Thursday, 14 July 2011

അരമനവാസികള്‍ അറിയുവാന്‍..
ദൈവം തമ്പുരാന്‍റെ അനുഗ്രഹ ആശിസ്സുകളുടെ റീട്ടയില്‍ വിതരണക്കാര്‍ ആണത്രേ പാതിരിമാര്‍. അനുഗ്രഹം പങ്കുവൈക്കപ്പെടുമ്പോള്‍ ഒരുപിടി കൂടുതല്‍ ലഭിക്കുവാനായി ഇടവകക്കാരായ കുഞ്ഞാടുകള്‍ പെടുന്നപ്പാട് ചില്ലറയല്ല.


പള്ളീലച്ചനെ കാണുമ്പം കാണുമ്പം സ്തുതി പറയുക, സെല്യുട്ട് അടിക്കുക, ‘റാന്‍’ മൂളുക ഇങ്ങനെ പലതും അതിന്‍റെ ഭാഗമാണ്. ഇടയ്ക്കിടെ മ്രിഷ്ട്ടാന ഭോജനത്തോടെ പള്ളീലച്ചന് ഇടവക കുടുംബങ്ങളില്‍ മാറിമാറി നല്‍കുന്ന സല്‍ക്കാരവും പള്ളി സംബന്ധമായ കാര്യങ്ങള്‍ക്കായി വാരിക്കോരി നല്‍കുന്ന സംഭാവനയും ഇതില്‍പ്പെടും . ഇതൊന്നും പോരാതെ പള്ളി കമ്മറ്റിയുടെ പേരില്‍ കുറി, തെറി തുടങ്ങി ചക്രം വീഴ്ത്താവുന്ന പണികള്‍ കുറെ ഉണ്ടാകും. ഇതിനെല്ലാം ഇടവകാംഗങ്ങള്‍ തലവരി നല്‍കണം. “ദൈവത്തിനുള്ളത് ദൈവത്തിന് നല്‍കുക. അല്ലാത്തപക്ഷം അതിന്‍റെ ഇരുപതിരട്ടി ആശുപ്പത്രിയില്‍ നല്‍കേണ്ടിവരും” എന്ന ദൈവീകമായ ഭീഷണി അച്ഛന്റെ ഭാഗത്ത്നിന്നും ഇടയ്ക്കിടെ ഉണ്ടാകുന്നതിനാല്‍ ദരിദ്രര്‍ പോലും എല്ലാംക്കൂടെ തട്ടിക്കൂട്ടി ഇടയ്ക്കിടെ പള്ളിയിലേക്ക് തള്ളിക്കൊടുത്തുക്കൊണ്ടിരിക്കും​. എന്നെങ്കിലും തിരിച്ചിങ്ങോട്ട് തള്ളിക്കിട്ടും എന്ന് ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കില്‍ അത് എന്നും സ്വപ്നം മാത്രമായിരിക്കും.


അരമനകളും പള്ളികളുമായി ബന്ധപ്പെട്ട് നാട്ടുപ്രമാണിമാരുടെ ഒരു സംഘം സദാ സജീവമായിരിക്കും. ഇവാരാണ് തത്പരക്കാരായ അച്ചന്മാരുടെ “എടുത്തുവൈപ്പുക്കാര്‍”. ഇവര്‍ക്ക് അനിഷ്ട്ടമുള്ള ഇടവകാംഗങ്ങളെ കുറിച്ച് പരദൂഷണം പരത്തുക, വിശ്വാസപ്പൂര്‍വ്വം പള്ളിയിലെത്തുന്ന സ്ത്രീകള്‍ക്കിടയില്‍ ഇവര്‍ക്ക് പരിഹരിച്ച് നല്‍കുവാനാകുംവിധത്തില്‍ സുഖക്കുറവുള്ള ആരെങ്കിലും ഉണ്ടോയെന്ന് വിലയിരുത്തുക, പള്ളിമേടയില്‍ ഇരുന്ന് മദ്യപിക്കുക ഇവയെല്ലാം ഇവരുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ്. ഇത് നിരൂപിച്ച് പറയുന്നതല്ല. കണ്ടും അനുഭവിച്ചും ഉള്ള അറിവുകളാണ്.


ഈ രണ്ട് കൂട്ടരെയും ഒരുകാരണവശാലും ചോദ്യംചെയ്തുക്കൂട. അത് ഗുരുതരമായ ദൈവകോപത്തിനും സ്വര്‍ഗ്ഗത്തില്‍ സ്ഥാനം നഷ്ട്ടപ്പെടുന്നതിനും ഇടയാക്കിയേക്കും. ദൈവത്തിന്‍റെ ഭാഗത്തുനിന്നും കിട്ടിയേക്കും എന്ന് പറയപ്പെടുന്ന പ്രതികാരനടപടികള്‍ ഇതില്‍ അവസാനിക്കും. പക്ഷെ ഇവരുടെ ഉഗ്രകോപത്താല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്‌. അത് നേരിടേണ്ടിവരുന്ന ഹതഭാഗ്യന്‍റെ കുടുംബത്തിന് പള്ളിവക കാര്യത്തിലെല്ലാം അടിക്കടി, ഖേദപ്രകടനങ്ങള്‍ ഒന്നുമില്ലാത്ത തടസ്സം നേരിട്ടേക്കാം. മാത്രമല്ല, മരിച്ചാല്‍ പള്ളിവക ശ്മശാനത്തില്‍ പോലും അടക്കംചെയ്യാന്‍ സമ്മതിക്കാതെയും  വന്നേക്കാം. ഇതിനു പുറമെയാണ് ഇടവകാംഗങ്ങളുടെ മുഴുവന്‍ പരിഹാസം.


വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ പള്ളിവികാരിയോട് കുമ്പസ്സാരമെന്ന ഏര്‍പ്പാടിനോട് എനിക്കുള്ള അഭിപ്രായഭിന്നത ഞാന്‍ പങ്കുവച്ചു. ഒരു തെറ്റ് ചെയ്തിട്ട് നേരെ കുമ്പസ്സാരിക്കാന്‍ ചെന്നോളൂ.. ചെയ്തപാപങ്ങളുടെ പരിഹാരമായി പത്ത് ‘നന്മനിറഞ്ഞ മറിയമേ’ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന മുട്ടുമേല്‍ നിന്ന് ചൊല്ലുവാന്‍ വൈധീകന്‍ ആവശ്യപ്പെടും. തെറ്റാതെ അത് നിങ്ങള്‍ ചെയ്യുന്നപക്ഷം നിങ്ങളുടെ ഏതു കടുത്തപാപവും ക്ഷമിക്കപ്പെട്ടു. സ്വര്‍ഗ്ഗത്തില്‍ ഒരു ഡണ്‍ലപ്പ് മെത്ത നിങ്ങള്‍ക്കുറപ്പ്, സോ സിമ്പിള്‍!! ഞാന്‍ മൂലം ഒരു വ്യക്തിക്ക് ശാരീരികമായോ മാനസികമായോ വിഷമം അനുഭവിക്കേണ്ടിവരുന്നുവെങ്കില്‍​, ആ പാപക്കറ എന്നില്‍നിന്നും തുടച്ചുനീക്കുവാന്‍, എന്‍റെ ഹൃദയത്തില്‍നിന്നുണ്ടാകുന്ന ആത്മാര്‍ഥമായ മനസ്താപത്താലും പ്രാശ്ചിത്തത്താലും ആ വ്യക്തിയില്‍ എന്നോടുണ്ടാകുന്ന സ്നേഹത്തിന് മാത്രമേ കഴിയു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനായി ഒരു ഇടനിലക്കാരനെ എനിക്ക് ആവിശ്യവും ഇല്ല. കുളക്കടവിലും, കിടപ്പുമുറികളിലും എത്തിനോക്കുന്നവന് ലഭിക്കുന്ന വിലക്കുറഞ്ഞ സുഖത്തിനായി പ്രാചീന പൌരോഹിത്യസമൂഹം ഏര്‍പ്പെടുത്തിയ ഒരു സംവിധാനമായി മാത്രമേ എനിക്ക് കുമ്പസ്സാരത്തെ കാണുവാനാകു. അന്യന്‍റെ, പ്രത്യേകിച്ചും സ്ത്രീകളുടെ പാപങ്ങള്‍, (അവ ലൈഗീക പരമെങ്കില്‍ വളരെ സന്തോഷം,) കേള്‍ക്കുമ്പോള്‍ ലഭിക്കുന്ന ഒരു കുളിരിനായി മാത്രമുള്ള ഒരു ഏര്‍പ്പാട്. അല്ലെങ്കില്‍ എന്തുക്കൊണ്ട് കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കുന്നില്ല? കര്‍ത്താവില്‍ മനസ്സും ജീവിതവും അര്‍പ്പിച്ചിരിക്കുന്ന ഒരു പുരുഷന് പാപമോചനം നല്‍കുവാനാകുമെങ്കില്‍ എന്തുക്കൊണ്ട് അതേ ഗുണങ്ങള്‍ കൈമുതലായുള്ള സ്ത്രീക്ക് അതിന് സാധിക്കില്ല? പുരുഷന്മാരെ അച്ചന്മാരും, സ്ത്രീകളെ കന്യാസ്ത്രീകളും കുമ്പസാരിപ്പിച്ചാല്‍ മതി എന്നൊരു നിയമം ഉണ്ടായാല്‍ എത്ര അച്ഛന്‍മാര്‍ കുമ്പസാരിപ്പിക്കുവാന്‍ ഇപ്പോള്‍ കാണിക്കുന്ന താത്പര്യം അപ്പോള്‍ കാണിക്കും? ഇത്രയെല്ലാം ചോദിച്ചതിനാല്‍ അച്ഛന് ഇപ്പോള്‍ എന്നെ വല്ല്യക്കാര്യാ... കണ്ടാല്‍ മിണ്ടാറില്ല.


കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ പോലെയാണ് കര്‍ത്താവിന്‍റെ പേരിലുള്ള തിരുസഭകള്‍. ഇവയെല്ലാം വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണെന്ന് ആരും ധരിച്ചേക്കരുത്. സംഭവം ഇത്രയേ ഉള്ളൂ, എല്ലാവര്‍ക്കും മെത്രാനാകണം! സഭ ഒന്നേ ഉള്ളൂവെങ്കില്‍ മെത്രാന്മാര്‍ക്ക് ഒരു പരിധി കാണുമല്ലോ. അതിനാല്‍ മെത്രാന്‍പൂതിയുള്ളവര്‍ നിലനില്‍ക്കുന്ന സഭയില്‍ അതിനുള്ള സ്കോപ്പില്ലെന്നുക്കണ്ടാല്‍ പുത്തന്‍പുതിയൊരു സഭയങ്ങോട്ട് പ്രഖ്യാപിച്ച് അതിന്‍റെ മെത്രാനായി സ്വയം അവരോധിക്കുന്നു. കച്ചോടം കര്‍ത്താവിന്‍റെ പേരില്‍ ആയതിനാല്‍ സഭാങ്ങങ്ങളായി കുഞ്ഞാടുകളെ കിട്ടുവാന്‍ വല്ല്യ വിഷമം കാണില്ല.
തിരുസഭകള്‍ ഇനിയും ഉണ്ടാകട്ടെ, അവക്കെല്ലാം ആവശ്യത്തിലും അധികം മെത്രാന്മാരും ഉണ്ടാകട്ടെ. ഇവരെല്ലാം ചേര്‍ന്ന്, മരണാനന്തരസ്വര്‍ഗ്ഗ ലബ്ധിക്കായി സഭയോട് ചേര്‍ന്നുനില്‍ക്കുന്ന വിശ്വാസികളുടെ കണക്കുക്കാട്ടി വിലപ്പേശി സ്കൂളുകളും, കോളേജ്കളും, ആശുപ്പത്രികളും, മെഡിക്കല്‍ - എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും ആവശ്യമെങ്കില്‍ ബാര്‍ ലൈസന്‍സും അടക്കം നേടിയെടുത്ത് കച്ചവടം നടത്തട്ടെ. ഇവിടെ ആര്‍ക്കും അതിന് പരാധിയില്ല. അതുതന്നെയാണല്ലോ ഇവിടെ നടക്കുന്നത്. പക്ഷേ, അന്നമില്ലാത്തവന്‍റെതടക്കം വിയര്‍പ്പിന്‍റെ വില കുന്നുക്കൂട്ടിയിട്ട്, മതിവരുവോളം ഭോജിച്ചും, ഭോഗിച്ചും, മദ്യപിച്ചും, ലക്ഷ്വറി കാറുകള്‍ വാങ്ങിക്കൂട്ടിയും അരമനകളില്‍ വാഴുന്ന ****മക്കള്‍ ഒന്ന് മനസ്സിലാക്കണം, നിലവിലെ സാമൂഹ്യവ്യവസ്ഥയില്‍ സത്യാന്വേഷികളായ സാധാ പൌരന്മാരുടെ ഏക പ്രതീക്ഷയും ആശ്രയവുമാണ് പത്രമാധ്യമങ്ങള്‍. കോടതികള്‍പ്പോലും നിഷ്ക്ക്രിയ്യമാക്കപ്പെടുന്ന ഇക്കാലത്ത് സമൂഹത്തിന്‍റെ നീധിപ്പാലകരും, സത്യത്തെ മറനീക്കിയെടുക്കുന്നവരുമാണ് പത്രപ്രവര്‍ത്തകര്‍. നിനക്കൊക്കെ പെണ്ണ്ക്കൂട്ടിതരാനും, കള്ളോഴിച്ചു തരാനും അരമനകളിലിട്ട് നീ വളര്‍ത്തിയെടുക്കുന്ന തെമ്മാടികളെക്കൊണ്ടും, പോലീസിലെ പരനാറികളായ ചെറ്റകളെക്കൊണ്ടും പത്ത്രപ്രവര്‍ത്തകര്‍ക്കെതിരെ ഇന്ന് നീ നടത്തിയ ആക്ക്രമണത്താല്‍ ചോരചിന്തിയത് നിയമ വ്യവസ്ഥിതിയിലും, കേരള സമൂഹത്തിന്‍റെ ആത്മാവിലുമാണ്. നിന്‍റെയൊക്കെ ദൈവീകമായ ഭീഷണികളാല്‍ പ്രതികരണശേഷി നഷ്ട്ടപ്പെട്ട് നിന്‍റെ കാലിനിടയില്‍ തലവച്ച് തന്നിട്ടുള്ള കുഞ്ഞാടിന്‍ക്കൂട്ടം മാത്രമല്ല കേരള സമൂഹത്തിലുള്ളത് എന്നറിഞ്ഞിരിക്കുക
.

3 comments:

 1. എന്ത് പറ്റി കുഞ്ഞാടേ..
  ഇങ്ങനെ രോഷം കൊള്ളേണ്ട കാര്യമില്ല.
  ഇപ്പറഞ്ഞ തരം ആളുകള്‍ എല്ലാ മതത്തിലുമുണ്ട്,
  ദൈവഭയമുള്ള ഒരു യഥാര്‍ത്ഥ വിശ്വാസിക്ക്,മതമേതുമായിക്കൊള്ളട്ടെ,ഇത്തരതിലോന്നുമാകാന്‍ കഴിയില്ല.
  ഈ കുമ്പസാരാഭിപ്രായം പണ്ടേ എനിക്കുമുണ്ട്.പള്ളീലച്ചന്മാരെയൊന്നും അടുത്ത് കാണാത്ത സ്ഥിതിക്ക് പറഞ്ഞില്ലാന്നു മാത്രം.

  അല്ലാ,,അതുപോട്ടെ..ആ ഏപ്രില്‍ ഒന്നിന് ഒരു മരണഭയം വന്നല്ലോ..അത് തുടരും ന്നും കണ്ടിരുന്നു.
  ഫൂളാക്കിയതാരുന്നോ..?!

  ReplyDelete
 2. എല്ലാ മതത്തിലും ഇത്തരക്കാര്‍ ഉണ്ടാകും. എന്നല്ല, ഉണ്ടാകണം. കാരണം അത്തരക്കാരാണല്ലോ ഇപ്പോള്‍ മതത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നത്. അതൊന്നും എനിക്ക് ഒരു പ്രശ്നമായി അനുഭവപ്പെടുന്നില്ല. സത്യം ജനത്തിനു മുന്നില്‍ എത്തിച്ചു എന്ന ക്കാരണത്താല്‍ പത്രക്കാരെ മര്‍ദിച്ചതില്‍ മാത്രമാണ് ഞാന്‍ രോക്ഷപ്പെടുന്നത്. അത് പറഞ്ഞുവരുവാന്‍ മറ്റു ചില കാര്യങ്ങള്‍ കൂടെ പറഞ്ഞെന്നു മാത്രം.

  ReplyDelete
 3. ആദ്യം പറഞ്ഞതു പോലെ ദൈവം മാത്രമാണ് ഏക ദൈവം എന്ന് വിശ്വസിക്കുന്ന ഒരു വിശ്വാസിയാണ് ഞാനും. പള്ളിക്കുള്ളില്‍ മാത്രമല്ല എല്ലായിടത്തും ദൈവത്തിന്റെ സാന്നിദ്യം ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകണം എന്ന് പറയുന്നത് ഒരുപക്ഷേ വിശ്വാസികളുടെ ഒരു കൂട്ടായ്മ നിലനിര്‍ത്താന്‍ വേണ്ടി ആദിമ കാലങ്ങളില്‍ (ക്രൈസ്തവ മതത്തിനും പീഠനങ്ങളും മറ്റും സഹിക്കേണ്ടി വന്ന കാലങ്ങളില്‍) തുടങ്ങി വന്ന ഒന്നായിരിക്കും എന്ന് തോന്നുന്നു.

  കുമ്പസാരം എന്നതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കാം. ഒരു തെറ്റു ചെയ്താല്‍ അത് നമ്മുടെ മനസ്സില്‍ കിടന്ന് വല്ലാതെ അലട്ടും. പലപ്പോഴു അത് ആരോടും പറയാന്‍ പറ്റി എന്നു വരില്ല. ആരോടെങ്കിലും പറഞ്ഞാല്‍ ആ ഒരു പിരിമുറുക്കം മാറിക്കിട്ടും. അതിനു കണ്ടു പിടിച്ച ഒരു വഴി ആയിരിക്കും കുമ്പസാരം.
  പക്ഷേ നല്ല ഒരു സുഹ്രുത്ത് കൂടെ ഉണ്ടെങ്കില്‍ പിന്നെ പള്ളിയില്‍ പോയി ഒരു കുമ്പസാരത്തിന്റെ ആവശ്യം ഉണ്ട് എന്ന് എനിക്കും തോന്നുന്നില്ല.

  പിന്നെ പള്ളികളുമായി ബന്ധപ്പെട്ട് നാട്ടുപ്രമാണിമാരുടെ കാര്യം. എനിക്കും കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചെറിയ അനുഭവം ഉണ്ടായിട്ടുണ്ട്. വളരെ ചെറിയ രീതിയിലേ അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുള്ളു എന്നതുകൊണ്ട് വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.

  ReplyDelete