Friday 4 February 2011

സത്യം പറയുവാന്‍ സാഹചര്യം നോക്കേണ്ടതുണ്ടോ?

മൂര്‍ത്താടന്‍ ദിലീപ്‌നു ആമാശയം ഇല്ലയെന്ന എക്സ്ക്ലൂസ്സീവ് കണ്ടുപിടുത്തം നടത്തിയതിന്‍റെ ക്രെഡിറ്റ്‌ ഉണ്ണിബിജുവിന് അവകാശപ്പെടാവുന്നതാണ്. ആമാശയം സംബന്ധിയായ സംശയം ഉണ്ണിബിജുവിനേക്കാള്‍ മുന്‍പ്‌ ഉടലെടുത്തത് എന്‍റെ മനസ്സില്‍ ആണെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പക്ഷെ നിശബ്ദമായ സംശയങ്ങള്‍ കണ്ടുപിടുത്തമായി ഗണിക്കപ്പെടാത്തതിനാലും, അവ പരസ്യമായോ, ഉറപ്പിച്ചോ, മറ്റുള്ളവരുടെ മുന്‍പില്‍ അവതരിപ്പിക്കാഞ്ഞതിനാലും ആ കണ്ടുപിടുത്തത്തിന്‍റെ പിതൃത്ത്വം മാടക്കത്രനിവാസികള്‍ ഉണ്ണിബിജുവിന് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു.
      
 മൂന്ന് പ്ലൈറ്റ്‌ താറാവ്കറിയോടൊപ്പം രണ്ടു പ്ലൈറ്റ്‌ പുഴുങ്ങി ഉടച്ച കപ്പ മിക്സ്‌ ചെയ്തത്,ശേഷം..., രണ്ട് പ്ലൈറ്റ്‌ പന്നിയിറച്ചിയോടൊപ്പം ഒരു പ്ലൈറ്റ്‌ കപ്പ..... മുന്‍പ് തയ്യാറാക്കിയ രീതിയില്‍തന്നെ, പിന്നീടായി പോത്ത്, പോത്തിന്‍റെ കുടല്‍...., വീണ്ടും കപ്പ, ചിക്കന്‍റെ പാര്‍ട്സ്... ഇത്തരത്തിലാണ് ടി യാന്‍റെ മദ്യപാനത്തിനു ശേഷമുള്ള ടച്ചിംഗ് പ്രോഗ്രാം.

മണ്ണുത്തി, കല്ലട ബാറില്‍ നിന്നും ഒരു ടസ്ക്കര്‍ പൈന്‍റ് കഷ്ട്ടിച്ച് ഒരു ഏഴ് ഏഴര മിനിട്ടോളം എടുത്ത് കുടിച്ചവസാനിപ്പിച്ച്, ബാറിനു പുറത്തിറങ്ങി, റോഡിനു മറുവശം കുടിക്കൊള്ളുന്ന മോഹനേട്ടന്‍റെ തട്ട്കടയില്‍ വച്ചാണ് അങ്ങേര് മേല്‍വിവരിച്ച കസര്‍ത്തുക്കള്‍ എല്ലാം കാട്ടിക്കൂട്ടുന്നത്.
                         
ഞാനും എന്‍റെ കുറച്ച് സുഹൃത്തുക്കളും ആ സമയത്ത് മോഹനേട്ടന്‍റെ കടയില്‍നിന്നും ലൈറ്റ്‌ ആയി എന്തെങ്കിലും (ദിലീപ്‌ നെ പോലെയല്ല) കഴിക്കുക പതിവുണ്ട്. മോഹനേട്ടന്‍റെ കടയിലെത്തിയാല്‍,
 ‘വിറ്റ്‌ തീരില്ലാ എന്ന് മോഹനേട്ടന് ഉറപ്പുള്ള സാധനങ്ങള്‍ മാത്രം കഴിക്കുവാന്‍ മതി’ എന്ന് ആദ്യമേ ഞങ്ങള്‍ അങ്ങോട്ട്‌ പ്രഖ്യാപിച്ചുകളയും. പിന്നീട് ഭക്ഷണം കഴിക്കുമ്പോള്‍ മോഹനേട്ടന് വലിയൊരു സഹായം ചെയ്യുന്നുവെന്ന നിര്‍വൃതി ഞങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ട്.

ബില്ലിന്‍റെ വലിയൊരുഭാഗം ഈ സഹായമായും, കുറച്ചുഭാഗം എല്ലാവരും പങ്കിട്ടെടുക്കുന്ന കാശായും നല്‍കേണ്ടതാണ് എന്ന് ഞങ്ങള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനം ഒരിക്കലും തെറ്റിക്കാറില്ല.
        
 ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ ഞാന്‍ ശ്രദ്ധ കൊടുക്കുന്നത്, ഒരു പ്ലൈറ്റ്‌മായി എല്ലാവരില്‍നിന്നും അകന്നുമാറി നില്‍ക്കുന്ന ദിലീപ്‌, ഭക്ഷണത്തിനോട് കാണിക്കുന്ന അതിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായാണ്. അധികം വൈകാതെതന്നെ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു... ഇക്കണ്ട സാധനങ്ങളെല്ലാം, പ്രത്യേകിച്ചും മുക്കാല്‍ഭാഗവും എല്ല് മാത്രമായ താറാവ് പോലുള്ള ഇറച്ചികളും മറ്റും, വാരി വലിച്ചു തിന്നിട്ടും ഒരു എല്ലിന്‍റെ കഷ്ണം പോലും ദിലീപ്‌ന്‍റെ പാത്രത്തില്‍ അവശേഷിക്കാറില്ല!!!
 ഇക്കാര്യം ഞാന്‍ മനസിലാക്കിയത്നുശേഷമാണ്  ഉണ്ണിബിജു അത് ശ്രദ്ധിക്കാന്‍ ആരംഭിക്കുന്നത്. അവനതു ശ്രദ്ധിക്കുക മാത്രമല്ല, ‘ആമാശയം ഇല്ല’ എന്നാ പ്രസ്താവന ദിലീപിനുംകൂടെ കേള്‍ക്കാവുന്ന വിധത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
          
ഈ ദിലീപ്‌ന് രണ്ട് മക്കളാണ്. മൂത്തവന്‍ ഡിബിന്‍. രണ്ടാമത് ഒരു പെണ്‍ക്കുട്ടിയാണ്. രണ്ട്പേരും എന്‍റെ ചേച്ചിയുടെ മക്കളുടെ അതേ പ്രായം. ടിവി യില്‍ ക്രിക്കറ്റ്‌ കളിയുള്ള ദിവസങ്ങളില്‍ ഡിബിന്‍ ഇടയ്ക്കിടെ വീട്ടിലേക്ക് ഓടിയെത്താറുണ്ട്, സ്കോര്‍ അറിയുന്നതിനായി. ക്രിക്കറ്റ്‌നോട് വീട്ടില്‍ ഒരാള്‍ക്കുപോലും മമതയില്ല എങ്കിലും സാധിക്കാവുന്ന സമയങ്ങളിലെല്ലാം ഡിബിന് വേണ്ടി ഞാന്‍ കളി വയ്ക്കും.

ദിലീപ്നെ മോഹനേട്ടന്‍റെ കടയില്‍ കാണുന്ന ദിവസങ്ങളിലെല്ലാം, പിറ്റേന്ന് ഞാന്‍ ഡിബിനെ കാണുമ്പോള്‍ വീട്ടില്‍ കറി എന്തായിരുന്നുവെന്ന് അന്വേഷിക്കുക പതിവുണ്ട്.. പരിപ്പ്, മുതിര... അപൂര്‍വ്വമായി കുമ്പളങ്ങ.., ഇതിനപ്പുറത്തേക്ക് ഒരു മറുപടി ലഭിക്കണമെങ്കില്‍ ഓണം, അമ്പലത്തിലെ ഉത്സവം ഇത്യാതി വല്ലതും സംഭവിക്കണം.
          
ഡിബിനാണ് നമ്മുടെ കഥയിലെ നായകന്‍. കഥയായാലും കാര്യമായാലും നായകനെ ഇന്‍ട്രഡ്യൂസ് ചെയ്യുമ്പോള്‍ ഒരു ‘പഞ്ച്’ ഒക്കെ വേണ്ടേ..... സോ..... ഞാന്‍ ഒരു ചെറിയ സംഭവം പറയാം.
           
മാടക്കത്തറയോട് ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമമാണ് കള്ളായി. പ്രകൃതിരമണീയമായ നാട്. രമണീയം അവിടെ നിക്കട്ടെ,
 എന്നെ അങ്ങോട്ട്‌ ആകര്‍ഷിച്ചതിന്‍റെ പ്രധാന ഘടകം നല്ല ശുദ്ധമായ വാറ്റുചാരായമാണ്. അമോണിയ കലക്കാത്ത, പച്ചതേരട്ടയെ അരച്ചുചേര്‍ക്കാത്ത നല്ല ശുദ്ധമായ വാറ്റ് ഈ അടുത്ത പ്രദേശങ്ങളിലായി അവിടെ മാത്രമാണ് ലഭിക്കുക. അതിന്‍റെ രുചിയെകുറിച്ച് ഓര്‍ക്കുമ്പോള്‍ പലപ്പോഴും മദ്യപാനം നിറുത്തേണ്ടിയിരുന്നില്ലെന്ന് തോന്നാറുണ്ട്.
കള്ളായിയില്‍ ഒരു പയ്യനുണ്ട്, ഇത്തിരി വേവ്കുറവ് ഉള്ള കൂട്ടത്തിലാണ്. അവന്‍റെ അമ്മയാണെങ്കില്‍ ആ പഞ്ചായത്തിലെ ഏറ്റവും വലിയ പൊങ്ങച്ചക്കാരിയും. ജോലിസ്ഥലത്ത് വച്ച് ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നാണ് അവന്‍റെ അച്ഛന്‍ മരിച്ചത്. ബോഡി വീട്ടിലെത്തിച്ചപ്പോള്‍ അമ്മയുടെ അലമുറയിട്ടുള്ള കരച്ചില്‍ ഇത്തരത്തില്‍ ആയിരുന്നു,
“ഒന്ന് കണ്ണ്തൊറക്ക് എന്‍റെ മനുഷ്യാ.... നിങ്ങള് പറഞ്ഞട്ടല്ലേ ഞാന്‍ നാടന്‍കോഴി കൂട്ടാന്‍വച്ചത്.. അതീന്ന് ഒരു കഷ്ണം പോലും കഴിക്കാണ്ട് പോയീല്ലേ..... ചേട്ടാ....,
 കണ്ണ് തൊറന്ന് എന്നോടൊന്നു മിണ്ട് ചേട്ടാ... വെട്ടുമീന്‍ കൊടംബുളീട്ട് വറ്റിച്ചത് ഒരാളും കഴിക്കാണ്ട് ആ ഉറീലിരിക്ക്യാ.... ഒക്കെ എന്‍റെ ചേട്ടന് വേണ്ടീട്ടല്ലേ ഞാന്‍ ഇണ്ടാക്കീത്.... കണ്ണ് തൊറക്ക് ചേട്ടാ.....”
ഇതെല്ലാം കേട്ട് വീടിനുപുറത്ത്, ചുമരും ചാരി വിഷണ്ണനായി നിന്നിരുന്ന പയ്യന്‍, ആശ്വാസിപ്പിക്കുവാനായി ചുറ്റും കൂടിനിന്നവരോട് പറഞ്ഞു,
 “ശവിത്തള്ള നൊണ പറയാ.... ഇന്ന് ഇവടെ ചമ്മന്ത്യാര്‍ന്നു.”
വകതിരിവില്‍ ഡിബിന്‍ ഈ പയ്യന്‍റെ അപ്പനായി വരും.
          
പുതുതായി എടുത്ത രണ്ടു സാരിയും, ഒരു ചുരിദാറുമായി എന്‍റെ ഏക സഹോദരി ബിന്ദു എന്‍റെ മുന്‍പില്‍ വന്നു നിന്നു. ഞങ്ങളുടെ പ്രദേശത്തെ ജലനിധി എന്ന പ്രോജക്ടിന്‍റെ പ്രസിഡന്‍റ് ആണ് അവള്‍.. അവള്‍ എന്നേപോലെയല്ല. ഇത്തരം കാര്യങ്ങളില്‍ എല്ലാം വളരെ ആക്റ്റീവ് ആണ്. പള്ളിയിലെ അമ്മസംഘം സെക്രട്ടറി, പ്രസുദന്തി ( ഈ സംഭവം എന്താണെന്ന് എനിക്കറിയില്ല. അവള്‍ അതാണെന്ന് ഘോരാഘോരം ഇടയ്ക്കിടെ അവകാശപ്പെടാറുണ്ട്) അവളുടെ മകന്‍ പഠിക്കുന്ന തലോര്‍ ദീപ്തി ഹയര്‍ സെക്കണ്ടറി സ്കൂളിലെ പി.ടി.എ പ്രസിഡന്‍റ്, തൃശൂര്‍ അതിരൂപതാ അമ്മസംഘത്തിന്‍റെ സഹ ഭാരവാഹി..... ഇങ്ങനെ പോകുന്നു അവളുടെ ഓരോ ഭാരവാഹിത്വങ്ങള്‍...
          
 അന്ന് വൈകീട്ട് അഞ്ചുമണിയോടെ വീടിനു സമീപത്തായുള്ള ജലനിധിയുടെ ഹാളില്‍ വച്ച്, ആ പഞ്ചായത്തിലേയും, സമീപ പഞ്ചായത്തുകളിലേയും ജലനിധി പ്രസിഡന്‍റ് മാരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതിനുപോകുമ്പോള്‍ ഏതു ധരിക്കണം എന്നറിയുവാനാണ് ഈ മൂന്ന് വസ്ത്രങ്ങളും എന്‍റെ മുന്‍പില്‍ നിരത്തിയിട്ട് അവള്‍ എന്‍റെ മറുപടിക്കായി കാത്തു നില്‍ക്കുന്നത്.


 ഞാനാണെങ്കില്‍ ട്രാവല്‍ ആന്‍ഡ്‌ ലിവിംഗ് ചാനല്‍ലെ ഒരു കുക്കറിഷോ വളരെ ശ്രദ്ധാപൂര്‍വ്വം കണ്ടുക്കൊണ്ടിരിക്കുകയാണ്. അവള്‍ മുന്നില്‍ നിരത്തിയിരിക്കുന്ന മൂന്നില്‍, പ്രത്യേകമായി ഒരെണ്ണം ഞാന്‍ തിരഞ്ഞെടുത്താല്‍ അടുത്തതായി അതിന്‍റെ കാരണം ഞാന്‍ പറയേണ്ടിവരും. മാത്രവുമല്ല എന്തുക്കൊണ്ട് മറ്റ് രണ്ടും ഈ അവസരത്തിന് യോജിക്കില്ല എന്നും ഞാന്‍തന്നെ വിശദീകരിക്കേണ്ടിവരും.
 അതിനാല്‍ മൂന്നും അതിഗംഭീരം തന്നെയെന്നു ഞാന്‍ അഭിപ്രായപ്പെട്ടു. ഒപ്പംതന്നെ, അവനാവന് ആത്മവിശ്വാസം നല്‍കുന്ന വസ്ത്രമേതാണോ, അതാണ്‌ ധരിക്കേണ്ടത് എന്ന ഒരു ഉപദേശവും നല്‍കി.
           
അവള്‍ സാരി ധരിക്കുവാന്‍ തീരുമാനിച്ചു. 
സാരി കാല്‍പാദത്തിലേക്ക് കൃത്യമായി അളവോപ്പിച്ച് വലിച്ചിടുകയും,
 ലൈറ്റായി അല്‍പ്പം ലിപ്സ്റ്റിക് വേണോ വേണ്ടയോ, യാര്‍ഡ്‌ലി ആണോ അതോ ഇമാമിയാണോ കൂടുതല്‍ മികച്ച പൌഡര്‍, മുഖത്ത് ഫേസ് വാഷ്‌ ഉപയോഗിക്കുന്നതല്ലേ സോപ്പിനേക്കാള്‍ നല്ലത്.... ഇത്തരം അവളുടെ കുറെ ചൊദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കേണ്ടി വരികയും ചെയ്തു കഴിഞ്ഞപ്പോള്‍ പ്രോഗ്രാം കാണുന്നതിനിടയില്‍ എനിക്കത് ഒരു വലിയ ശല്ല്യമായി തോന്നി.


“ നീ എന്തേലുമൊക്കെ കാട്ടി പോ....”
എന്ന് ഞാന്‍ അല്‍പ്പം കടുപ്പിച്ചു പറയുകയും ചെയ്തു.
“നിനക്ക് എന്‍റെഅത്രേം ഭംഗി ഇല്ലാത്തേന്‍റെ അസൂയല്ലേ?” അവള്‍ എന്നോട്.
“സാരല്ല്യ, നിനക്ക് ഭംഗീണ്ടല്ലോ.. അതുമതി.” എന്ന് ഞാന്‍ മറുപടി നല്‍കി.
“ഈശ്വരാ... എന്തിനു എനിക്കിത്ര സൌന്ദര്യം നീ തന്നു. അതില്‍നിന്നും ഒരല്‍പ്പം നീ എന്‍റെ അനിയന് കൊടുത്തിരുന്നെങ്കില്‍ അവനിങ്ങനെ പെണ്ണ്കിട്ടാതെ നടക്കേണ്ടി വരുമായിരുന്നോ......”
കണ്ണാടിയില്‍ നോക്കിനിന്ന് അവള്‍ തുടര്‍ന്നു,
“ ഡാ നീ പ്രാര്‍ത്ഥിച്ചോളോ.. ആ ഫെയര്‍ ആന്‍ഡ്‌ ലവ്‌ലിയുടെ പരസ്യക്കാരോന്നും ഈ വഴിക്ക് വരാണ്ടിരിക്കാന്‍... എനിക്ക് വയ്യ ഇനി പരസ്യത്തിലും കൂടി അഭിനയിക്കാന്‍....”


അവളെന്നെ പരമാവുധി ഇറിട്ടേറ്റ് ചെയ്യുവാനുള്ള ശ്രമത്തിലാണ്. ഞാന്‍ ടിവി ഓഫ്‌ ആക്കി, മുകളില്‍ കയറി എന്‍റെ റൂമില്‍ ചെന്നിരുന്നു. അല്‍പ്പം കഴിഞ്ഞ്, ഞാന്‍ നെറ്റ് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ അങ്ങോട്ടും കയറി വന്നു.


“ഇപ്പൊ എങ്ങിനിണ്ട് എന്നെ മൊത്തത്തില് കാണാനായിട്ട്?”
ജുവലറിയുടെ പരസ്യത്തില്‍ മോഡലുകള്‍ നില്‍ക്കുന്നപോലെ നിന്നുക്കൊണ്ട് അവള്‍ എന്നോട് ചോദിച്ചു. അവള്‍ കാണുവാന്‍ നല്ല സുന്ദരി ആയിട്ടുണ്ടായിരുന്നു. എങ്കിലും ഞാന്‍ പറഞ്ഞു,
“ആ കരുവാത്തി ഉഷേടെ പോലീണ്ട്...”
അവള്‍ ഉറക്കെയുറക്കെ ചിരിച്ചു, എന്നിട്ട് പറഞ്ഞു,
“സാരല്ല്യ... അത് ഞാന്‍ സഹിച്ചു. പക്ഷേ, നിന്‍റെ കാര്യത്തില്‍ എനിക്കുള്ള നിര്‍വ്യാജമായ ഖേദം ഞാന്‍ പ്രകടിപ്പിക്കുന്നു.”
          
 മീറ്റിംഗ് ലെ താരം താന്‍തന്നെ ആയിരിക്കും എന്ന് പ്രഖ്യാപിച്ച്ക്കൊണ്ട് അവള്‍ മീറ്റിംഗ് ഹാള്‍ലേക്ക് പോയി.
 അവള്‍ പോയി, അല്‍പ്പസമയം കഴിഞ്ഞ് ഞാന്‍ ടിവി കണ്ടുക്കൊണ്ടിരിക്കുമ്പോള്‍ ഡിബിന്‍ വീട്ടിലേക്ക് ഓടികയറി വന്നു. സന്തോഷാധിക്ക്യത്താല്‍ ഉറക്കെ ചിരിച്ച്, ബിജുവേട്ടാ... എന്ന് അലറിവിളിച്ചാണ് വരവ്.


“ഞാന്‍ ഒരു കടംകഥ പഠിച്ചു, ചോദിക്കട്ടെ...?”
വന്നപാടെ അവന്‍ എന്നോട് ചോദിച്ചു. ശെരി, ചോദിക്കൂ എന്ന് ഞാന്‍. അല്പ്പസമയത്തെ ആലോചനയ്ക്ക് ശേഷം അവന്‍ പറഞ്ഞു,
“അല്ലെങ്കീ വേണ്ട, ബിജേട്ടനെ ചമ്മിക്കണത് എനിക്കിഷ്ട്ടല്ല...”
“അതെന്താ..?” ഞാന്‍ ചോദിച്ചു.
“ബിജേട്ടന്‍ എനിക്ക് കാശൊക്കെ തരണതല്ലേ....”


വല്ലപ്പോഴും വന്ന് അഞ്ചുരൂപ, പത്തുരൂപ യെല്ലാം ചോദിക്കുമ്പോള്‍ ഞാന്‍ അവനു നല്‍കാറുണ്ട്. അതിന്‍റെ ഒരു ആനുകൂല്യമാണ് അവന്‍ എനിക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
“ബിന്ദേച്ചി എവിട്യാ...?”
“അവള് ആ ഹാളിലേക്ക് ഒരു മീറ്റിംഗ് നു പോയിട്ടുണ്ട്.” ഞാന്‍ അത്ര കാര്യമാക്കാതെ മറുപടി നല്‍കി.
“ശെരി, ഞാന്‍ അവിടെപോയി കാണാം.” ഇതും പറഞ്ഞ് അവന്‍ പുറത്തേക്കോടി. ഞാന്‍ എന്‍റെ ടിവി കാണല്‍ തുടര്‍ന്നു. 


കുറേകഴിഞ്ഞ് ഭൂമി ചവിട്ടിക്കുലുക്കി, കലിത്തുള്ളിക്കൊണ്ട് ബിന്ദു കയറിവന്നു.
“ആ കുരുത്തംക്കെട്ട ചെക്കനെ നാളെമേലാക്കം ഈ കുടുംബത്തെക്ക് കടത്തരുത്..”
വന്നപാടെ അവള്‍ എല്ലാവരോടുമായി ആക്രോശിച്ചു.
അമ്മയ്ക്കും മറ്റുള്ളവര്‍ക്കും, ഇവള്‍ പറയുന്നത് ആരെകുറിച്ചാണെന്നോ കാര്യമെന്താണെന്നോ പിടിക്കിട്ടിയിട്ടില്ല. ആള് ഡിബിന്‍ ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. പക്ഷേ കാര്യമെന്താണെന്ന് എനിക്കും വ്യക്തമല്ല.
 ദേഷ്യം അല്‍പ്പമൊന്നു അടങ്ങിയപ്പോള്‍ അവള്‍ സംഭവം വിവരിച്ചു.


ബിന്ദു ഹാളില്‍ എത്തുമ്പോള്‍ മീറ്റിംഗ് ആരംഭിച്ചിരുന്നില്ല. പ്രധിനിധികളും, പഞ്ചായത്ത് അതികൃതരും, ജലനിധിയുടെ പ്രായോജകരുമെല്ലാം വട്ടംകൂടിനിന്നു നാട്ടുവാര്‍ത്തകളില്‍ ആണ്. ഇവള്‍ എത്തിയപ്പോള്‍, കൂട്ടത്തില്‍ പ്രായംകുറവുള്ള തരുണീമണി എന്നതിനാല്‍ പുരുഷകേസരികള്‍ എല്ലാം ഇവള്‍ക്ക്ചുറ്റും കൂടി.


ഇവള്‍ വിളിച്ചുകൂവുന്ന ഓരോ വിഡ്ഢിത്തങ്ങള്‍, പഞ്ചായത്ത് ചിലവില്‍ ആരാധനാപൂര്‍വ്വം കേട്ടുനില്‍ക്കുന്ന വായില്‍നോക്കികള്‍ക്കിടയിലെക്കാണ് ഡിബിന്‍ കയറിച്ചെല്ലുന്നത്.
ഡിബിന്‍ വരുന്നത് കണ്ടപ്പോഴേ അവള്‍ക്കു തോന്നിയത്രേ, എന്തോ ആപത്ത് സംഭവിക്കാന്‍ പോകുന്നുവെന്ന്..!!
ആള്‍ക്കൂട്ടവും, വേദിയുമൊന്നും കാര്യമാക്കാതെ വന്നപാടെ, ‘ഒരു ചോദ്യം ചോദിക്കുവാന്‍ ഉണ്ടെന്ന്’ അവന്‍ ബിന്ദുവിനെ അറിയിച്ചു.
 ചോദ്യം ചോദിക്കലെല്ലാം വീട്ടില്‍ വച്ചാകാം എന്ന് ബിന്ദു പറഞ്ഞുവെങ്കിലും ഒരൊറ്റ മിനിട്ടോണ്ട് ചോദിക്കാം എന്നവന്‍ വാശിപ്പിടിച്ചു.
“എന്നാ വേഗം ചോദിക്ക്, ഇവിടെ മീറ്റിംഗ് തുടങ്ങാന്‍ പോവ്വാ...”
ശല്ല്യം വേഗം ഒഴിവാക്കുവാന്‍ വേണ്ടി ബിന്ദു പറഞ്ഞു.
എന്തോ വലിയ ക്വിസ്സ് പ്രോഗ്രാം നടക്കാന്‍പോകുന്നു എന്ന രീതിയില്‍ എല്ലാവരുടെയും ശ്രദ്ധ ഇവരിലെക്കായി.


“ബിന്ദേച്ചീടെ ഷഡിക്ക് ഓട്ടീണ്ടാ...?”
ചോദ്യം ചോദിച്ച്, കഴിവുണ്ടെങ്കില്‍ ഉത്തരം പറയു എന്ന ഭാവത്തില്‍ ഡിബിന്‍ നിന്നു.


ആ പ്രദേശമാകെ നിശബ്ദമായി. ബിന്ദു ആദ്യം ഒന്ന് കിടുങ്ങി. പിന്നെ ഒരു ഇളിഞ്ഞ ചിരി എല്ലാവരെയും നോക്കി ചിരിച്ചു.
“ പോ ചെക്കാ അവടന്ന്... ഓരോവക കൊത്രാംകൊള്ളിതരോം കൊണ്ട് വരണത്....”
അവള്‍ അവനെ ചീത്തപറഞ്ഞു ഒഴിവാക്കുവാന്‍ ശ്രമിച്ചു. 


പക്ഷേ, മറുപടി ലഭിക്കാതെ പിന്മാറുവാന്‍ ഡിബിന്‍ തയ്യാറല്ല. അവളുടെ നിസഹായാവസ്ഥകണ്ട് കൂട്ടത്തിലെ ഒരു മാന്യന്‍ ഡിബിനെ പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. എങ്കില്‍ ഉത്തരം അയ്യാള്‍ പറഞ്ഞാല്‍ മതിയെന്നായി അവന്‍.
‘ഷഡിക്ക് ഓട്ടീണ്ടാ...?’ എന്ന ചോദ്യം അവന്‍ അയാളോടും ആവര്‍ത്തിച്ചു.
ഒരു ചമ്മിയ ചിരിയോടെ 'നോട്ടിബോയ്‌' എന്നമട്ടില്‍ ഡിബിന്‍ന്‍റെ ചുമലില്‍ തട്ടി. അയാളും രംഗത്തുനിന്നും പിന്മാറി.


“ബിന്ദേച്ചീ... ഒട്ടീണ്ടോ ഇല്ല്യോ...? ഉത്തരം പറയീ...”
ഡിബിന്‍റെ ചോദ്യം മുന്‍പത്തേക്കാള്‍ ഉറക്കെയായി.
സഹിക്കെട്ട് ‘ഇല്ല’ എന്ന് അവള്‍ മറുപടി നല്‍കി.
ബിന്ദുവിന്‍റെ മറുപടികേട്ട് ഡിബിന്‍ ആര്‍ത്തുല്ലസിച്ച് ചിരിച്ചുക്കൊണ്ട് ഒരു ചോദ്യംകൂടെ ചോദിച്ചു,
“ഓട്ട ഇല്ലെങ്കില്‍ പിന്നെങ്ങന്യാ കാല് ഇടാ?”
തികച്ചും ന്യായമായ ഈ ചോദ്യം ഉന്നയിച്ചതിനു ശേഷം, അവന്‍ ഒരു വിജയിയെപോലെ നിന്ന് സനാതനമായ ഒരു സത്യംകൂടെ അറിയിച്ചു,
“ലോകത്തുള്ള എല്ലാ ഷഡിക്കും ഓട്ടീണ്ട്”


ഇത് ഞാന്‍ മനപ്പൂര്‍വ്വം അവനെക്കൊണ്ട് ചോദിപ്പിച്ചതാണ് എന്ന ബിന്ദുവിന്‍റെ ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, ഈ സംഭവത്തില്‍ യാതൊരുവിത ഉത്തരവാദിത്വവും എനിക്കില്ല എന്ന് ഞാന്‍ ആണയിട്ടു പറഞ്ഞിട്ടും.
 പിന്നീട് ഞാന്‍ ഡിബിനെ കാണുമ്പോഴെല്ലാം ഇങ്ങോട്ട് ചോദിക്കാതെതന്നെ അഞ്ചും, പത്തുമെല്ലാം കൊടുക്കാറുണ്ട്. ഇനി മറ്റൊരു സാഹചര്യത്തില്‍ ഇവന്‍റെ ഇത്തരത്തിലുള്ള ഒരു ചോദ്യത്തെ എനിക്ക് നേരിടേണ്ടി വരരുതല്ലോ....


      ................................................................................................................................................
ഈ പോസ്റ്റ്‌ ഇഷ്ട്ടായോ??? ആയെങ്കില്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു, എഴുതുന്ന ഓരോ പോസ്റ്റുകളും കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കുമ്പോള്‍ വല്ലാത്ത സന്തോഷവും വീണ്ടും എഴുതുവാനുള്ള പ്രചോദനവും ഉണ്ടാകാറുണ്ട്.
താങ്കള്‍ക്കു സാധിക്കുമെങ്കില്‍, ഈ പോസ്റ്റ്‌ ഫേസ്ബുക്ക് ലോ, ഗൂഗിള്‍ പ്ലസ്‌ ലോ ഒന്ന് ഷെയര്‍ ചെയ്യാമോ...??? സഹായിക്കുമെന്ന് പ്രതീക്ഷിച്ചുക്കൊണ്ട്, ഒരുപാട് ഇഷ്ട്ടത്തോടെ, നിറഞ്ഞ സ്നേഹത്തോടെ ബിജു ജോര്‍ജ്. 

14 comments:

  1. കലക്കി മാഷെ, ... പരിചയം ഉള്ള കഥാപാത്രം തന്നെ... അവതരണം സൂപ്പര്‍.!!!!!!!!!!!!!!!!

    ReplyDelete
  2. നന്ദി നിതിന്‍. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. കാര്യമായൊന്നും ആലോചിച്ചുകൂട്ടാതെ പെട്ടെന്നുണ്ടായ ഒരു തോന്നലില്‍, വളരെ കുറച്ചു സമയം മാത്രമെടുത്ത് എഴുതി തീര്‍ത്തതിനാലാണ് എന്ന് തോന്നുന്നു, എനിക്ക് ഈ പോസ്റ്റ്‌ ഒട്ടും സംതൃപ്ത്തി തന്നില്ല. എന്‍റെ ബ്ലോഗ്‌ പോസ്റ്റുകളുടെയെല്ലാം ആദ്യ വായനക്കാരനായ പ്രിയ്യ സുഹൃത്ത് രാകേഷ്‌നും ഈ പോസ്റ്റ്‌ വേണ്ടത്ര ബോധിച്ചില്ല. സാരല്ല്യ... അടുത്തതില്‍ ശെരിയാക്കാം.

    ReplyDelete
  3. സത്യം ഇഷ്ടാ..മനസ്സറിഞ്ഞു ചിരിച്ചു.......സസ്നേഹം

    ReplyDelete
  4. ചിരിക്കാന്‍ ഇനി വേറെ എവിടെ പോണം.
    എനിക്കിഷ്ടപ്പെട്ട ശൈലിയാണ് ബിജുവിന്.പുതിയ പോസ്ടിട്ടോന്നു ഇടക്കിടെ നോക്കാറുണ്ട്.
    കഴിഞ്ഞ പോസ്റ്റ്‌ ബ്ലഡ്‌കാന്‍സര്‍ തുടരും എന്നെഴുതിയിട്ട് ബാക്കി എവിടെ.

    ഭാവുകങ്ങള്‍..

    ReplyDelete
  5. ബിജൂ ..ചിരിച്ചു പോയീട്ടോ ..കലക്കി ..നല്ല രസികന്‍ എഴുത്ത് ..നിന്റെ ശൈലി വളരെ രസകരമാണ് ..പാത്ര വര്‍ണനകളും സന്ദര്ഭ വിവരണങ്ങളും ..തുടരട്ടെ ..

    ReplyDelete
  6. യാത്രക്കിടയില്‍ ഇവിടെയൊന്നു ലാന്‍ഡിയതിനു യാത്രികന് മൂന്ന് ലോഡ്‌ നന്ദി.
    പ്രവാസം അവസാനിപ്പിച്ച സഹോദരിക്ക്, മനസ് നിറഞ്ഞ് ചിരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. പിന്നെ, വൈകാതെതന്നെ ബ്ലഡ്‌കാന്‍സര്‍ എഴുതിതീര്‍ക്കാം...
    രമേശ്‌ ചേട്ടാ..... ചേട്ടന്‍റെ കമന്‍ന്‍റ് ആണ് ഞാന്‍ ആദ്യം പ്രതീക്ഷിച്ചിരുന്നത്. സംഭവം വല്ല്യ കുഴപ്പമില്ലല്ലോ അല്ലെ..?

    ReplyDelete
  7. എന്താണ് മാഷേ ...സത്യത്തില്‍ എന്താണ് പറയാന്‍ ശ്രമിച്ചത്‌ ..? ഇവിടെ എല്ലാരും ഇഷ്ടപെട്ട് നന്നായി ചിരിച്ചു എന്നൊക്കെ പറയുന്നു . അവരൊക്കെ ഇത് മുഴുവന്‍ വായിച്ചോ എന്നനിക്കറിയില്ല പക്ഷെ ഞാന്‍ വായിച്ചു ..ഷഡിക്ക് ഓട്ടയുണ്ടോ ...?” എന്നാ ഒരു ചോദ്യത്തിനു വേണ്ടിയാണ് ഇത്രയും എഴുതിയത് ..കൂടുതല്‍ ആത്മഗൌരവമുള്ള രചനക്ക് ശ്രമിക്കു ..

    ReplyDelete
  8. പാവപ്പെട്ടവന്, വായനക്കും, അഭിപ്രായത്തിനും ഒരുപാട് നന്ദി. ഒരുപാട് ഗൌരവമുള്ളതും, അതീവ ബുദ്ധിപരവുമായ പോസ്റ്റുകള്‍ എഴുതുവാനുള്ള കഴിവ് എനിക്കില്ല. അതിനു കഴിവുള്ള ഒരുപാട്പേര്‍ ഈ 'ബൂലോകത്ത്' ഉള്ളതിനാല്‍ അത്തരമൊരു സാഹസം ഞാന്‍ കാണിക്കേണ്ടതാണ് എന്നെനിക്ക് തോന്നിയിട്ടുമില്ല.
    ഞാന്‍ എഴുതുന്നത്‌ എനിക്ക് സാധിക്കുന്നവയാണ്. അവ എത്രപേര്‍ക്ക് ഇഷ്ട്ടപ്പെടും എന്നെനിക്കറിയില്ല. പക്ഷെ, അത് ഒരാളുടെയെങ്കിലും മുഖത്ത് ഒരു പുഞ്ചിരി കൊളുത്തിയെങ്കില്‍, അതൊരു മുതല്‍ക്കൂട്ടാണ്. പിന്നെ സര്‍, ഈ ആത്മഗൌരവമുള്ള രചനകള്‍ ഏതുതരത്തില്‍ ഇരിക്കും എന്നതിന് ഒരു അറിവ് ലഭിക്കുന്നതിനായി ഞാന്‍ താങ്കളുടെ ബ്ലോഗിന്‍റെ ലിങ്കുകള്‍ പരിശോധിച്ചിരുന്നു. പക്ഷെ അവയൊന്നും ലഭ്യമല്ലല്ലോ??

    ReplyDelete
  9. വളരെ സ്വാഭാവികതയുള്ള എഴുത്ത്.
    ഡിബിന്‍ കഥകള്‍ ഇനിയും കാണുമല്ലോ,മടിക്കാതെ എഴുതൂ..
    ഞങ്ങള്‍ കാത്തിരിക്കുന്നു.

    ReplyDelete
  10. മെയ്‌ഫ്ലവേഴ്സ്...., നല്ല പേര്. ഏതു പൂവാണ് മെയ്‌യില്‍ ഉണ്ടാകുക?
    ഡിബിന്‍ കഥകള്‍ ഇനിയും ഒരുപാടുണ്ട്. എഴുതുവാന്‍ സമയമില്ല. പക്ഷെ, എഴുതുന്നത്‌ ചിലരെങ്കിലും ഇഷ്ട്ടപെടുന്നു എന്നതിനാല്‍ സമയമുണ്ടാക്കിയും എഴുതുന്നു. പിന്നെ, എന്‍റെ ഓരോരോ തോന്നിവാസങ്ങള്‍ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതില്‍ ബഹൂത്‌ സന്തോഷ്‌...

    ReplyDelete
  11. ഹ്..മ് .. നന്നായി എഴുതി.

    ReplyDelete
  12. ബിജുവേട്ടാ, കലക്കി. ചെറിയ വിഷയത്തില്‍ നിന്ന് തന്നെ ഒരു നല്ല രചന. ഇഷ്ട്ടപ്പെട്ടു.

    ReplyDelete
  13. നല്ല എഴുത്ത് ചേട്ടാ...ആദ്യത്തെ പാരാഗ്രാഫ് വായിച്ചപോള്‍ മോണിക്ക ബെലുച്ചി യുടെ മെലിനാ എഫ്ഫക്റ്റ്‌ ഉണ്ടായിരുന്നു.....കീപ്‌ ഗോയിംഗ് ചേട്ടാ
    ഹാറ്റ്സ് ഓഫ്


    ഹരി നന്ദകുമാര്‍

    ReplyDelete
    Replies
    1. ^മാറി പോയതാ കംമെന്റ്റ് ഗോസ് ടോ അവിഹിത (A)

      Delete