബര്‍ത്ത്ഡേ പാടി. അതായിരുന്നു ഈ മുപ്പത്തിരണ്ട് വര്‍ഷത്തിനിടക്ക്നടന്ന എന്‍റെ ഏറ്റവും ലാവിഷായ പിറന്നാള്‍ ആഘോഷം. 
കൊച്ചുമേരി ചേച്ചിയുടെ മരണവാര്‍ത്ത അറിഞ്ഞതിന്ശേഷം കാണുന്ന ഓരോ പ്ലം കേക്കും എന്നെ ആ ജന്മദിനത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ട്.


ഇങ്ങനെ, പ്രതീഷിച്ചവരില്‍നിന്നും ആശംസകളും വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ സമ്മാനങ്ങളും ഓരോവര്‍ഷവും ലഭിക്കാതെവന്നതിനാല്‍ ക്രമേണ ഇത്തരം കാര്യങ്ങളെല്ലാം വെറും ബൂര്‍ഷ്വാ സങ്കല്‍പ്പങ്ങള്‍ ആണെന്ന് ഞാന്‍ സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും തുടങ്ങി. 
ലഭിക്കാതെവരുമ്പോഴുള്ള ദുഖം ഒഴിവാക്കുന്നതിനായി ഞാന്‍ ജന്മദിനങ്ങളെ മനപ്പൂര്‍വ്വം മറക്കുവാന്‍ തുടങ്ങി, എന്‍റെയും മറ്റുള്ളവരുടെയും.


അത്തരത്തിലൊരു മറവിക്കാരണം ബംഗ്ലൂര്‍ ജീവിതത്തിനിടക്ക് ലഭിച്ച കെനിയക്കാരിയുമായുള്ള പ്രണയം പ്രണയമോചനത്തില്‍ കലാശിക്കുമായിരുന്നു. അവളുടെ നാട്ടിലെ ബര്‍ത്ത്ഡേ വിശേഷങ്ങള്‍, അവളുടെ ബര്‍ത്ത്ഡേക്കും കുറേ നാളുകള്‍ക്ക്മുന്‍പേ അവള്‍ മനോഹരമായി വര്‍ണ്ണിക്കാറുണ്ടായിരുന്നു. ഒപ്പംത്തന്നെ, ബര്‍ത്ത്ഡേക്ക് അവളെ വളരെ സന്തോഷപ്പൂര്‍വ്വം വിഷ് ചെയ്യണമെന്നും, ചെറുതാണെങ്കിലും ഒരു ഗിഫ്റ്റ്‌ അവള്‍ക്ക് നല്‍കണമെന്നും എന്നെ ഓര്‍മിപ്പിക്കാറും ഉണ്ടായിരുന്നു. പക്ഷെ, ആ ദിവസം എത്തിയപ്പോള്‍ ഞാന്‍ അത് മറന്നു. 
ആ ഒരൊറ്റ കാരണത്താല്‍ അവള്‍ക്ക് എന്നോട് എത്രത്തോളം വെറുപ്പ്‌തോന്നിയെന്ന് അവളുടെ കൂട്ടുക്കാരി ബര്‍ത്ത്ഡേയുടെ പിറ്റേന്ന് വിളിച്ച്പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. 
ഞങ്ങള്‍ മലയാളികള്‍ ഒരിക്കലും, പ്രിയ്യപ്പെട്ടവര്‍ക്ക് അവരുടെ ജന്മദിനത്തിന്‍റെ അന്ന് ആശംസകള്‍ നെരാറില്ലെന്നും പിറ്റേന്ന് വൈകീട്ട് ഏഴുമണിക്ക് വെടിക്കെട്ടോടുക്കൂടിയാണ് ആശംസകള്‍ അര്‍പ്പിക്കാറുഎന്ന് ഞാന്‍ കൂട്ടുക്കാരിയെ പറഞ്ഞു ബോധ്യപ്പെടുത്തി. 
ബര്‍ത്ത്ഡേ ആഘോഷിക്കുന്ന പ്രിയ്യപ്പെട്ട വ്യക്തിയില്‍ പോയവര്‍ഷത്തില്‍ സന്നിവേശിച്ചിരിക്കാന്‍ ഇടയുള്ള ഭൂത, പ്രേതാധി പിശാചുക്കളെ ഓടിക്കാനാണ് വെടിക്കെട്ട്‌ നടത്തുന്നതെന്നും, അതിനാല്‍ വൈകീട്ട് കൃത്യം ഏഴുമണിക്ക് എന്‍റെ കാമുകിയെ ഫ്ലാറ്റിന്‍റെ ടെറസ്സില്‍ എത്തിക്കണമെന്നും ഞാന്‍ കൂട്ടിക്കാരിയെ ചുമതലപ്പെടുത്തി.


അഞ്ഞൂറ് രൂപയ്ക്കു വാങ്ങിയ ഒരുപ്പെട്ടി ചൈനീസ്‌ അമിട്ട് വൈകീട്ട് കൃത്യം ഏഴുമണിക്ക്ത്തന്നെ നല്ല ഗംഭീരമായി പൊട്ടി. മാനത്ത് നിറഞ്ഞ ആ വര്‍ണ്ണവെളിച്ചത്തിന് താഴെ നിന്നുക്കൊണ്ട് ഞാന്‍ അവള്‍ക്ക് ബര്‍ത്ത്ഡേ ആശംസകള്‍ നേര്‍ന്നു. കൂട്ടുക്കാരിയുടെ സാമിപ്യത്തില്‍ത്തന്നെ ലാവിഷ്ആയി ഒരു കിസ്സും കൊടുത്തു. കാമുകി ഹാപ്പി, അവളുടെ കൂട്ടുക്കാരി ഹാപ്പി, ഞാന്‍ ഡബിള്‍ ഹാപ്പി. അവളുടെ ബര്‍ത്ത്ഡേനാള്‍ പകല്‍ മുഴുവന്‍ സെന്‍റ്. ജോന്‍സ്‌ പള്ളിയില്‍ പോയി  അവള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു എന്നുക്കൂടെ അല്‍പ്പം സെന്റി കലര്‍ത്തി ഞാന്‍ പറഞ്ഞപ്പോള്‍.... പിന്നീടുള്ള കുറെ നാളുകള്‍ ജീവിതം ജിങ്കാ ലാ ലാ .


ഇന്നലെ എനിക്ക് മുപ്പത്തിരണ്ട് വയസ്സ് തികഞ്ഞു. ഒരുപാട്പേര്‍ ആശംസകള്‍ അറിയിച്ചു. എല്ലാവര്ക്കും നന്ദി. 
ഓരോ വയസ്സ് കൂടുംതോറും എനിക്കും കുടുംബത്തിനും പുരോഗതിമാത്രമേ സംഭവിച്ചിട്ടുള്ളൂ. പിതാവായ ദൈവത്തിന്‍റെ മഹത്ത്വം!! 
ജീവനും ആയുസ്സും നല്‍കിയ യാഹോവക്കും, ജീവിക്കാന്‍ കരുത്ത് നല്‍കിയ അമ്മയ്ക്കും, ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സ്നേഹിതര്‍ക്കും, കാലിടറിയപ്പോള്‍ താങ്ങായിനിന്ന ലോലിതക്കും, സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കുവാന്‍ പ്രതീക്ഷ നല്‍കിയ ബിജു കര്‍ണ്ണനും എന്‍റെ ഹൃദയം പകുത്തെടുത്ത നന്ദി.



      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.

Thursday 14 July 2011

അരമനവാസികള്‍ അറിയുവാന്‍..




ദൈവം തമ്പുരാന്‍റെ അനുഗ്രഹ ആശിസ്സുകളുടെ റീട്ടയില്‍ വിതരണക്കാര്‍ ആണത്രേ പാതിരിമാര്‍. അനുഗ്രഹം പങ്കുവൈക്കപ്പെടുമ്പോള്‍ ഒരുപിടി കൂടുതല്‍ ലഭിക്കുവാനായി ഇടവകക്കാരായ കുഞ്ഞാടുകള്‍ പെടുന്നപ്പാട് ചില്ലറയല്ല.


പള്ളീലച്ചനെ കാണുമ്പം കാണുമ്പം സ്തുതി പറയുക, സെല്യുട്ട് അടിക്കുക, ‘റാന്‍’ മൂളുക ഇങ്ങനെ പലതും അതിന്‍റെ ഭാഗമാണ്. ഇടയ്ക്കിടെ മ്രിഷ്ട്ടാന ഭോജനത്തോടെ പള്ളീലച്ചന് ഇടവക കുടുംബങ്ങളില്‍ മാറിമാറി നല്‍കുന്ന സല്‍ക്കാരവും പള്ളി സംബന്ധമായ കാര്യങ്ങള്‍ക്കായി വാരിക്കോരി നല്‍കുന്ന സംഭാവനയും ഇതില്‍പ്പെടും . ഇതൊന്നും പോരാതെ പള്ളി കമ്മറ്റിയുടെ പേരില്‍ കുറി, തെറി തുടങ്ങി ചക്രം വീഴ്ത്താവുന്ന പണികള്‍ കുറെ ഉണ്ടാകും. ഇതിനെല്ലാം ഇടവകാംഗങ്ങള്‍ തലവരി നല്‍കണം. “ദൈവത്തിനുള്ളത് ദൈവത്തിന് നല്‍കുക. അല്ലാത്തപക്ഷം അതിന്‍റെ ഇരുപതിരട്ടി ആശുപ്പത്രിയില്‍ നല്‍കേണ്ടിവരും” എന്ന ദൈവീകമായ ഭീഷണി അച്ഛന്റെ ഭാഗത്ത്നിന്നും ഇടയ്ക്കിടെ ഉണ്ടാകുന്നതിനാല്‍ ദരിദ്രര്‍ പോലും എല്ലാംക്കൂടെ തട്ടിക്കൂട്ടി ഇടയ്ക്കിടെ പള്ളിയിലേക്ക് തള്ളിക്കൊടുത്തുക്കൊണ്ടിരിക്കും​. എന്നെങ്കിലും തിരിച്ചിങ്ങോട്ട് തള്ളിക്കിട്ടും എന്ന് ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കില്‍ അത് എന്നും സ്വപ്നം മാത്രമായിരിക്കും.


അരമനകളും പള്ളികളുമായി ബന്ധപ്പെട്ട് നാട്ടുപ്രമാണിമാരുടെ ഒരു സംഘം സദാ സജീവമായിരിക്കും. ഇവാരാണ് തത്പരക്കാരായ അച്ചന്മാരുടെ “എടുത്തുവൈപ്പുക്കാര്‍”. ഇവര്‍ക്ക് അനിഷ്ട്ടമുള്ള ഇടവകാംഗങ്ങളെ കുറിച്ച് പരദൂഷണം പരത്തുക, വിശ്വാസപ്പൂര്‍വ്വം പള്ളിയിലെത്തുന്ന സ്ത്രീകള്‍ക്കിടയില്‍ ഇവര്‍ക്ക് പരിഹരിച്ച് നല്‍കുവാനാകുംവിധത്തില്‍ സുഖക്കുറവുള്ള ആരെങ്കിലും ഉണ്ടോയെന്ന് വിലയിരുത്തുക, പള്ളിമേടയില്‍ ഇരുന്ന് മദ്യപിക്കുക ഇവയെല്ലാം ഇവരുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ്. ഇത് നിരൂപിച്ച് പറയുന്നതല്ല. കണ്ടും അനുഭവിച്ചും ഉള്ള അറിവുകളാണ്.


ഈ രണ്ട് കൂട്ടരെയും ഒരുകാരണവശാലും ചോദ്യംചെയ്തുക്കൂട. അത് ഗുരുതരമായ ദൈവകോപത്തിനും സ്വര്‍ഗ്ഗത്തില്‍ സ്ഥാനം നഷ്ട്ടപ്പെടുന്നതിനും ഇടയാക്കിയേക്കും. ദൈവത്തിന്‍റെ ഭാഗത്തുനിന്നും കിട്ടിയേക്കും എന്ന് പറയപ്പെടുന്ന പ്രതികാരനടപടികള്‍ ഇതില്‍ അവസാനിക്കും. പക്ഷെ ഇവരുടെ ഉഗ്രകോപത്താല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്‌. അത് നേരിടേണ്ടിവരുന്ന ഹതഭാഗ്യന്‍റെ കുടുംബത്തിന് പള്ളിവക കാര്യത്തിലെല്ലാം അടിക്കടി, ഖേദപ്രകടനങ്ങള്‍ ഒന്നുമില്ലാത്ത തടസ്സം നേരിട്ടേക്കാം. മാത്രമല്ല, മരിച്ചാല്‍ പള്ളിവക ശ്മശാനത്തില്‍ പോലും അടക്കംചെയ്യാന്‍ സമ്മതിക്കാതെയും  വന്നേക്കാം. ഇതിനു പുറമെയാണ് ഇടവകാംഗങ്ങളുടെ മുഴുവന്‍ പരിഹാസം.


വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ പള്ളിവികാരിയോട് കുമ്പസ്സാരമെന്ന ഏര്‍പ്പാടിനോട് എനിക്കുള്ള അഭിപ്രായഭിന്നത ഞാന്‍ പങ്കുവച്ചു. ഒരു തെറ്റ് ചെയ്തിട്ട് നേരെ കുമ്പസ്സാരിക്കാന്‍ ചെന്നോളൂ.. ചെയ്തപാപങ്ങളുടെ പരിഹാരമായി പത്ത് ‘നന്മനിറഞ്ഞ മറിയമേ’ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന മുട്ടുമേല്‍ നിന്ന് ചൊല്ലുവാന്‍ വൈധീകന്‍ ആവശ്യപ്പെടും. തെറ്റാതെ അത് നിങ്ങള്‍ ചെയ്യുന്നപക്ഷം നിങ്ങളുടെ ഏതു കടുത്തപാപവും ക്ഷമിക്കപ്പെട്ടു. സ്വര്‍ഗ്ഗത്തില്‍ ഒരു ഡണ്‍ലപ്പ് മെത്ത നിങ്ങള്‍ക്കുറപ്പ്, സോ സിമ്പിള്‍!! ഞാന്‍ മൂലം ഒരു വ്യക്തിക്ക് ശാരീരികമായോ മാനസികമായോ വിഷമം അനുഭവിക്കേണ്ടിവരുന്നുവെങ്കില്‍​, ആ പാപക്കറ എന്നില്‍നിന്നും തുടച്ചുനീക്കുവാന്‍, എന്‍റെ ഹൃദയത്തില്‍നിന്നുണ്ടാകുന്ന ആത്മാര്‍ഥമായ മനസ്താപത്താലും പ്രാശ്ചിത്തത്താലും ആ വ്യക്തിയില്‍ എന്നോടുണ്ടാകുന്ന സ്നേഹത്തിന് മാത്രമേ കഴിയു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനായി ഒരു ഇടനിലക്കാരനെ എനിക്ക് ആവിശ്യവും ഇല്ല. കുളക്കടവിലും, കിടപ്പുമുറികളിലും എത്തിനോക്കുന്നവന് ലഭിക്കുന്ന വിലക്കുറഞ്ഞ സുഖത്തിനായി പ്രാചീന പൌരോഹിത്യസമൂഹം ഏര്‍പ്പെടുത്തിയ ഒരു സംവിധാനമായി മാത്രമേ എനിക്ക് കുമ്പസ്സാരത്തെ കാണുവാനാകു. അന്യന്‍റെ, പ്രത്യേകിച്ചും സ്ത്രീകളുടെ പാപങ്ങള്‍, (അവ ലൈഗീക പരമെങ്കില്‍ വളരെ സന്തോഷം,) കേള്‍ക്കുമ്പോള്‍ ലഭിക്കുന്ന ഒരു കുളിരിനായി മാത്രമുള്ള ഒരു ഏര്‍പ്പാട്. അല്ലെങ്കില്‍ എന്തുക്കൊണ്ട് കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കുന്നില്ല? കര്‍ത്താവില്‍ മനസ്സും ജീവിതവും അര്‍പ്പിച്ചിരിക്കുന്ന ഒരു പുരുഷന് പാപമോചനം നല്‍കുവാനാകുമെങ്കില്‍ എന്തുക്കൊണ്ട് അതേ ഗുണങ്ങള്‍ കൈമുതലായുള്ള സ്ത്രീക്ക് അതിന് സാധിക്കില്ല? പുരുഷന്മാരെ അച്ചന്മാരും, സ്ത്രീകളെ കന്യാസ്ത്രീകളും കുമ്പസാരിപ്പിച്ചാല്‍ മതി എന്നൊരു നിയമം ഉണ്ടായാല്‍ എത്ര അച്ഛന്‍മാര്‍ കുമ്പസാരിപ്പിക്കുവാന്‍ ഇപ്പോള്‍ കാണിക്കുന്ന താത്പര്യം അപ്പോള്‍ കാണിക്കും? ഇത്രയെല്ലാം ചോദിച്ചതിനാല്‍ അച്ഛന് ഇപ്പോള്‍ എന്നെ വല്ല്യക്കാര്യാ... കണ്ടാല്‍ മിണ്ടാറില്ല.


കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ പോലെയാണ് കര്‍ത്താവിന്‍റെ പേരിലുള്ള തിരുസഭകള്‍. ഇവയെല്ലാം വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണെന്ന് ആരും ധരിച്ചേക്കരുത്. സംഭവം ഇത്രയേ ഉള്ളൂ, എല്ലാവര്‍ക്കും മെത്രാനാകണം! സഭ ഒന്നേ ഉള്ളൂവെങ്കില്‍ മെത്രാന്മാര്‍ക്ക് ഒരു പരിധി കാണുമല്ലോ. അതിനാല്‍ മെത്രാന്‍പൂതിയുള്ളവര്‍ നിലനില്‍ക്കുന്ന സഭയില്‍ അതിനുള്ള സ്കോപ്പില്ലെന്നുക്കണ്ടാല്‍ പുത്തന്‍പുതിയൊരു സഭയങ്ങോട്ട് പ്രഖ്യാപിച്ച് അതിന്‍റെ മെത്രാനായി സ്വയം അവരോധിക്കുന്നു. കച്ചോടം കര്‍ത്താവിന്‍റെ പേരില്‍ ആയതിനാല്‍ സഭാങ്ങങ്ങളായി കുഞ്ഞാടുകളെ കിട്ടുവാന്‍ വല്ല്യ വിഷമം കാണില്ല.
തിരുസഭകള്‍ ഇനിയും ഉണ്ടാകട്ടെ, അവക്കെല്ലാം ആവശ്യത്തിലും അധികം മെത്രാന്മാരും ഉണ്ടാകട്ടെ. ഇവരെല്ലാം ചേര്‍ന്ന്, മരണാനന്തരസ്വര്‍ഗ്ഗ ലബ്ധിക്കായി സഭയോട് ചേര്‍ന്നുനില്‍ക്കുന്ന വിശ്വാസികളുടെ കണക്കുക്കാട്ടി വിലപ്പേശി സ്കൂളുകളും, കോളേജ്കളും, ആശുപ്പത്രികളും, മെഡിക്കല്‍ - എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും ആവശ്യമെങ്കില്‍ ബാര്‍ ലൈസന്‍സും അടക്കം നേടിയെടുത്ത് കച്ചവടം നടത്തട്ടെ. ഇവിടെ ആര്‍ക്കും അതിന് പരാധിയില്ല. അതുതന്നെയാണല്ലോ ഇവിടെ നടക്കുന്നത്. പക്ഷേ, അന്നമില്ലാത്തവന്‍റെതടക്കം വിയര്‍പ്പിന്‍റെ വില കുന്നുക്കൂട്ടിയിട്ട്, മതിവരുവോളം ഭോജിച്ചും, ഭോഗിച്ചും, മദ്യപിച്ചും, ലക്ഷ്വറി കാറുകള്‍ വാങ്ങിക്കൂട്ടിയും അരമനകളില്‍ വാഴുന്ന ****മക്കള്‍ ഒന്ന് മനസ്സിലാക്കണം, നിലവിലെ സാമൂഹ്യവ്യവസ്ഥയില്‍ സത്യാന്വേഷികളായ സാധാ പൌരന്മാരുടെ ഏക പ്രതീക്ഷയും ആശ്രയവുമാണ് പത്രമാധ്യമങ്ങള്‍. കോടതികള്‍പ്പോലും നിഷ്ക്ക്രിയ്യമാക്കപ്പെടുന്ന ഇക്കാലത്ത് സമൂഹത്തിന്‍റെ നീധിപ്പാലകരും, സത്യത്തെ മറനീക്കിയെടുക്കുന്നവരുമാണ് പത്രപ്രവര്‍ത്തകര്‍. നിനക്കൊക്കെ പെണ്ണ്ക്കൂട്ടിതരാനും, കള്ളോഴിച്ചു തരാനും അരമനകളിലിട്ട് നീ വളര്‍ത്തിയെടുക്കുന്ന തെമ്മാടികളെക്കൊണ്ടും, പോലീസിലെ പരനാറികളായ ചെറ്റകളെക്കൊണ്ടും പത്ത്രപ്രവര്‍ത്തകര്‍ക്കെതിരെ ഇന്ന് നീ നടത്തിയ ആക്ക്രമണത്താല്‍ ചോരചിന്തിയത് നിയമ വ്യവസ്ഥിതിയിലും, കേരള സമൂഹത്തിന്‍റെ ആത്മാവിലുമാണ്. നിന്‍റെയൊക്കെ ദൈവീകമായ ഭീഷണികളാല്‍ പ്രതികരണശേഷി നഷ്ട്ടപ്പെട്ട് നിന്‍റെ കാലിനിടയില്‍ തലവച്ച് തന്നിട്ടുള്ള കുഞ്ഞാടിന്‍ക്കൂട്ടം മാത്രമല്ല കേരള സമൂഹത്തിലുള്ളത് എന്നറിഞ്ഞിരിക്കുക
.

Thursday 23 June 2011

ആരാണ് സദാചാര സംരക്ഷകര്‍?

ഏറണാകുളം സൗത്ത്‌ മേല്‍പ്പാലം എത്തുന്നതിനും മുന്‍പായി ഒരു അമ്പലമുണ്ട്. വളഞ്ഞമ്പലം. അമ്പലത്തിന്‍റെയും അമ്പലം ഇരിക്കുന്ന സ്ഥലത്തിന്‍റെയും പേര് അതാണ്‌. ഒരിക്കല്‍ സുഹൃത്തിനോടൊപ്പം അതുവഴി ബസ്സില്‍ പോകുമ്പോള്‍ അമ്പലത്തിനു കുറച്ചു മുന്‍പായി ബസ്സ്‌ നിറുത്തി, കുറച്ചുപേര്‍ അവിടെ ഇറങ്ങി. മുന്‍സീറ്റില്‍ ഇരുന്ന് മൊബൈല്‍ഫോണില്‍ സംസാരിക്കുകയായിരുന്ന ഒരു പെണ്‍ക്കുട്ടി ബസ്സ്‌ നിറുത്തിയ ഇടം ഒന്ന് ശ്രദ്ധിച്ചതിനു ശേഷം ഫോണില്‍ സംസാരം തുടര്‍ന്നു. ബസ്സ് അമ്പലത്തിന് മുന്‍പിലുള്ള സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്നോട്ടു നീങ്ങുവാന്‍ തുടങ്ങിയപ്പോള്‍ പെണ്‍ക്കുട്ടി അതിനെ കുറിച്ച് ബസ്സ്‌ കണ്ട്ടക്ടര്‍നോട് ചോദിക്കുകയും, അവര്‍ക്ക് അവിടെ ഇറങ്ങണമെന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അയാള്‍ ബസ്സ്‌നിര്‍ത്തുവാന്‍ ഡ്രൈവറെ അനുവദിച്ചില്ലെന്ന് മാത്രമല്ല, സൗത്ത്‌ പാലം കഴിഞ്ഞ് ബസ്സ്‌ നിര്‍ത്തുന്നവരേയ്ക്കും ചെറുപ്പക്കാരുടെ മൊബൈല്‍ കിന്നാരങ്ങളെ കുറിച്ച് നെടുവീര്‍പ്പിട്ട് സംസാരിക്കുകയും ചെയ്തു, അസൂയയോടെ. പാലത്തിന് ഇപ്പുറം ഇറങ്ങേണ്ട ആ പാവം പെണ്‍ക്കുട്ടിയെ പാലത്തിന് അപ്പുറം ഇറക്കിയപ്പോള്‍ അയാള്‍ അനുഭവിച്ച നിര്‍വൃതി ആ മുഖത്ത്നിന്നും വേര്‍തിരിച്ചുഎടുക്കാമായിരുന്നു.

ചീട്ടുക്കളി കഴിഞ്ഞ് പാതിരാത്രിയില്‍ കൂട്ടുക്കാരോടൊപ്പം നടന്ന് വരുമ്പോഴാണ് ഒരുത്തനെ മറ്റു ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇലട്രിക് പോസ്റ്റില്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. മര്‍ദ്ദനമേറ്റ ആ ചെറുപ്പക്കാരന്‍റെ മൂക്കില്‍നിന്നും വായില്‍ നിന്നും ചോര കിനിയുന്നുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടില്‍നിന്നും കുറച്ച് ദൂരെയായാണ് ആ ചെറുപ്പക്കാരന്‍റെ വീട്. അവനോടൊപ്പം ജോലിചെയ്യുന്ന, ഞങ്ങളുടെ നാട്ടുക്കാരിയും ഭര്‍തൃമതിയുമായ ഒരു യുവതിയുടെ വീട്ടിലേക്ക് പാതിരാ സന്ദര്‍ശനത്തിന് എത്തിയതാണ് അയാള്‍. “ഇത്തരം വൃത്തിക്കേടുകള്‍ ഈ നാട്ടില്‍ നടക്കില്ല” എന്ന് ആക്രോശിച്ച നാട്ടുക്കാരായ യുവാക്കളില്‍ പലരും ഈ വിഷയത്തില്‍ നാട്ടിലെ പല സ്ത്രീകളുടെയടുത്തും ശ്രമിച്ച് പരാജയപ്പെട്ടവര്‍ ആയിരുന്നു.

ഈ രണ്ട് സംഭവങ്ങളില്‍ ആദ്യത്തെതിലെ ബസ്സ്‌ കണ്ടക്ടര്‍ടെ കാര്യം വളരെ ദയനീയമാണ്. കക്ഷത്തില്‍ വച്ചിരിക്കുന്ന ബാഗാണ് അയാളെ താഴെവിഴാതെ ബാലന്‍സ് ചെയ്ത് നിര്‍ത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല. അസമയത്ത് വാര്‍ധ്യക്ക്യം ഭാധിച്ച ആ സാധുവിന്, മുരിങ്ങാക്കോലിനു ഞരമ്പ് ഓടിയപ്പോലുള്ള ശരീരവുംവച്ച് ഒരു സ്ത്രീയോട് കാണിക്കാവുന്നതിന്‍റെ പരമാവുധി പൌരുഷമാണ് അയാള്‍ അവിടെ കാണിച്ചത്. അതിനപ്പുറത്തേക്കുള്ള ഒരു ക്രിയ്യകള്‍ക്കും ശരീരം ഉണരില്ല. ഇത്തരക്കാര്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം സ്ത്രീകളോട് ക്ഷോപിക്കുകയും, മറ്റുള്ളവര്‍ക്ക്മുന്‍പില്‍ അവരെ ആക്ഷേപിക്കുകയും, സദാചാര ഭ്രംശനത്തെക്കുറിച്ച് പരസ്യമായി ആകുലപ്പെടുകയും പതിവാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് സ്ഖലനം പോലും സംഭവിക്കാറുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഇത്തരം പ്രകടനങ്ങളാണ് അവരുടെ ലൈഗീകത. അതല്ലാതെ ശരിയായ രീതിയില്‍ ഒരു സ്ത്രീക്ക് മാനസികവും, ശാരീരികവുമായ തൃപ്തി നല്‍കി, താന്‍ ഒരു ഉത്തമ പുരുഷന്‍ ആണെന്ന് കൂടെകിടന്ന സ്ത്രീയെക്കൊണ്ട് ( അവര്‍ ആരുമായിക്കൊള്ളട്ടെ, കാമുകിയോ, ഭാര്യയോ, കൂട്ടുക്കാരിയോ, അതോ വെറുമൊരു സെക്ഷ്വല്‍ പാട്ട്ണറോ..... ) മനസുതുറന്നു അംഗീകരിപ്പിക്കുവാന്‍ അവര്‍ക്കൊരിക്കലും കഴിഞ്ഞിട്ടുണ്ടാവില്ല, ഇനിയൊട്ടു കഴിയുകയും ഇല്ല. ഇത്തരക്കാരുടെ പ്രശ്നപരിഹാരത്തിനായി തത്ക്കാലം ഒറ്റമൂലികളൊന്നും നിര്‍ദേശിക്കാനില്ല. കഴുതകാമം കരഞ്ഞു തീരട്ടെ....

ഇനി, മേല്‍പറഞ്ഞതില്‍ രണ്ടാമതായി വരുന്ന സംഭവത്തിലെ സദാചാരത്തിന്‍റെ കണ്ണിമയ്ക്കാത്ത കാവല്‍ക്കാര്‍....
ഇത്തരക്കാര്‍ മഹാഭൂരിപക്ഷവും സമുദായത്തിന്‍റെയോ ദേശത്തിന്‍റെയോ പേരിലാണ് രംഗത്തിറങ്ങാറ്. സ്വന്തം സമുദായത്തിലെയോ നാട്ടിലെയോ പെണ്‍ക്കൊടിമാരുടെ സദാചാര ജീവിതം വിലയിരുത്തുന്നതിനുള്ള അവകാശം മൊത്തമായോ ഭാഗികമായോ ഇവര്‍ അവനാവന് സ്വയം കല്‍പ്പിച്ചുനല്‍കാറുണ്ട്. ചില മിക്സ്ഡ് കോളേജ്കളിലും ഇങ്ങനെയുള്ളവരെ കണ്ട്മുട്ടിക്കൂടായ്കയില്ല.
ഒരു സ്ത്രീ ഒരു പുരുഷനുമായി സംസാരിച്ചാല്‍ ( അത് സ്വന്തം സമുധായത്തിനോ, നാടിനോ പുറത്തുള്ള ഒരു പുരുഷനാണെങ്കില്‍ പറയുംവേണ്ട) ഉപദേശം, താക്കീത്, ഭീഷണി, മര്‍ദനം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.
ഈ വിഷയത്തില്‍ ഇവന്മാര്‍ ചാടി മറിഞ്ഞ് ഇടപ്പെടുന്നതിന് ഒരൊറ്റ കാരണമേയുള്ളൂ, സ്വന്തം സമുധായക്കാര്‍ക്കും, നാട്ടുക്കാര്‍ക്കും കൊടുത്ത് ത്രിപ്ത്തിപ്പെടുത്തിയിട്ട് മതി ഇവളുമാരുടെ പുറമേക്കുള്ള കൊടുപ്പ് എന്ന ലളിതമായ സോഷ്യലിസ്റ്റ്‌ ചിന്ത.
ഈ മഹാനുഭാവന്‍മാര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ഒരു വിദ്യ, എന്‍റെ യവ്വനാരംഭത്തില്‍ എനിക്ക് അറിയുമായിരുന്ന ഏക പണ്ഡിതനും, സാത്വികനുമായ സ്ഥലബ്രോക്കെര്‍ പരശുവേട്ടന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്, നാട്ടില്‍ സ്ത്രീകള്‍ക്കെല്ലാം ശല്ല്യമായിനടക്കുന്ന ഒരുവനോട് “ പോയിവല്ല വാഴക്കും ഓട്ടിണ്ടാക്കി വയ്ക്കഡാ.....” എന്ന് ഉപദേശിച്ചപ്പോള്‍ ആ പ്രായത്തില്‍ എനിക്ക് കാര്യം മനസ്സിലായില്ല. പക്ഷെ, പിന്നീട് പലരുമായി ചര്‍ച്ചചെയ്ത് കാര്യം ഞാന്‍ മനസ്സിലാക്കി. നിങ്ങളില്‍ കാര്യം മനസ്സിലാകാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ നിങ്ങളും ചര്‍ച്ചകള്‍ നടത്തു.... ഇങ്ങിനെ ചര്‍ച്ചകളിലൂടെയാണ് പല സംശയങ്ങളും ഒരു വഴിക്കായിട്ടുള്ളത്. അപ്പോള്‍ പറഞ്ഞ് വന്നത്, മേല്‍ വിവരിച്ചപോലുള്ള പോലീസുകാര്‍ക്ക്‌ വല്ല വാഴക്കും ഓട്ട ഉണ്ടാക്കല്‍ പരീക്ഷിക്കാവുന്നതാണ്. ( പ്രതേക ശ്രദ്ധക്ക്, വാഴക്ക് തുളയിട്ടു വയ്ക്കണ്ട ഗതിക്കേട്‌ എനിക്കുണ്ടായിട്ടില്ല.)

ഇതെല്ലാം ഞാന്‍ എന്തിനിവിടെ വിളിച്ചുകൂവുന്നു എന്ന് ചിന്തിക്കുന്നവരോടായ്..., ഇത് എനിക്ക് അപരിചിതയായ തസ്നി ഭാനു എന്ന കൂട്ടുക്കാരിയോടു ഞാന്‍ കാണിക്കുന്ന ഐക്യദാര്‍ഡ്യമാണ്.
പ്രിയ്യപ്പെട്ട കൂട്ടുക്കാരി, പ്രതികരിക്കാന്‍ നിങ്ങള്‍ കാണിച്ച ചങ്കൂറ്റത്തിന് എന്‍റെ നമോവാകം!!
ഷണ്ഡന്‍മാരുടെ ഒരു ന്യൂനപക്ഷ സമൂഹം മത, ദേശ, സാന്മാര്‍ഗിക ചിന്തകളുടെ നിഴല്‍പ്പരത്തുന്ന ഇരുളില്‍ പതുങ്ങി ഏതുനിമിഷവും നിങ്ങള്‍ക്ക്നേരെ ചാടി വീണേക്കാംഎന്ന് ഒരു ഉള്‍പ്പിടപ്പോടെ ഞാന്‍ തിരിച്ചറിയുന്നുണ്ട്. നിങ്ങള്‍ എന്ന് ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ ഒരുവളെയല്ല ഞാന്‍ കാണുന്നത്, അപമാനിക്കപ്പെട്ട അപമാനിക്കപ്പെടാവുന്ന പതിനായിരക്കണക്കിന് സ്നേഹിതമാരെക്കൂടിയാണ്. ഞാനോ, എനിക്ക് സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നവരോ ഒരിക്കലും ഇത്തരത്തില്‍ പെരുമാറുകയില്ല എന്ന് മാത്രമേ ഇപ്പോള്‍ എനിക്ക് ഉറപ്പു നല്‍കാനാകൂ....

Friday 1 April 2011

എത്തിപ്പെടേണ്ടയിടം..


അമ്മയുടെ വാക്കുകള്‍ കേട്ടാണ് ഞാന്‍ ആദ്യമായി മരണത്തെ ഭയപ്പെട്ടത്.
മദ്യപിച്ച്, ദിനവും അമ്മയെ മൃഗീയമായി ഉപദ്രവിക്കുന്ന അപ്പച്ചനില്‍ നിന്നും രക്ഷക്കായി അമ്മ ആദ്യം എത്തിയത് അമ്മയുടെ സ്വന്തം വീട്ടിലായിരുന്നു.
അമ്മയുടെ സഹോദരഭാര്യയുടെ അനിഷ്ട്ടത്താല്‍ ആ വീടുവിട്ടു ഞങ്ങള്‍ക്ക് ഇറങ്ങേണ്ടി വന്നു.
ആ സമയത്ത് എന്‍റെ ചേച്ചി ഞങ്ങളുടെ ഒരു കുഞ്ഞമ്മായിയുടെ വീട്ടില്‍ നിന്ന് പഠിക്കുന്നു.
ഒരു പൊടികുഞ്ഞായ എന്നെയുംകൊണ്ട് ബന്ധുത്വം അവകാശപ്പെടാവുന്ന എല്ലാ വീടുകളിലും അമ്മ, ഒരു അഭയാര്‍ഥിയെ പോലെ താമസിച്ചു, അവരുടെ മുഖത്ത്നിന്നും ചിരിമായുന്നവരെ.

ഉച്ചകഴിഞ്ഞ ഒരു നേരത്ത്, ചെറിയച്ഛന്‍റെ വീട്ടിലെ അടുക്കള വരാന്തയില്‍ ഇരുന്നുക്കൊണ്ട് അമ്മ എന്നോട് മരണത്തെക്കുറിച്ച് പറഞ്ഞു.
എന്‍റെ മരണം പ്രഖ്യാപിച്ച്, എന്നെ മൊത്തമായി മണ്ണിട്ട്‌ മൂടുവാന്‍ വരുന്നവരെ ഞാന്‍ ചവിട്ടി വീഴ്ത്തും എന്ന് പ്രഖ്യാപിച്ചപ്പോള്‍ അമ്മയില്‍ നിന്നും ഞാന്‍ അറിഞ്ഞു, മരണം കണ്ണിമപോലും അനക്കുവാന്‍ ആകാത്ത നിശ്ചലാവസ്ഥയാണെന്ന്....
ആ അറിവില്‍നിന്നും ഞാന്‍ മരണത്തെ ഭയപ്പെടുവാന്‍ ആരംഭിച്ചു.
ഒന്നനങ്ങുവാന്‍ പോലുമാകാത്ത, ചുറ്റുമുള്ള ലോകത്തെ കാണുവാനാകാത്ത അവസ്ഥ എനിക്ക് ഭീകരമായിരുന്നു...
കാരണം, പണ്ടാരന്മാരുടെ വീടുമുതല്‍ വെള്ളയും പിങ്കും നിറത്തിലുള്ള കടലാസുപൂ ചെടികള്‍ ഭ്രാന്തമായി പടര്‍ന്നുകയറിയ മാഞ്ചുവട് വരെ എനിക്ക് ഇടയ്ക്കിടെ ഓടണം..,
ജോണ്‍ചേട്ടന്‍റെ വീട്ടിലെ വലിയ അക്വേറിയത്തിലെ കുഞ്ഞു ഗോള്‍ഡ്‌ഫിഷ്‌കള്‍ നീന്തി തുടിക്കുന്നത് രഹസ്യമായി പോയി നോക്കണം...,
ഗോസായിക്കുന്നിന്‍റെ മുകളിലിരുന്ന് താഴെ ടാറിട്ട റോട്ടിലൂടെ തിരക്കിട്ട് പോകുന്ന വണ്ടികള്‍ എണ്ണി തിട്ടപ്പെടുത്തണം....
അതിനാല്‍ അന്നുമുതല്‍, സോഫക്ക് അടിയിലും, അലമാരയുടെ മൂലക്കലും, അമ്മൂമ്മയുടെ പിറകിലും മറഞ്ഞിരിക്കുവാന്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടു, മരണത്തിന്‍റെ കണ്ണില്‍ പെടാതെ ജീവിക്കുവാന്‍....

മരണഭയം, പ്രളയജലം പോലെ എന്‍റെ വളര്‍ച്ചക്കൊപ്പം പെരുകിക്കൊണ്ടേയിരുന്നു... ഉടല്‍നിവര്‍ത്തി ഉയരുവാനുള്ള എന്‍റെ ഓരോ ശ്രമങ്ങളെയും പാഴാക്കിക്കൊണ്ട് എന്‍റെ കാല്‍പ്പടികളില്‍  അത് ചുഴികള്‍ തീര്‍ത്തു. ആ ചുഴികളില്‍ അകപ്പെട്ട ഞാന്‍ വൃത്തമിട്ട് കറങ്ങി, മുങ്ങിതാണ്, അവശേഷിക്കുന്ന പ്രാണന് വേണ്ടി ഓരോ പുല്‍നാമ്പുകളിലും ഇറുകെ പിടിച്ച്, കാലുറക്കുന്നിടത്ത് നിവര്‍ന്നുനിന്ന്‍ ശ്വാസമെടുത്ത്‌ എന്‍റെ പാതി ജീവന്‍ നഷ്ട്ടം വരാതിരിക്കാന്‍ ശ്രമിച്ചു.
ഭൂമിയിലെ എന്‍റെ ഓരോ ബന്ധങ്ങളും, സ്നേഹവും, പ്രണയവും, നേട്ടങ്ങളും മരണത്തോടെ എനിക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെടുന്നു എന്നോര്‍ത്തപ്പോള്‍, ‘മരിക്കുവാന്‍ വേണ്ടിയെങ്കില്‍ പിന്നെന്തിന് ദൈവങ്ങളേ നിങ്ങളെന്നെ സൃഷ്ട്ടിച്ചു’ എന്ന് ഞാന്‍ വിലപിച്ചു.
ജനിക്കേണ്ടിയിരുന്നില്ലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു.

ആയിടക്കാണ് എന്‍റെ പ്രിയ്യ സ്നേഹിതന്‍ നൈബി ഒരു അപകടത്തില്‍പ്പെട്ട് മരിക്കുന്നത്.
ബാല്യത്തില്‍, ഭ്രാന്തന്‍റെ മകനെന്ന് ആക്ഷേപിച്ച് സമകാലികര്‍ എന്നെ കളിക്കളത്തില്‍നിന്ന് അകറ്റിനിര്‍ത്തിയപ്പോള്‍, ഉണക്കമടലില്‍നിന്നും ചെത്തിയെടുത്ത ബാറ്റും, കൊന്നവടി മുനകൂര്‍പ്പിച്ച സ്റ്റമ്പും തയ്യാറാക്കിവച്ച് സ്വന്തം വീട്ടിലേക്ക് എന്നെ കളിക്കുവാന്‍ ക്ഷണിച്ച, എന്‍റെ കൈക്കോര്‍ത്ത്പിടിച്ച് “നീ തനിച്ചല്ല” എന്ന് എന്നോട് ആദ്യമായി പറഞ്ഞ എന്‍റെ സതീര്‍ത്യന്‍ആണ് നൈബി.

പുഷ്പാലന്കൃതമായ അവന്‍റെ ശവമഞ്ചത്തിനു അരികില്‍ നില്‍ക്കുമ്പോള്‍പോലും അവന്‍ മരിച്ചിട്ടില്ലെന്നും, അവന്‍ കാണിക്കുന്ന കുറേ കുസൃതികളില്‍ ഒന്നുമാത്രമാണ് ഇതെന്നും ഞാന്‍ വിശ്വസിച്ചു.
പിന്നീട് ഒരുപാട് രാത്രികളില്‍ അവന്‍റെ പുത്തന്‍ യമഹാ ബൈക്കിന്‍റെ ശബ്ദം എന്‍റെ വീട്ടുവഴിയില്‍ എത്തിയതിനാല്‍, ഉമ്മറത്തെ ലൈറ്റ് തെളിച്ച്, വരാത്ത അവനെ കാണുന്നതിനായി ഞാന്‍ പടിക്കലേക്ക് ചെന്നു.

നിലാ രാത്രികളില്‍ എന്‍റെ വീടിനോട് ചേര്‍ന്ന പാടത്തിന്‍റെ കരയിലെ കലുങ്കിന്‍റെ മുകളില്‍ മാനംനോക്കി കിടന്ന്, അവന്‍റെ പ്രണയത്തെക്കുറിച്ച് വാചാലനാകുവാന്‍ അവന്‍ വരുമെന്ന് ഞാന്‍ ഉറപ്പിച്ചു.
ആ വിശ്വാസത്താല്‍ ഇടവകപള്ളിയില്‍ ആളൊഴിയുന്ന നട്ടുച്ചകളില്‍ അവന്‍റെ കല്ലറക്കരികില്‍ ഞാന്‍ കാത്തിരുന്നു.

അവനെ ഞാന്‍ മറന്നുകഴിഞ്ഞപ്പോള്‍ മറ്റൊന്നും ഓര്‍ക്കാനില്ലാത്ത എന്‍റെ ചിന്തകളില്‍ മരണഭയം വീണ്ടും സജീവമായി.
ആ ഭയത്താല്‍ കണ്ണ് തുറന്ന് വെളിച്ചം കാണാനാവാതെ, ഹൃദയം കരയുന്ന ഒരു സന്ദര്‍ഭത്തില്‍ എനിക്ക് തോന്നി, മരണം ഒരു ആരംഭം ആണെങ്കിലോ....
ഭൂമിയിലെ മരണം നമ്മളെ കൊണ്ടെത്തിക്കുന്നത് ഭൂമിയെക്കാള്‍ കളര്‍ഫുള്‍ ആയ മറ്റൊരു ലോകത്തായിക്കൂടെ... അവിടെ എന്നെ സ്വീകരിക്കുവാന്‍ നൈബിയും, എന്‍റെ ചെറുപ്പത്തില്‍ത്തന്നെ മരണത്തില്‍പ്പെട്ട വല്യപ്പനും, അപ്പൂപ്പനും ഒക്കെ കാത്തിരിക്കുന്നുണ്ടെങ്കില്‍.....
പിന്നെന്തിനു ഞാന്‍ മരണത്തെ ഭയപ്പെടണം..??
ഭൂമിയില്‍ ദാരിദ്ര്യവും, അവഗണനയും, പരിഹാസവും അനുഭവിച്ചവര്‍ക്ക് അവിടെ വലിയ പരിഗണന കിട്ടും എന്നുതന്നെ ഞാന്‍ എന്‍റെ മനസ്സിനെ വിശ്വസിപ്പിച്ചു. കാരണം, അങ്ങിനെയെങ്കില്‍ എനിക്കവിടെ മികച്ച സ്ഥാനമായിരിക്കും ലഭിക്കുകയെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
മനസ്സെന്ന ഇന്ദ്രജാലക്കാരന്‍ കാട്ടിയ ഈ എസ്കെയ്പ്പിസം എന്നെ ധരിപ്പിച്ചത് ഉറപ്പേറിയ ഒരു ആശ്വാസ കവചമായിരുന്നു, എനിക്ക് നേരെ നീട്ടിയത് തുടര്‍ന്നുള്ള ജീവിതത്തില്‍ കൂടെകരുതുവാനുള്ള ആത്മവിശ്വാസം ആയിരുന്നു.

അധികം വൈകാതെത്തന്നെ എനിക്കേറെ പ്രിയ്യപ്പെട്ട കുറച്ചുപേര്‍ ഭൂമിയിലെ ജീവിതത്തോട് സുല്ല് പറഞ്ഞ് യാത്രയായി. ഒരു മകനെപോലെ എന്നെ സ്നേഹിച്ച കൊച്ചുമേരി ചേച്ചി, റിട്ടയേര്‍ഡ്‌ കായികാധ്യാപകന്‍ആയ എന്‍റെ പ്രിയ്യ സ്നേഹിതന്‍ ചാക്കോമാഷ്‌, ജീവിതത്തില്‍ ആദ്യമായി എന്നോട് പ്രണയം പ്രകടിപ്പിച്ച കൂട്ടുക്കാരി അമ്പിളി, എന്നെ ഏറ്റവും അധികം സ്നേഹിച്ച, ഞാന്‍ വേദനമാത്രം തിരികെ നല്‍കിയ എന്‍റെ അമ്മൂമ്മ..... പിന്നെയും കുറേപേര്‍

ഈ മരണങ്ങള്‍ എന്നെ ജീവിതത്തിന്‍റെ നിസാരത ബോധ്യപ്പെടുത്തി. ഭൂമിയില്‍ നിക്ഷേപങ്ങള്‍ ഇല്ല എന്ന വിശ്വാസത്താല്‍ മരണം എനിക്ക് ഒരുറക്കംപോലെ നിസ്സാരമായി തോന്നി. യൌവ്വനാരംഭം വരെ എന്നെ ഭയപ്പെടുത്തിയ, ഭീഷണിയില്‍ നിറുത്തിയ മരണഭയം എന്ന ശത്രുവിന് നേരെ ഞാന്‍ ആദ്യമായി നെഞ്ചും വിരിച്ച് എതിരിടാന്‍ തയ്യാറായി നിവര്‍ന്നു നിന്നു.
മനസ്സില്‍നിന്നും പടിയിറക്കിയ ഭയത്തിന്‍റെ ആഫ്റ്റര്‍ എഫെക്റ്റ് ഞാന്‍ ആദ്യമായി പ്രകടിപ്പിച്ചത് തൃശൂര്‍ നഗരത്തിലെ ഒരു ബാറില്‍ വച്ചായിരുന്നു.  
(തുടരും......)



      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്.